48 തച്ചുശാസ്ത്രം
ത്തിൽ ഫലം എന്ന പദം കൊണ്ടു ഹരണഫലത്തെയല്ല ; ഹൃതശിഷ്ടമായസംഖ്യയാണെന്നു ഗ്രന്ഥകാരൻ വിവിക്ഷിച്ചിട്ടുള്ളതു . ഇതു ജ്യോതിഷത്തിൽ ലീലാവതി മുതലായ ഗ്രന്ഥങ്ങളിൽ പ്രസിദ്ധമായ സംജ്ഞക്കു വിപരീതമാണു .അവ - ഇനി ഒരു ശ്ലോകം കൊണ്ട്
സൂര്യാദിഗ്രഹങ്ങളുടെ സ്ഫോടനങ്ങളെ ഉണ്ടാക്കുവാൻ പറയുന്നു .
ശ്രേയോ ദ്രേയവാഃ ക്രമാദ്രവിശശി -
ക്ഷോണീസുതാനം ഗുണാഃ
സൌമ്യാടേർന്ന ഗുണാഃ ക്രമാദ്ദിനകരാ -
ദീനാം തു ഹാരാസ്തഥാ
കഥ്യന്തേ മനവഃ പദം യതി വരോ
നേതാ വിമാനം മുനി -
ഭാനുർന്നാത്ര പുനഃ പ്രസാധനമത -
സ്തേനാർക്കമുഖ്യാഗ്രഹാഃ ൭൪
വ്യാ - ശ്രേയോദ്രയവാഃ - ക്രമാൽ - രവിശശിക്ഷോണി സുതാനാം - ഗുണാഃ - ഭവന്തി - സൌമ്യാദേഃ - ഗുണാഃ - ന - ഭവന്തി - തഥാ - മനവഃ - പദം -യതി - വരഃ - നാനാഃ - വിമാനം - മുനിഃ - മാനുഃ - ക്രമാൽ - ദിനകരാദിനാം - ഹാരാഃ - കഥ്യന്തേ - അത്ര - പുനഃ -പ്രസാദനം - ന - ഭവതി - തേന - അക്ക്രമുഖ്യാഃ - ഗ്ഹാഃ - ഭവന്തി - എന്ന് - അന്വയം . ശ്രേയോഭദ്രവയങ്ങൾ ക്രമത്താലെ ര വിശശിക്ഷോണിസുതന്മാരുടെ ഗുണങ്ങളായിട്ടു ഭവിക്കുന്നു . സൌമ്യാദിക്കു ഗുണങ്ങൾ ഭവിക്കുന്നില്ല . അപ്രകാരം മനവഃ - പദം - യതി - വരഃ - നേതാ - വിമാനം - മുനിഃ - ഭാനുഃ -ഇവ ക്രമത്താലെ ദിനകരാദികളുടെ ഹാരങ്ങളായിട്ടു പറയപ്പെടുന്നു . ഇവിടെ പിന്നെ പ്രസാദനം ഇല്ല . ഇതിൽ നിന്നു അക്ക്രൻ തുടങ്ങിയുള്ള ഗ്രഹങ്ങൾ ഭവിക്കുന്നു - എന്നു അന്വയാർത്ഥം . ഇവിടെ ഗുണകാരഹാരകങ്ങളായിട്ടു
പറയപ്പെട്ടിരിക്കുന്ന പദങ്ങളിലെ അക്ഷരങ്ങളെ പരൽപ്പേരുപ്രകാരം സംഖ്യകളാക്കി കല്പിച്ചു കൊള്ളണം .
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.