താൾ:Mayoorasandesham 1895.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
16
മയൂരസന്ദേശം
൩൪


കാണിക്കേണം കിമപി സഹജം പാടവം നീ വസിക്കും-

തോണിയ്ക്കേതെങ്കിലുമപകടം നേരിടുന്നാകിലപ്പോൾ |

ത്രാണിയ്ക്കാകുംവിധമൊടു വിചിത്രം പതത്രം പരത്തി

ക്ഷീണിയ്ക്കാതക്ഷണമണയണം കായലിന്നക്കരയ്ക്കു ||

സഹജം പാടവം പക്ഷിക്കു മനുഷ്യാപേക്ഷയാ ഉള്ള വിശേഷസാമൎത്ഥ‍ൃം; ആ സാമൎത്ഥ്യത്തെ തന്നേ ഉത്തരാൎദ്ധംകൊണ്ടു വിവരിക്കുന്നു ത്രാണി ,ശേഷി; പതത്രം, ചിറക ; "സവ ; സ്വാൎത്ഥം സമീഹതേ എന്നു പ്രമാണമുണ്ടല്ലോ.

൩൫


പൊങ്ങിപ്പോയിപരിചൊടു പറന്നക്കരക്കുന്നിലെത്തി-

ത്തിങ്ങിച്ചേർന്നുള്ളൊരു തരുകലേ തങ്ങി നീയങ്ങിരിക്കേ |

മുങ്ങിപ്പാഥസ്സതിൽ വലയുമത്തോണിതൻ ഛായ കാണാം‍

മങ്ങിദൂരത്തതിനു ഭവതാ ഭാവുകം പ്രാർത്ഥനീയം ||

പൊങ്ങിപ്പോയി , പക്ഷികൾക്കു ദൂരത്തേക്കു പറക്കേണമെങ്കിൽ ഇങ്ങനേ- ആയാലേ സൗെകൎയ്യമുള്ളു .ഛായാ, വടിവു്; അതിനു ഭവതാ ഭാവുകം- പ്രാൎത്ഥനീയം, അത്തോണിക്കു നീ ശ്രേയസ്സിനേ പ്രാൎത്ഥിക്കണം. മുങ്ങിപ്പോ- യെങ്കിലും തനിക്കു ഉപകരിച്ച തോണിക്കു ആളപായം മുതലായ ആപത്തു് ഒന്നും വരരുതെന്നു പ്രാൎത്ഥിച്ചു തൻെറ കൃതജ്ഞതയേ പ്രകാശിപ്പിക്കണമെന്നു താല്പൎയ്യം

൩൬.


ചാരത്തോടിച്ചകിതശശപോതങ്ങൾ ചാടുന്ന കായൽ-

ത്തീരത്തോേടേ സമധരണിയിൽ സത്വരം ചേന്നിറങ്ങി |

കേരത്തോട്ടം പനസവനവും പുക്കു നാലഞ്ചു നല്വം-

ദൂരത്തോളം നടതുടരുകിൽ ദൃശ്യമാം കൊല്ലമഗ്രേ ||

ഇനിക്കുറഞ്ഞൊന്നു ദൂരം കരവഴിയേ പോകാൻ പറയുന്നു .ചകിതശശ- പോതങ്ങൾ, ഭീരുക്കളായ മുയൽക്കുട്ടിക്കൾ ; കായൽക്കര മലംപ്രദേശമാകുന്നു. കുന്നുക്കഴിഞ്ഞാൽ സമഭൂമിയിൽ തെങ്ങിൻ തോട്ടവും പിലാവിൻ കൂട്ടവും ധാരാള- മുണ്ടു് നാലഞ്ചു നല്വം, ഉദ്ദേശം രണ്ടുനാഴികാ, ഒരുനല്വം നാനൂറു (൪൦൦) മുഴമാകുന്നു. രണ്ടുനാഴികയോളം ചെല്ലുമ്പോൾ കൊല്ലം കാണാമെന്നു പറഞ്ഞതി- നാൽ വള്ളം മുങ്ങുമെന്നു പറഞ്ഞതു അഷ്ട്മുടിക്കായലിൽ പൊഴിയ്ക്കടുത്തെങ്ങാനുമാ- യിരിക്കണം.

"https://ml.wikisource.org/w/index.php?title=താൾ:Mayoorasandesham_1895.pdf/25&oldid=150258" എന്ന താളിൽനിന്ന് ശേഖരിച്ചത്