Jump to content

താൾ:Manimala.djvu/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്


ശരി, ലേഖനിയേന്തും നിങ്ങൾക്കു മൺവെട്ടിയോ
കരിയോ വഹിച്ചീടുമക്ഷരവിഹീനന്റെ

കൂലിയേക്കാളും കുറവായ വേതനം നല്കി
മാലേകും ലജ്ജാകരകഥ ഞാനറിയുന്നു.

സങ്കടം ഭദ്രന്മാരേ താമസിയാതെ തീരും
ശങ്കിയായ്‌വിൻ കുചേലശ്രീകൊണ്ടു ജാലം കാട്ടും

മലർമാതിൻകാന്തന്റെ മന്ദിരദാസൻ മൂല-
കുലശേഖരപ്പെരുമാൾ ചേർക്കും കൃപാദൃഷ്ടി."

(ഏപ്രിൽ 1920)
"https://ml.wikisource.org/w/index.php?title=താൾ:Manimala.djvu/16&oldid=165752" എന്ന താളിൽനിന്ന് ശേഖരിച്ചത്