താൾ:Mayoorasandesham 1895.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഉത്തരഭാഗം.
53
൫൯.


ഗാഢപ്രേമ പ്രഗുണകരുണം രൂഢവാത്സല്യമെന്നോ-

ടൂഢസ്ഥമസ്ഫുടബഹുമതി ത്വം സദാ വാണിടുമ്പോൾ|

മൂഢത്വത്താൽ പല പിഴകൾ ഞാൻ ചെയ്തുപോയുളളതെല്ലാം

പ്രൌഢസ്ത്രീകൾക്കണിതിലകമേ! നീ പൊറുത്തീടവേണം||

അന്നു വിരഹം അസംഭാവ്യമെന്നുളള മദത്താൽ ഹിതാനുവൎത്തിനിയായ നിന്നിലും പ്രണയാപരാധങ്ങൾ ചെയ്തുപോയിട്ടുളളവയേ ക്ഷമിക്കേണമെന്നു പ്രാൎത്ഥിക്കുന്നു. ഗാഢപ്രേമ, അചഞ്ചലമായ അനുരാഗത്തോടു കൂടേ; പ്രഗുണ- കരുണം, സാമാന്യത്തിലിരട്ടി ദയയോടേ; രൂഢവാത്സല്യം, വേരുറച്ച വാത്സ- ല്യത്തോടു; ഊഢസ്ഥേമസ്ഫുടബഹുമതി, ഉൗഢസ്ഥേമാവായും (അത്യന്തം സ്ഥിരമായും) സ്ഫുടയായും ഇരിക്കുന്ന ബഹുമതിയോടെ.

൬൦.


നിഷ്കാരുണ്യം നരപരിവൃഢൻ തമ്പി ! തേ സന്നിധേൎമ്മാം

നിഷ്കാസിച്ചിട്ടതികഠിനമായ് ചെയ്ത നിൎബന്ധമെല്ലാം

നിഷ്കാലുഷ്യേ ! ധൃതിയൊടു തടുത്തോരു നിന്നോടു തുല്യം

നിഷ്കാപട്യം പതിഹിതകരീ നാരിയിപ്പാരിലുണ്ടോ? ||

രാജാവു ദയയെന്നിയേ എന്നേ നിൻറടുക്കൽനിന്നു ബഹിഷ്കരിച്ചിട്ടു അന്യപു- രുഷനെ സ്വീകരിക്കണമമെന്നു അതികഠിനമായി ചെയ്ക നിൎബന്ധത്തെ എല്ലാം ധൈൎയ്യത്തോടു കൂടി തടുത്തു നിൽക്കുന്ന നിനക്കു ഒപ്പം നിഷ്കപടമായി ഭൎത്തൃഹിതം ചെയ്യന്ന നാരി ഇന്നു ദുൎല്ലഭം തന്നേ. നിഷ്കാലുഷ്യേ, സൎവദാ എന്നിൽ പ്രസ- ന്നയായുള്ളോവേ ! എന്നു സംബോധനം. പൂൎവശ്ലോകത്തിൽ പറഞ്ഞ അപരാധ- ങ്ങളേ നീ ഗണിച്ചിട്ടില്ലെന്നു ഇതിനാൽ പ്രതിപാദിക്കുന്നു.

൬൧.


നാമീവണ്ണം വ്യഥയനുഭവിക്കുന്നതിന്നിന്നു ദൈവം

വാമീഭ്രതം വരതനു! വരുത്തിച്ചതാമീ വിയോഗം|

ഭൈമീസീതാപ്രഭൃതിസതികൾക്കുള്ള സൽകീൎത്തിയിപ്പോൾ

ഭൂമീനാഥേ ! തവ സുലഭയായീടുവാൻ ഹേതുവായി||

ഉർവശീശാപമുപകാരെമെന്ന മട്ടിൽ വിഷമാലങ്കാരരീത്യാ ഒരു വിധം സമാധാ- നപ്പെടുന്നു. നാം ഈ വിധം കഷ്ടപ്പെടണമെന്നു നിശ്ചയിച്ചു പ്രതികൂലമായദൈവം

"https://ml.wikisource.org/w/index.php?title=താൾ:Mayoorasandesham_1895.pdf/62&oldid=150548" എന്ന താളിൽനിന്ന് ശേഖരിച്ചത്