താൾ:Mayoorasandesham 1895.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പൂൎവ്വഭാഗം
15


൩൧.


മാനാതീതപ്രഥിമ കലരും ബോട്ടുതണ്ടും പിടിച്ച-

ന്യൂനാടോപത്തൊടു വിപുലമാം കായൽ താണ്ടുന്ന കണ്ടാൽ |

മൈനാകം തൻചിറകുകൾ വിരിച്ചാശു വാരാശിമധ‍‍്യ-

സ്ഥാനാദുൎവീമണവതിനൊരുമ്പിട്ടിടുന്നെന്നുതോന്നും ||

മാനാതീതപ്രഥിമ, അളവറ്റ വലിപ്പം; അന്യൂനാടോപം, വലുതായ- ആഡംബരം; താണ്ടുക ,കടക്കുക; വാരാശിമധ്യസ്ഥാനാൽ സമുദ്രമധ്യ- ത്തിൽനിന്നു് ;ഉൎവീം; ഭൂമിയേ; പണ്ടു ഇന്ദ്രൻ പൎവതങ്ങളുടേ ചിറകു മുറിച്ച- കാലത്തു സമുദ്രരാജാവിൻേറ സഖ്യത്താൽ മൈനാകം മാത്രം ആഴിയിൽ മുങ്ങിക്കി- ടന്നു് ആ ആപത്തിൽനിന്നും പിഴച്ചൂ എന്നു പുരാണം പ്രമാണിച്ചു വലിയ ബോട്ടു താളത്തിൽ തണ്ടും പിടിച്ചു വേഗത്തിൽ പായുന്നതിനേ മൈനാകം ചിറകു വിരിച്ചു- കൊണ്ടു സമുദ്രമധ്യത്തിൽനിന്നു കരകേറാനായ് പറന്നു വരുന്നതിനോടുൽപ്രേക്ഷി- ച്ചിരിക്കുന്നു

൩൨..


പിന്നിൽക്കൂടിപരിചൊടണയും മറ്റു ബോട്ടൊന്നു കണ്ടാൽ-

മുന്നിൽ പോകുന്നതിനു മുറുകിതണ്ടു ചാണ്ടിതുടങ്ങും |

തെന്നിച്ചംഭസ്സതിലതിരയം ബോട്ടു പായിക്കുമുള്ളം-

തന്നിൽ തിങ്ങുന്നഹമഹമികയ്ക്കൊത്തു കൈവൎത്തരപ്പോൾ ||

അനന്തരം രണ്ടു ശ്ലോകംകൊണ്ടു ബോട്ടുകാരുടേ സ്വഭാവം വൎണ്ണിക്കുന്നു. അഹമഹമിക, 'ഞാൻ മുമ്പേ ഞാൻ മുമ്പേ' എന്നുള്ള തിരക്കു്; എൻെറ ബോട്ടു- മുമ്പിൽ നിൽക്കണമെന്നുള്ള സ്പൎദ്ധ കൈവൎത്തർ, അരയർ

൩൩.


കള്ളം കൈവിട്ടരയരളവറ്റുള്ള കയ്യൂക്കു കയ്ക്കൊ-

ണ്ടുള്ളന്തന്നിൽ സ്മയരഭരിതരായ് മൽസരിക്കും ദശായാം |

വെള്ളം തള്ളിത്തകൃതിയിൽ വരും ബോട്ടുതാൻ കൂട്ടുമോളം

വള്ളം മുക്കുന്നതിനു മതിയാമായതോൎത്തിടണം നീ ||

സ്മയഭരിതർ ,ഗൎവിഷുന്മാർ; തകൃതിയിൽ, തകൎത്തുംകൊണ്ടു ,ആൎഭാട- ത്തോടേ.

"https://ml.wikisource.org/w/index.php?title=താൾ:Mayoorasandesham_1895.pdf/24&oldid=150251" എന്ന താളിൽനിന്ന് ശേഖരിച്ചത്