താൾ:Mangalodhayam book 3 1910.pdf/85

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൮൫ ലോകരഹസ്യം ങ്ങളെ വളരെ ആദരവോടുകൂടി വളർത്തിവരുന്നു. പശുകളുടെ നേരെയുള്ള മനുഷ്യരുടെ നടവടി ഏറ്റവും ആശ്ചര്യകരമായിട്ടുള്ളതാണ്. അവർ പശുക്കളുടെ പാൽ കുടിക്കുന്നു. അതുകൊണ്ട് ഇവർ ആദ്യം പശുകുട്ടികളായിരുന്നു എന്നു ചിലർ സിദ്ധാന്തിക്കുന്നുണ്ട്. അത്രത്തോളം പറവാൻ ഞാൻ ഒതുങ്ങുന്നില്ലെങ്കിലും മനുഷ്യരുടേയും പശുകളുടെ ബുദ്ധിക്കു സാദൃഷ്യം ധാരാളമുണ്ടെന്നു പറവാൻ ഞാൻ സന്നദ്ധനാണ്.‌

                   അത് എങ്ങിനെ എങ്കിലുമാവട്ടെ. മനുഷ്യർ ആടുകൾ മുതലായവ വളർത്തിവരുന്നതു തങ്ങളുടെ ഭക്ഷണസൗകര്യത്തിന്നുവേണ്ടി മാത്രമാണ്. ഇത് ഏറ്റവും നല്ല ഒരു നടപ്പടിയാണെന്നുള്ളതിന്നു സംശയമില്ല. അതുപോലെ കോട്ടകൾ മുതലായതു നിർമിച്ചു നമ്മളും മനുഷ്യരെ രക്ഷിക്കേണ്ടതാണെന്നുള്ള വിഷയത്തെപ്പറ്റി ഒരു പ്രബന്ധം എഴുതി ഇതിയൊരവസരത്തിൽ സഭകൂടുമ്പോൾ ഞാൻ നിങ്ങളെ കേൾപ്പിക്കാം.
                    പശുക, കുതിരകൾ, ആടുക, കഴുതകൾ,മുതലയാവയെക്കുറിച്ചു ഞാൻ മുമ്പു പ്രസ്താവിച്ചല്ലൊ.ഇപ്രകാരം തന്നെ മനുഷ്യർ ആന ,ഒട്ടകം, നായ പൂച്ച മുതലായവയേയും ചില പക്ഷികളേയും ബഹുമാനിച്ചു വരുന്നു. അതുകൊണ്ടു മനുഷ്യൻ സകലജന്തുകളുടേയും. ഭൃത്തനാണെന്നു പ്രതിപാദിക്കപ്പെടാവുന്നതാണ്. മനുഷ്യരുടെ വീടുകളിൽ ഞാൻ അനേകം കുരങ്ങന്മാരെ കണ്ടു. അവയിൽ ചിലതു വാലുള്ളവയും മറ്റുള്ളവ വാലിത്തവയും ആകുന്നു. വാലുള്ള വാനരന്മാർ ഭവനങ്ങളുടെ മോൾഭാഗങ്ങളിലും വൃക്ഷങ്ങളിലും ആണ് സാധാരണ കാണപ്പെടുന്നത്. അധോഭാഗങ്ങളിലും വളെരെ വാരരന്മാർ താമസിക്കുന്നുണ്ട്. അവ രിൽ അധികംപേരും ഉയർന്ന സ്ഥാനങ്ങളിലാണു താമസിക്കുന്നത്. ഇതിനു കാരണം അവരുടെ വംശമര്യാദ മാത്രമാണ് എന്നു ഞാൻ വിചാരിക്കുന്നു
           മനുഷ്യരുടെ ചരിത്രം വളരെ അത്ഭുതമായിട്ടുളതാണ്. അവരുടെ വിവാഹ രീതി ആശ്ചര്യകരവും കൗതുകമുള്ളതും അവരുടെ രാജ്യഭരണ തന്ത്രം മനോഹരമായിട്ടള്ളതും ആകുന്നു. ആ വിഷയങ്ങളെപ്പറ്റി ഞാൻ കുറഞ്ഞൊന്ന് ഇവിടെ പ്രസ്താവിക്കാം.
             പ്രബന്ധവായന ഇത്രത്തോളമായപ്പോൾ സഭാനാഥനായ അമിതൊദരനെന്ന മഹാൻ വളരെ ദൂരത്തിൽ ഒരു മാൻകുട്ടിയെ കാണുകയും തന്റെ ഇരിപ്പിടത്തിൽ നിന്നു ചാടിയെഴുന്നേറ്റു അതിന്റെ പിന്നാലെ ഓടുകയും ചെയ്തു. ഈ മാതിരിയുള്ള ദൂരദശിത്വം കൊണ്ടാണ് അമിതോദരൻ  സഭാദ്ധ്യക്ഷ സ്ഥാനത്തിന്ന് അർഹനായത്. സഭാനാഥൻ ഇപ്രകാരം പെട്ടെന്നു കാണിച്ച വിദ്യാവൈമുഖ്യം ഉപന്യാസകനു വ്യസനകാരണമായിത്തീർന്നു. ഉപന്യാസകന്റെ മനോഗതം അറിഞ്ഞ ഒരു സഭ്യൻ നിങ്ങൾ വ്യസനിക്കേണ്ട. സഭാനാഥൻ വിഷയകർമ്മത്തിന്നായ്കൊണ്ടു പോയതാണ്. മാൻകുട്ടിയുടെ മണം വരുന്നു. എന്നു പറഞ്ഞ് അയാളെ അശ്വസിപ്പിച്ചു.
         ഈ വാക്കുകൾ കേട്ടമാത്രയിൽ മഹാന്മാരായ എല്ലാ സഭാവാസികളും വാലുകൾ പൊക്കി വിഷയകർമ്മത്തിന്നായിക്കൊണ്ട് ഓടിപ്പോയി. യോഗ്യനായ ഉപനായസകനും സഭാവാസികളുടെ നടപടിയെത്തന്നെ അനുസരിച്ചു. ഇങ്ങിനെ നരികളുടെ അന്നത്തെ മഹാസഭ അകാലത്തിൽ തന്നെ പിരിഞ്ഞുപോയി. 

പിന്നെ അവർ എല്ലാവരും കൂടി വേണ്ടപോലെ ആലോചിച്ചു വേറെ ഒരു ദി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/85&oldid=165733" എന്ന താളിൽനിന്ന് ശേഖരിച്ചത്