താൾ:Mar Dheevannasyosa Methrapoleetha 1901.pdf/62

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അധികവും ഭക്ഷണസാധനങ്ങൾ ശേഖരിച്ചു കൊടുത്തു. അധികമുണ്ടായ്യിരുന്നു സാധനങ്ങളെ നമ്മുടെ കഥാനായകൻ വീട്ടുടമസ്ഥനു സമ്മാനിച്ചു. നമ്മുടെ യാത്രകാർക്കും അവരുടെ കൂട്ടുകാരനും കൂടി നാലു കോവർകഴുതകളെയാണ് ആദ്യം തയ്യാറാക്കിയിരുന്നതു എങ്കിലും ഇവരിൽ ഗീവറുഗീസ് കത്തനാർക്കും താരപ്പനും കഴുതപ്പുറത്തൊ കുതിരപ്പുറത്തൊ കേറിശീലമില്ലാത്തതിനാൽ അവർക്ക് രണ്ടുപേർക്കും കൂടി ഒരു വലിയ കോവർകഴുതയെ ശട്ടം കെട്ടി അതിൻറെ പുറത്തു ഇരുവശത്തും ഓരൊ കസേരി കെട്ടിയിട്ടും രണ്ടുപേരും ഇതിൽ കേറുന്നതിനു തീർച്ചയാക്കി. മിഥുനം 14ാംനു പകൽ അഞ്ചുമണിക്ക് നമ്മുടെ യാത്രക്കാർ അവരുടെ വാസസ്ഥലത്തുനിന്നു പുറപ്പെട്ടു അരമണിക്കൂറുകൊണ്ടു ബഗദാദുകോട്ടയുടെ വാതിൽ കടുക്കുകയും കഴുതക്കൂട്ടും വന്നു ചേരുന്നതിനു കോട്ടയുടെ പുറത്തുള്ള മൈതാനത്തു കാത്തു നിൽക്കുകയും ചെയ്തു. ഉടനെ ഒരു ഭയങ്കരശബ്ദം കേട്ടുതുടങ്ങി. ഇതെന്താണെന്നു നമ്മുടെ കഥാനായകൻ ദാവീദിനോടപ ചേദിച്ചപ്പോൾ ഒരു കാറ്റിൻറെ വരവാണെന്ന് വളരെ നിസ്സാരമായി പറഞ്ഞു. എല്ലാവരും വ്യസനിച്ചു ശബ്ദം പുറപ്പെടുന്ന സ്ഥലത്തേക്കു നോക്കിക്കൊണ്ടു നിന്നു. അപ്പോൾ ഇതാ ഒരു മഹാപർവ്വതം ഓടി വരുന്നതുപോലെ കണ്ടു. എല്ലാവരും ഭൂമിച്ചു രക്ഷയ്ക്കായി ഓരോ സ്ഥലത്തേക്കു ഓടാൻ തുടങ്ങിയതനുസരിച്ചു എല്ലാവരും വീഴുകയും ചെയ്തു. ഈ കാറ്റു രണ്ടുമൂന്നു മിനിറ്റു നേര്ത്തോളം ഉണ്ടായിരുന്നു. അൽപം ദീർഘിച്ചിരുന്നെങ്കിൽ ആ മൈതാനത്തുണ്ടായിരന്ന സകല ജീവികളും പെട്ടുപോകുമായിരുന്നു. ചുഴലിക്കാറ്റു നീങ്ങിയപ്പോൾ എല്ലാവരുടേുയും വായും മൂക്കും മണ്ണുകൊണ്ടു നിറഞ്ഞിരുന്നു. ഇങ്ങിനെ ആപത്തിൽ അകപ്പെട്ടു മരിക്കുന്നതിനേക്കാൾ നാട്ടിലേക്കു മടങ്ങുകയാണ് നല്ലതെന്ന് നമ്മുടെ യാത്രക്കാർ പെട്ടെന്ന് സംശയിച്ചു.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mar_Dheevannasyosa_Methrapoleetha_1901.pdf/62&oldid=165862" എന്ന താളിൽനിന്ന് ശേഖരിച്ചത്