ഓരോന്നായറിഞ്ഞു് ആ നഗരത്തിൽ തപം ചെയ്തുകൊണ്ടിരുന്ന മാശാത്തുവാനെ കണ്ട് അവനിനിന്നു പല വൃത്താന്തങ്ങളും ഗ്രഹിച്ചു. അനന്തരം അവന്റെ ചൊല്പടിക്കു കാഞ്ചീപുരത്തിചെന്നു് അവിടെ വിശന്നു വലയുന്ന സർവ്വപ്രാണികൾക്കും അന്നം കൊടുത്തു. അവിടെ വന്ന അറവണ അടികളെ കണ്ടു അദ്ദേഹത്തിന്റെ ധർമ്മോപദ്ദേശങ്ങൾ കേട്ടതിൽ പിന്നെ നിർവ്വാണിപ്രാപ്തിക്കായി അവിടെത്തന്നെ തപം ചെയതുകൊണ്ടിരുന്നു എന്നുള്ളതാണു കാവ്യത്തിലെ ഇതിവൃത്തം
ഈ കാവ്യം ഇതിലെ ഇതിവൃത്തിന്റെ ഒരു സംക്ഷിപ്തരുപമായ കഥാമുഖംകൊണ്ടു തുടങ്ങി ഇന്ദ്രോത്സവപ്ര ഖ്യാപനം തൊട്ട് സംസാരമോചനോദ്യോഗപര്യന്തമായ മുപ്പതു ഗാഥ (കാത)കളായി വിഭജിക്കപ്പെട്ടിരിക്കുന്നു. മേല്പറഞ്ഞ 'ഗാഥ'എന്നതിനെ തന്നെ ഈ ഗ്രന്ഥകാരന്രം മററു ചില കവികളും ,പാട്ട്, എന്നും പ്രയോഗിച്ച കാണുന്നു. സംസ് കൃതപണ്ഡിതവന്മാർ ,ഗീത, മെന്ന അർത്മത്തിലാണ് ഇതിന്റെ പ്രയോഗമെന്നും അഭിപ്രായപ്പെടുന്നു.,കാത,ക്ക്കഥയെന്നും ഒരു പക്ഷക്കാർ അർ ത്ഥകല്പന ചെയ്യുന്നു. ഈ ഗ്രന്ഥത്തിൽ ആദ്യന്തം ഒരേ വ്യത്തം തന്നെയാണു് അംഗീകരിച്ചിട്ടുളളതു്. . ഈ വൃത്തത്തിന്നു തമിഴ്സാഹിത്യഗ്രന്ഥങ്ങളിൽ കല്പിച്ചിട്ടുള്ള സ്ഥാനം ഏതാണ്ടു മലയാളത്തിൽ കിളിപ്പാട്ടിന്നുള്ളസ്ഥാനം തന്നെയെന്നു പറയാം. ഈ കാവ്യം ബൌദ്ധമതപ്രസക്തമായ മണിമേഖലയുടെ ചരിത്രമാകയാൽ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.