Jump to content

താൾ:Manushyalaya chandrika (Thachu shasthram) 1928.pdf/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

==മനുഷ്യാലയചന്ദ്രിക== 107 ന്നും ഉണ്ടാക്കാം.എന്തെന്നാൽ തെക്കിനിയും പടിഞ്ഞാറ്റിനിയും തങ്ങളിലും വടക്കിനിയുംകിഴക്കിനിയുംതങ്ങളിലുംബന്ധുക്കളാകുന്നു.അതിനാൽ അവയിൽ ഒന്നിനു വല്ല അശുദ്ധിയും സംഭവിച്ചാൽ മറ്റേതിനും ആ അശുദ്ധിബാധിക്കും എന്നുകല്പിച്ചിട്ടാകുന്നു. "ശുദ്രാദിസ്തതികാദിനാംപ്രവേശസീപൃഷ്ടിസംഭവാൽ! ഏകച്ഛായേന തേ ദ്വേ ച വർജ്ജയേൽ ഭ്രസുരാലയേ" എന്നു 'വാസ്തുവിദ്യ'യിലും, "ദ ക്ഷിണം ചൈവ പാശ്ചാത്യം മിഥോ മിത്രഗൃഹം ഭവേൽ തഥാ പൂർവ്വോത്തരഗൃഹം മിത്രമന്യോന്യമേവ ച തക്ഷേ പ്രവിഷ്ടേ ചൈകസ്മിൻ ബന്ധോരപ്യശുചിർഭവേൽ തസ്മാദന്യഗൃഹേ വാസം മോപയേത്തു കദാചന" എന്നു 'മനുഷ്യാലയലക്ഷണം' എന്ന ഗ്രന്ഥത്തിലും ഉള്ള വചനങ്ങളിൽനിന്നും ഇതു സ്പഷ്ടമാകുന്നു.

 അവ_ഇങ്ങനെ ദിഗഗൃഹങ്ങളേയും കോൺഗൃഹങ്ങളേയും വേർതിരിച്ചുണ്ടാക്കുമ്പോൾ അവയുടെ എടയിൽ വരുന്ന അന്തരങ്ങളെ ഒരു ശ്ലോകംകൊണ്ടു പറയുന്നു.

ദിക്കോണാലയഭേദകാനി ച ഭവ-
 ന്ത്യഷ്ടാന്തരാളാനി തൽ-
ബാഹുല്യം തു ധനക്ഷയായ ഹി ഭവേ-
  ദത്യല്പതാ വ്യാധയേ
മൃത്യുർഭിത്തിവിരോധനാദ്വിരഹിതാ
   തൻ പാദതഃ പ്രായശോ
നേഷ്ടം ഗേഹരസാംശതോധികതാം
   ദ്വിത്ര്യംഗുലാച്ചോനിതം. ൧൫൫

വ്യാ_മുൻപറഞ്ഞപ്രകാരം ദിഗഗൃഹങ്ങളും കോൺഗൃഹങ്ങളും ഉണ്ടാക്കുമ്പോൾ അവയെ തങ്ങളിൽ വേർപെടുത്തുന്നായിട്ടും എട്ടു അന്തരാളങ്ങളുണ്ടാകുന്നതാകുന്നു. അവഅധികം വലുതായാൽ ധനനാശവും ഏറെച്ചുരുങ്ങയാൽവ്യാധിയുമുണ്ടാകും. അന്തരാളങ്ങളില്ലായ്തകൊണ്ടു കാലിന്നു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.