താൾ:Manimala.djvu/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഒരു ദൂഷിതമായ ന്യായാസനം


പാരിൽ സൂര്യ , പരത്തിടായ്ക കിരണം
നിഷ്പക്ഷപാതം ഭവാൻ
പോരും ചന്ദ്ര, പൊഴിഞ്ഞതാർക്കുമൊരുപോൽ
നീ പൂന്നിലാവെന്നുമേ
നേരായ് നിങ്ങൾ സമത്വധർമ്മമുപദേ-
ശിച്ചാലുമിച്ഛാശഠൻ
പാരം പണ്ഡിതമാനിയാണു നരനീ
പാഠങ്ങൾ തേടില്ലവൻ.

കത്തും വഹ്നി ദൃഢം കിളർന്ന്, കുഴിനോ-
ക്കിപ്പായുമെന്നും ജലം,
നിത്യം ക്രൂരമൃദുക്കൾ കാക്കുമതുപോൽ
മര്യാദ തിര്യക്കുകൾ
മർത്യൻതൻ വികടസ്വഭാവ മറിയു-
ന്നാരിന്നിഹോ! ധീരനായ്
സത്യത്തെത്തടയും-സ്വയം പ്രകൃതിയെ
വഞ്ചിക്കുമഞ്ചാതവൻ.

കായാതക്കരെനിന്നൊരാൾ തണലതിൽ
കാറ്റേറ്റുശൂളംവിടു-
ന്നായാസം പരമാർന്നു കർഷക, വിയർ-
പ്പേന്തുന്നതെന്തിന്നു നീ?
സ്വായത്തം സ്ഥിരമിന്നിതെന്റെ നിലമെ-
ന്നോർത്തീടൊലാ ധൂർത്തരാം
ന്യായാധീശ്വരരുണ്ടവർക്കു മനമെ-
ങ്ങോട്ടൊക്കെയങ്ങോട്ടുപോം.

ഭൂവിൽ ഭൂമിപതേ, ഭാവാന്റെഭുജമാ-
കും ഭൂരുഹച്ഛായയെ-
സേവിച്ചസ്തഭയം വഹിച്ചു ധനമാ-
നാദ്യങ്ങളും ജീവനും
ഹാ! വർദ്ധിപ്പിച്ചവരെച്ചുഴന്നു വിള തി-
ന്നും വേലിയേവം വിഭോ

"https://ml.wikisource.org/w/index.php?title=താൾ:Manimala.djvu/4&oldid=165755" എന്ന താളിൽനിന്ന് ശേഖരിച്ചത്