താൾ:Mayoorasandesham 1895.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഉത്തരഭാഗം.
47

സന്ധിച്ചു കൂട്ടും, ഒരുവിധം കഴിച്ചുകൂട്ടും , 'അവൾ' കൎത്താവൎത്ഥ സിദ്ധം. നാലാം പാദം ദൃഷ്ടാന്തം. "ഓരോരോ ഗൃഹ ജോലിയാൽ പകൽ പൊറുത്തീടാം വിയോഗാൎത്തിയേ സ്വൈരം വിശ്രമകാലമാമിരവിലാണമ്മാലിനേറ്റം ബലം" എന്നു മേഘദൂതിലേ അൎദ്ധത്തിനു ഇതിനോടു സാദൃശ്യം കാണുക.

൪൫.


പാപം മൂലം പരവശതയാ പാൎത്തിടുന്നിജ്ജനത്തേ

സ്വാപംതന്നിൽ കമലമിഴിയാൾ കാണുമെന്നാശയോടേ|

താപം പൂണ്ടത്തൃണകടമതിൽ പള്ളികൊണ്ടീടുമെന്നാൽ

കോപം കൊണ്ടക്കുടിലവിധി ഹാ നിദ്രയും നീക്കിവയ്ക്കും||

ദുരദൃഷ്ടത്താൽ പരാധീനനായ് വസിക്കുന്ന എന്നെ സ്വപ്നത്തിൽ കാണാമെ- ന്നുള്ള ആശയാൽ താപത്തോടേ പുല്ലുപായിൽ ആ വിരഹിണി കിടന്നു നോക്കും; എന്നാൽ ദുൎദെെവം നിദ്രയ്ക്കേ ഇടം കൊടുക്കുകയില്ലാ. ഹാ, കഷ്ടം; നിദ്രാച്ഛേദം എന്ന അവസ്ഥ ഇതിനാൽ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. 'തൃണകടമതിൽ പള്ളി- കൊണ്ടീടു' മെന്നതിനാൽ വിരഹവ്രതാനുഷ്ടാനം ഉക്തമായ്". ദൈവത്തിന്റേ നേ- രേ അസൂയ വ്യഞ്ജിക്കുന്നതിനാൽ ഭാവധ്വനി.

൪൬.


നിദ്രാസൗെഖ്യം നിയതി നിരസിച്ചീടവേ നീലവേണീ

മുദ്രാഹീനവ്യഥയൊടു മുഹുൎമുഞ്ചതീ മഞ്ചമധ്യം|

ഭദ്രാ സാ മൽപ്രിയതമയെഴുന്നേറ്റു ലാത്തും ഗവാക്ഷ-

ച്ഛിദ്രാഭ്യൎണ്ണേ തദനു തരുണാൎണ്ണോജകൎണ്ണേജപാക്ഷീ||


നിയതി, ദൈവം ച മുദ്രാഹീനവ്യഥ, നിരൎഗ്ഗളമായ ദു:ഖം ; മുഹു: , കൂട- ക്കൂടെ; മഞ്ചം, കട്ടിൽ ; ഗവാക്ഷച്ഛിദ്രാഭ്യൎണ്ണേ, ജനൽവാതലിന്റേ രന്ധ്രത്തിനു സമീപത്തു് ; കാറ്റുകൊണ്ടു താപശാന്തി ചെയ്വാനാണു ജനൽവാതലിനു കുറുക്കേ ലാത്തുന്നതു്. തരുണാൎണ്ണോജകൎണ്ണേജപാക്ഷീ , നല്ല തൊടമുള്ള താമരയി- തളിനു തുല്യമായ കണ്ണുള്ളവൾ. കൎണ്ണേജപൻ , ഏഷണിക്കാരൻ , കൎണ്ണത്തിൽ ജപിക്ക സൗെഹാൎദം അധികം ആയാലേ സാധിക്കൂ എന്നുവച്ച് ലക്ഷണയാ അന്ത- രംഗസഖി എന്നൎത്ഥം. അല്ലെങ്കിൽ നേരേ മറിച്ചു, ഏഷണികൂടുക അസൂയമൂലം പരശ്രീസഹിക്കവഹിയായ്കകൊണ്ടാകയാൽ വിരോധി എന്നൎത്ഥം. രണ്ടുവിധമാ- യാലും സാദൃശ്യത്തിൽ പൎയ്യവസാനം കവിസംകേതപ്രസിദ്ധമാകുന്നു. യദ്വാ, തരു- ണാൎണ്ണോജങ്ങൾ പോലുള്ളവയും കൎണ്ണേജപങ്ങളും (ചെവിയോളം നീണ്ടവയും )

"https://ml.wikisource.org/w/index.php?title=താൾ:Mayoorasandesham_1895.pdf/56&oldid=150555" എന്ന താളിൽനിന്ന് ശേഖരിച്ചത്