താൾ:Mangalodhayam book 3 1910.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

'ക്വചിൽപൃത്ഥ്വീശയ്യഃ, ക്വചിദപിചപര്യങ്കശയ നഃ,

ക്വചിച്ഛാകാഹാരീ,ക്വചിദപിചശാല്യോടനരുചിഃക്വചിൽകന്ഥാധാരീ, ക്വചിദപിചദിവ്യാംബര-

                                                                                                       ധരോ

മനസ്വീകാര്യാത്ഥീനഗണയതിദുഃഖം, നചസുഖം.'

                 എന്നു പറഞ്ഞമാതിരി ക്ലേശങ്ങളെ ഗണ്യമാക്കാതെ കാര്യം നേടുന്നു. സ്വാർത്ഥരാഹിത്യം ഇവയേക്കാൾ ഒട്ടും അപ്രധാനമല്ലാത്തകുന്നു. ഏതൊരുദ്യമത്തിലും സ്വാർത്ഥവിചാരം കടന്നു കൂടീട്ടുണ്ടെങ്കിൽ അവന്നു ക്ഷമയും, സഹനശീലവും തീരെ ഉണ്ടാവാൻ തരമില്ല. അതു നിമിത്തം കാര്യസാദ്ധ്യത്തിന്നും പല ദുർഗ്ഘടങ്ങളും സംങവിയ്ക്കുന്നതുമാകുന്നു. എന്നു തന്നെയല്ല ആ ഉദ്യമത്തിന്റെ ഫലം പൂർണ്ണരസമുള്ളതായി തീരുവാനും പ്രയാസം. ആ രസത്തിൽ പങ്കു കൊള്ളുവാനോ, അതിനെ കൊണ്ടാടുവാനോ, ആളുകൾ ചുരുങ്ങും. ലോകം മുഴൂവൻ തന്റെ ശത്രുക്കളാണെന്നായിരിക്കും ഈ അവസ്ഥയിൽ അവന്റെ വിചാരം. ഈസ്വാർത്ഥവിചാരത്തിന്റെ ഒരു പരിണാമമോ പരമാവസ്ഥയോ ആകുന്നു അസൂയ എന്നു പറയുന്നതായാൽ ശരിയായിരിക്കും.
                മേൽപറഞ്ഞ സ്വാർത്ഥരാഹിത്യത്തിനെ നില നിർത്തുന്നതും, എല്ലാവിധ ദുർഗ്ഘടങ്ങളേയും ക്ഷമയുടെ സഹിയ്ക്കത്തക്ക സഹനശീലവും മനശക്തിയും നൽകി നമ്മുടെ ഉദ്യമങ്ങളിൽ സഹായിക്കുന്നതുമായ മറ്റൊരു പ്രധാനഗുണമാകുന്നു സമഭാവന.
               ഈ ഗുണത്തിന്റെ ശക്തിയാൽ ഒരുവന്ന് തന്നെയോ അന്യരേയോ സംബന്ധിച്ച് എതുദ്യമങ്ങളിലും ഏർപ്പെടത്തക്ക ധൈര്യവ്വും, അതിന്നു വേണ്ടിവരുന്ന ഏതുവിധം വൈഷമ്യങ്ങളേയും സഹിക്കത്തക്ക സഹനശീലവും, ക്ഷമയുണ്ടാകയും, ഉദ്ദിഷ്ടഫലം അനായാസേന കരസ്ഥമാകുകയും, ലോകബന്ധുവായി ജീവിയ്ക്കാനിടവരികയും ചെയ്യുന്നതാകുന്നു. ഈ വക ഗുണങ്ങളെ സമ്പാദിയ്ക്കാൻ ശ്രമിയ്ക്കുകയാകുന്നു ഒരു ബാലന്റെ കൃത്യം. ഇവയെ സമ്പാദിച്ച് നിലനിർത്തി, പോഷിപ്പിച്ച്, ലോകോപകാരമാക്കി തീർക്കുകയാകുന്നു ഒരു യുവാവിന്റെ കർത്തവ്യകർമ്മം.
                 കർത്തവ്യകർമ്മജ്ഞാനവും, അതിനെ നിർവ്വഹിയ്ക്കുന്നതിലുള്ള ശ്രദ്ധയും, ശക്തിയും, ഉൽകൃഷ്ടവിദ്യാഭ്യാസം കൊണ്ടാവേണ്ടതാകുന്നു. എന്നു പറഞ്ഞതുകൊണ്ടതുതന്നെ 'വിദ്യാഭ്യാസ'മെന്നോ അതിന്റെ 'ഉദ്ദിഷ്ടഫല'മെന്നോ പറയുന്നതോ മേൽപ്പറഞ്ഞ ഗുണങ്ങളുടേയും കർത്തവ്യകർമ്മജ്ഞാനത്തിന്റേയും സമ്പാദനമാണെന്നും പറഞ്ഞു കഴിഞ്ഞു.
                  അല്ലാതെ കേവലം ഒന്നോ അധികമോ ഭാഷകളുള്ള ചില ബുക്കുകളേയും പലശാസ്ത്രങ്ങളെത്തന്നെയുമോ പഠിച്ചതുകൊണ്ടുമാത്രം ഉൽകൃഷ്ടവിദ്യാഭ്യാസം സിദ്ധിച്ചിരികക്കുന്നതായി വിചാരിപ്പാൻ പാടില്ല.
                പലഭാഷകളുള്ള ഗ്രന്ഥങ്ങളിൽ നിന്നു കിട്ടുന്ന അറിവു നിസ്സാരമെന്നല്ലപറയുന്നത്. അവ ഓരോ വിഷയങ്ങളിൽ ശാസ്ത്രീയമായി ഉണ്ടാവെണ്ടുന്ന ജ്ഞാനത്തെ തരുന്നു. അതു മുഖ്യാവശ്യംതന്നെ. പക്ഷെ അതുകൊണ്ട് തൃപ്തിപ്പെടരുത്.
                                         'ആചാര്യഃ സർവ്വ ചേഷ്ടാസു
                                          ലോക ഏവഹി ധീമതഃ
                                          അനുകര്യാത്ത മേ വാതോ
                                          ലൊകികാർത്ഥേ പരീക്ഷകഃ'

എന്നാണ് ലോകതന്ത്രനിപുണനായ ഒരു മഹാൻ പറഞ്ഞിരിക്കുന്നത്. ലോകം ഗ്ര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/37&oldid=165700" എന്ന താളിൽനിന്ന് ശേഖരിച്ചത്