Jump to content

താൾ:Manimeghala 1928.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
vi


ഇതിൽ (ബൌദ്ധ) ആധൎമ്മങ്ങൾ ആദ്യന്തം എങ്ങും തുടൎന്നു കാണാം. പല ധൎമ്മങ്ങളും ഇതിൽ പറഞ്ഞിട്ടുണ്ടെങ്കിലും മുഖ്യമായ് കാണുന്നതു ഒരുവൻ മനോവാക്കായ ശുദ്ധിയോടെ സൎവ്വജീവികളിലും സൎവദാ കൃപാലുവായിരിക്കേണമെന്നുതന്നെയാണ്.

മണിമേഖലാകാവ്യകാരൻ, പണ്ടു മധുരയിൽ സ്ഥാപിച്ചിരുന്നതും ക്രമേണ മൂന്നു കാലങ്ങളിലായി പ്രഖ്യാതിയോടെ നടന്നുവന്നതുമായ ‘മുതൽചങ്കം‘, ‘ഇടൈച്ചങ്കം‘ ‘കടൈച്ചങ്കം‘ എന്ന ആദിമമദ്ധ്യാന്തതമിഴ് പണിതസംഘങ്ങളിൽ മധുരജന്മഭൂമിയായതിനാലും കുലസംജ്ഞങ്ങളായ എട്ടുവക ധാന്യങ്ങളെ വ്യാപാരം ചെയ്തിരുന്നതിനാലും ‘മതുരൈകുലവാണികൻ ചത്തനാർ‘ എന്നും സംഘത്തിൽ അരങ്ങേററുവാൻ ഓരോ കവികൾ സമൎപ്പിക്കുന്ന ഗ്രന്ഥകളിൽ പിഴകൾ കാണുന്തോറും ഗ്രന്ഥകാരന്മാരെ കുറ്റപ്പെടുത്തുവാനൊരുങ്ങാതെ, “ഈ വക തെറ്റുകൾ എനിക്കറിയേണ്ടതായി വന്നുവല്ലോ“ എന്നു മനസ്താപപ്പെട്ടു തൻെറ തലയിൽ തല്ലുകയും, അതിനാൽ തലപുണ്ണായി ചിഞ്ഞിരിക്കുകയും ചെയ്തതിനാൽ, ‘ചീത്തലൈ ചാത്തനാർ‘ എന്നും മറ്റും ഓരോ ഗ്രന്ഥങ്ങളിൽ ഇദ്ദേഹത്തിൻെറ പേരിന്നും പ്രസിദ്ധികാണുന്നു. സാദ്ധ്വീദേവിയായ കണ്ണകിയുടെ കഥയും അവളുടെ മഹത്വവും ചെങ്കുട്ടവൻ ചേരനെ ബോധിപ്പിച്ചു് ഒരു സഖാവിൻെറ നിലയിൽ അദ്ദേഹത്തെക്കൊണ്ടു് ആ ദേവിയുടെ ക്ഷേത്ര












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Manimeghala_1928.pdf/11&oldid=207917" എന്ന താളിൽനിന്ന് ശേഖരിച്ചത്