താൾ:Mangalodhayam book 3 1910.pdf/341

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പടുതെലെ നായ​​ർ ത്തേക്കു വിദേ‌‌​​ശീയർ കൂട്ടംകൂട്ടേമായി വരത്തക്ക വണ്ണം ഇവർ ആ വക ഗൂണങ്ങൾക്കു അത്ര വളരെ കീത്തിപ്പെട്ടിരുന്നു. പതിമൂന്നാം നൂററാണ്ടിൽ 'മാക്കോവോളോ' എന്ന ദേശസഞ്ജാരി താഴെ പറയുന്ന സംഗതിക്ക് സാക്ഷിയായി നിൽക്കുന്നു.'ഇവർ (ഹിന്തുക്കൾ) ലോകത്തിൽവച് ​​ ​​ഏററവും നല്ല കച്ചവടക്കാരും ഏററവും സത്യമുള്ളവരുമാണ്' 'ആയിനി അകുബറി'യുടെ കർത്താവായ 'അബൂൽഫാസൽ തുടങ്ങിയ പല മത ന്തമസ്ഥന്മാരും ഇങ്ങിനെതന്നെപറഞ്ഞിട്ടുണ്ട്. ചുരുക്കിപറകയാണെങ്കിൽ ഇന്ത്യയെ സന്ദർശിച്ചിട്ടുള്ള വിദേശസഞ്ചാരികളിൽ ആരുതന്നെ ഇന്ത്യക്കാരുടെ മേൽ അസത്യവ്ദം എന്ന കുറ്റം ഒരിക്കലും ആരോപിച്ചിട്ടില്ലെന്നു മാത്രമല്ല, ആവരുടെ സാമുദായികഗുണങ്ങളിൽ മുമ്പിട്ടുനിൽക്കുന്ന സത്യതല്പരതയെ എല്ലാവരും കാണുകയും, പ്രത്യേകം ശ്ശാഘിക്കയും ചെയ്തിട്ടുമുണ്ട്.

     പ്രായേണ മനുഷ്യരുടെ എല്ലാ ഗുണങ്ങൾക്കും  പ്രതികൂലസംഗതികളുടെ നിരന്തരസമ്മർദ്ദം  നിമിത്തം കാലാന്തരത്തിൽ ക്ഷയമോ നാശംതന്നയോ സംഭവിച്ചുകൂടെന്നില്ല.  ഈയൊരവസ്ഥ  ഹിന്തുക്കളെ സംബന്ധിച്ചു മാത്രം മറ്റൊരു വിധത്തിലാകാൻ മാർഗ്ഗമില്ലല്ലോ. അതുകൊണ്ടു ഹിന്തുക്കളുടെ  സത്യനിഷ്ഠക്കും  പൂർവ്വസ്ഥുതിയിൽ നിന്നു ഇപ്പോൾ വല്ല ഹാനിയും സംഭവിച്ചിട്ടുണ്ടെങ്കിൽ അതൊരത്ഭുതമല്ല. സത്യമോചനം എന്ന ഈ ദുരാചാരം ഈ രാജ്യങ്ങളിൽ എന്നപോലെ തന്നെ ഇന്ത്യയിലും വേരൂന്നുവാൻ പല കാരണങ്ങളുമുണ്ടായിട്ടുണ്ട്. 'ഇംഗ്ലീഷുകാർ ഇന്ത്യയെ സ്വാധീനപ്പെടുത്തുകയും മനുഷ്യവർഗ്ഗത്തെപൊതുവേ സംബന്ധിക്കുന്ന പ്രമാണങ്ങൾ വീണ്ടും ഇന്ത്യയിൽ ആദരിക്കുപ്പെടുകയും ചെയ്തതുവരെ, മുഹമ്മദീയാക്രമികൾ ചെയ്തക്രൂരക്രത്യങ്ങളെ ആലോചിച്ചാൽ, ഹിന്തുക്കൾ പിശാചുക്കളായിതീരാതെ അത്രഭയങ്കരമായ ഒരു പാതാളത്തെ അതിലംഘിച്ചത്  അത്യത്ഭുതം' എന്നാണ് പണ്ഡിതശ്രേഷ്ഠനായ മാക്സമുള്ളർ പറയുന്നത്.
                                           കെ- എൻ-
      
                            പടുതലെ  നായർ
                         
വിടുവിഡ്ഢികളായ്ശൂദ്രരെ                                                                            
നെടുനീളെപ്പാരിൽവിപ്രരോർക്കുംനാൾ                                     
വടുതലെനായർപിറന്നാൾ                                                    
പടുമതിപറിപെറ്റപന്തിരുകലത്തിൽ.                                       
                                        
അരിയൊരുമായാമരവേർ                                                 
കരിയുംമാറുള്ളയോഗശിഖിതേടി
പെരിയപരബ്രഹ്മത്തെ- 
ശ്ശരിയെനിനച്ചന്നുവാണിതൊരുവിപിൻ.

ഭ്രവിൽപ്രഥിശസ്സെഴു- മാവിപ്രവരന്റെദാസനായ്നായർ ആവിർമ്മോദംവാണാ-

 നാവിലനിലവിട്ടൊരുള്ളമാർന്നുള്ളോൻ
പരിചർയ്യകളാൽവേണ്ടും 
പരിചിൽപൃഥിവീസുരേന്ദ്രനാശ്ശുദ്രാർ
പരിതോഷംപരമേറ്റി-

പ്പരിശോഭിച്ചാൻവിനീതിവായ്പോടേ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_3_1910.pdf/341&oldid=165687" എന്ന താളിൽനിന്ന് ശേഖരിച്ചത്