താൾ:Mangalodhayam book 3 1910.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ത്തെ അഭ്യാസത്തിനനുസരിച്ചു മാത്രമാണ്. ഈ ലോകനാടകത്തിൽ കിട്ടുന്ന നല്ല പേരും, ലോകയാത്രയിൽ കിട്ടുന്ന ജയവും തന്നെയാണ് 'സംതൃപ്തി' എന്നും 'സുഖം' എന്നും മറ്റും പറയുന്നത്. ഇതിന്റെ പരമാവസ്ഥയിലുള്ള ഒരു വികാരം തന്നെയാകുന്നു വേദാന്തികൾ 'മോക്ഷം' 'മോക്ഷം' എന്നു വ്യവഹരിച്ചു വരുന്നതും. അതിനാൽ ഇങ്ങിനെയെല്ലാമുള്ള ആയുഷ്കാലത്തെ സുഖകരമാക്കിത്തീർക്കാൻ ശ്രമിയ്ക്കേണ്ടുന്ന മുഖ്യാവസരവും യൌവനദശയാകുന്നു എന്നു വെളിപ്പെടുന്നു.

            ഇനി ആലോചിപ്പാനുള്ളത്, യുവജനങ്ങൾ ജീവിതത്തെ സുഖകരവും ലോകോപകാരവുമാക്കിത്തീർക്കണമെങ്കിൽ ഏതു വിധമാണ് വർത്തിയ്ക്കേണ്ടത് എന്നതിനെപ്പറ്റിയാണ്. 
     ഒരു രാജാവിന്നു പ്രഭുശക്തി മുതലായവയുടെ ഫലം പൂർണ്ണമായും നിസ്സപത്നമായും അനുഭവിയ്ക്കേണമെങ്കിൽ സന്ധി, വിഗ്രഹം മുതലായ ചില ഗുണങ്ങളുടെ ആവശ്യം ഒഴിച്ചുകൂടാതായിരിക്കുന്നു. എന്നതുപോലെ തന്നെ ഒരുവന്റെ കായികശക്തി മുതലായ ശക്തിത്രയത്തിന്റെ ഫലവും പൂർണ്ണമായും നിർബ്ബാധമായും അനുഭവിയ്ക്കേണമെങ്കിൽ ചില ഗുണങ്ങൾ ആവശ്യം ഉണ്ടായിരിക്കണം.
              അവയിൽ പ്രഥമസ്ഥാനത്തെ അർഹിക്കുന്നതാകുന്നു ക്ഷമ. ഒരു ശാന്തശീലൻ അവൻ‌ ഏർപ്പെടുന്ന കാര്യങ്ങളിൽ വരാവുന്ന ദുർഘടങ്ങളെ തടുക്കുന്നതിനുള്ള ഉപായങ്ങളെ കൂടി ആലോചിക്കുകയും, അങ്ങിനെ ആ കൃത്യത്തിൽ വരാവുന്ന തടസ്സങ്ങളെയെല്ലാം നീക്കിയതിനുശേഷം അധികാദ്ധ്വാനം കൂടാതെ സാധിയ്ക്കുമെന്നു കണ്ടാൽ ഉൽസാഹത്തോടെ യത്നിച്ചു ഫലം നേടുകയും ചെയ്യുന്നു. എന്നാൽ ഈ ഗുണം അത്ര ഇല്ലാത്തവൻ ഓരോ കാര്യങ്ങളിൽ സാഹസമായി ഏർപ്പെടുകയും, ഉപായത്തോടുകൂടിത്തന്നെ അപായവും ചിന്തിക്കാത്തതു നിമിത്തം, ഇച്ഛാഭംഗത്തോടുകൂടി പിന്മാറേണ്ടിവരികയും, അതു നിമിത്തം മേലിൽ പല കാര്യങ്ങളിലും ഏർപ്പെടുന്നതിന് അധീരനായി പോകുകയായി ചെയ്യുന്നു. എന്നു തന്നെയല്ലഒരു സാഹസികൻ ആലോചനകൂടാതെ പലതിലും ഏർപ്പെടുകയും, അചായചിന്ത ചെയ്യാത്തതിനാൽ ഒരിക്കലും ധൈര്യവും മനസ്സമാധാനവും ഇല്ലാതെ ഉഴലുകയും ചെയ്യുമ്പോൾ, ശാന്തിശീലൻ തന്റെ കാര്യത്തിലേക്കുള്ള ദുർഗ്ഘടങ്ങൾക്കു പ്രതിവിധി കരുതിയിരിക്കയാൽ സാധിക്കുമെന്നുള്ള ഉറപ്പോടും, തന്മൂലം എപ്പോഴും ധൈര്യത്തോടും, മനസ്സമാധാനത്തോടും കൂടിയിരിക്കുന്നു.

ക്ഷമാഗുണത്തെ ആശ്രയിച്ചിരിക്കുന്നതും, ലൌകിക കാര്യങ്ങളിൽ ഏർപ്പെടുന്നവർക്ക് മുഖ്യമായി വേണ്ടുന്നതുമായ ഒരു ഗുണമാകുന്നു സഹനശീലം. ഈ ഒരു ഗുണത്തിന്റെ അഭാവം നിമിത്തം പലരും പല കാര്യങ്ങളിലും ഏർപ്പെടാതെ തന്നെ കഴിയ്ക്കാറുണ്ട്. ഇവർ ഒരോന്നിനും ശ്രമിയ്ക്കുന്നതിനു മുമ്പെ തന്നെ അതിൽ വരാവുന്ന ആപത്തുകളെപ്പറ്റി ആവശ്യത്തിലധികം ശങ്കിക്കുകയും, അവയെലേശമെങ്കിലും സഹിക്കുന്നതിനു ശക്തിയില്ലാതെ അല്ലെങ്കിൽ ശക്തിയില്ലെന്നു വിചാരിച്ച്, മനോരാജ്യത്തിൽ തന്നെ പിന്മാറുകയും ചെയ്യുന്നു. ഈ സ്വഭാവം അലസത എന്ന നശീകരവസ്തുവിന്നു നല്ല ഒരു പോഷകദ്രവ്യമായി തീരുന്നതു സാധാരണയാണ്. എന്നാൽ ഈ സഹനശീലമുള്ളവനാകട്ടെ -










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/36&oldid=165699" എന്ന താളിൽനിന്ന് ശേഖരിച്ചത്