താൾ:Mar Dheevannasyosa Methrapoleetha 1901.pdf/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
-55-


വിവരം ദാവീദിനോടു പറഞ്ഞു ഇങ്ങനെയുള്ള ചുഴലിക്കാറ്റു ഒന്നും രണ്ടും കൊല്ലം കഴിയുമ്പോൾ മാത്രമെ ഉണ്ടാകാറുള്ളൂ എന്നും ഇതു ഒടുവിലുണ്ടായതു രണ്ടു കൊല്ലത്തിനു മുമ്പാണെന്നും ഇതുകൊണ്ടു ഭൂമിക്കാനില്ലെന്നും പറഞ്ഞു ദാവിദു ഇവരെ സമാധനപ്പെടുത്തി. പുറപ്പെടുന്ന വിവരത്തിനു മൂസലിലേക്കു കമ്പി അയച്ചതിൻറെ ശേഷം ഇവർ രാത്രി പത്തുമണിക്കു ശേഷം എല്ലാവരോടും കൂടി യാത്ര ആരംഭിച്ചു. മുസ്ലിലേക്കുള്ള യാത്രാവിവരണത്തിനു മുമ്പു ഇപ്പോൾ വിട്ടുപിരിഞ്ഞ ഈ ബാഗ്ദാദു പട്ടണത്തെക്കുറിച്ച് അല്പം പറയുന്നതു ഉചിതമായിരിക്കുമെന്നു വിശ്വസിക്കുന്നു. ഈ പട്ടണം ടൈഗ്രീസു നദിയുടെ തീരത്തു ബസോറായിൽ നിന്നു വടക്കു അല്പം പടിഞ്ഞാട്ടുമാറിട്ടാണ്. മുസൽ പട്ടണവും ബഗ്ദാദിൻറെ വടക്കു അൽപം പടിഞ്ഞാറോട്ടു മാറിയാണ്. ഇതും ടൈഗ്രീസിൻറെ തീരത്തുതന്നെയാണെങ്കിലും ബഗദാദിൽ നിന്നു മെലപൊട്ടു തീബോട്ടു വിടുക പതിവില്ലെന്നു ഇതിനു മുന്പു പ്രസ്താവിച്ചിട്ടുണ്ടല്ലൊ. ബസോറായിൽ നിന്നു ബഗദാദിലേക്കുള്ള ദുരം ഉദ്ദേശം ൩൫ നാഴികയുമാണ്. ബഗ്ദാദു എത്രയും വിസ്തൃതവും മനോഹരവുമായ ഒരു പട്ടണമാകുന്നു. ഇതു തൂക്കിമഹാരാജ്യത്തിൻറെ ഒരു ഭാഗമായ ഇറാക്ക് അറബി അല്ലെങ്കിൽ കൽദായ എന്ന ദേശത്തിൻറെ പ്രധാനപട്ടണമാകുന്നു. ഇതു പണ്ടു ഈ രാജ്യങ്ങളെ ഭരിച്ചിരുന്ന കാലിഫന്മാരുടെ രാജസ്ഥാനമായിരിന്നു. ബഗദാദിലെ പ്രധാനമായ ഒന്നുരണ്ടു തെരുവുകൾക്കു മറ്റെങ്ങുമുണ്ടെന്നു തോന്നുന്നില്ലാത്ത ഒരു വിശേഷമുണ്ട് ഈ തെരുവുകളുടെ ഭേൽഭാഗം മുഴുവനും കമാനം വളച്ചു കല്ലുകൊണ്ടു കെട്ടിയിരിക്കുന്നു. ഈ വളവുകൾക്കു വിവിധവർണ്ണങ്ങളായ ചായങ്ങളിട്ടിട്ടുണ്ട്. ചിത്രപ്പണികളും ധാരാളമുണ്ട്. തെരുവിൽ കൂടി നടക്കുന്നവർക്ക് വെളിച്ചം കാണ്മാനായി വളവുകളിൽ ജന്നലുകൾ വെട്ടി വെച്ചിട്ടുണ്ട്. ഈ ജന്നലുകളിൽ കണ്ണാടിച്ചില്ലുകൾ വെച്ചിരിക്കുന്നതു കൊണ്ടു തെരുവുകളിലേക്കു ധാരാളം വെളിച്ചം പ്രവേശിക്കുന്നുണ്ട്, എത്ര കലശലായ വെയി





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mar_Dheevannasyosa_Methrapoleetha_1901.pdf/63&oldid=165863" എന്ന താളിൽനിന്ന് ശേഖരിച്ചത്