താൾ:Mayoorasandesham 1895.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
46
മയൂരസന്ദേശം.

അപ്പോൾ നീയതു കേട്ടു ആനന്ദനിശ്ചലനായി അവിടെനിന്നു പോകും. ആശങ്ക ഏകും, ഏകുന്നവളായ എന്നു പേരെച്ചം 'ഏണീശാബേക്ഷണ'യുടേ വിശേഷണം. വായിക്കും, വായിക്കുക, സംഭാവ്യമാണു്, എന്നു ശീലഭാവി.

൪൨.



ദുനം ചിത്തം ദുരിതഹരമാം നമപാരായണത്താ-

ലാനന്ദിപ്പിച്ചതിവിദൂഷി താൻ കീൎത്തനം തീൎത്തനേകം|

ഗാനം ചെയ്യുന്നളവിലളവില്ലാത്തൊരാനന്ദംപൂരേ

നൂനം മജ്ജിച്ചിടുമയി മയൂരേന്ദ്ര! കൎണ്ണേന്ദ്രിയം തേ||

വീണവായനയോടു ചേൎന്നു പാടുകയും ചെയ്യുമെന്നു പറയുന്നു. ദുനം, ദുഃഖിതം; ദുരിതഹരം, പാപഹരം, നൂനം, നിശ്ചിതം, ഉറപ്പായിട്ടു്. രാജ്ഞിക്കു് പാട്ടിലും വീണവായനയിലും ഉള്ള പാണ്ഡിത്യം അന്യാദൃശമാകുന്നു. അതിനാൽ ഇവിടേ കവി അതിശയോക്തിക്കു് ലേശം അവസരം കൊടുത്തിട്ടില്ലാ.

൪൩.



അല്പം പാടി ശ്രമമൊടബലാമൌലിത്നം ത്യജിച്ചാ-

കല്പം മൽപ്രേയസി മനസി മാമോൎത്തു നിശ്ശ്വസ്യ ദീൎഘം|

തല്പംതന്നിൽ പരിചൊടുപവേശിച്ചു തൽപാണിയാൽ താൻ

ശില്പം കല്പിച്ചെഴുമൊരു മദാലേഖ്യമാലോക്യ വാഴും||

ത്യജിച്ചാകല്പം, ആകല്പത്തേ(അലംകാരത്തേ) ത്യജിചിടു്; വിരഹാവസ്ഥ- യിലും സ്ഥാനത്തിനു ചേൎന്നതായ ഏതാനും അലങ്കാരം ആവശ്യമാണല്ലോ. തൽ- പാണിയാൽ താൻ ശില്പം കല്പിച്ചെഴും, ചിത്രമെഴുത്തിലും തുന്നൽപണി- യിലും മാറ്റും നായികയ്ക്ക് അസാധാരണമായ വാസനയുണ്ടു. മദാലേഖ്യം, എന്റേ പടം; ആലോക്യ,, നോക്കീട്ടു്, നോക്കിക്കൊണ്ടു എന്നു താല്പൎയ്യം

൪൪.


കാൎയ്യം നോക്കേണ്ടതു പലതുമുണ്ടാകകൊണ്ടും സ്വഭാവ-

സ്ഥൈൎയ്യം കൊണ്ടും പകലതു പണിപ്പെട്ടു സന്ധിച്ചുകൂട്ടും|

ധൈൎയ്യം പോക്കുന്നതു നിശയിലാണെൻപ്രിയയ്ക്കെൻവിയോഗം

സൂൎയ്യൻ പോകുന്നതു സുസഹമായീടുമോ പത്മിനിയ്ക്കു.||

"https://ml.wikisource.org/w/index.php?title=താൾ:Mayoorasandesham_1895.pdf/55&oldid=150524" എന്ന താളിൽനിന്ന് ശേഖരിച്ചത്