ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൭൬ മംഗളോദയം പുസ്തകം ൪
ദ്ധിച്ച ഭഗവദനുഗ്രഹം തന്നെ മായിരിക്കണം . മഹാബലി ഭരിച്ചിരുന്ന
കാലത്തു ജനങ്ങൾ എന്നും ഇപ്പോൾ ഓണദിവസം എങ്ങിനെ ഉത്സവ ത്തോടുകൂടി കഴിയുന്നുവോ അതുപോലെ ഉത്സവത്തോടുകൂടിക്കഴിഞ്ഞിരുന്നു വെന്നു ജനങ്ങൾ പരസ്യമായിപ്പറഞ്ഞുവരമാമണ്ടു .
ഈ ഓണമെന്ന ആണ്ടമതിയെ കൊണ്ടാടുന്നതിനു മലയാളികൾ
ക്കുളള ഒരുക്കം വളരെ കേമമാണ. "കാണം വിറ്റാലും ഓണം ഉണ്ണണ" മെന്നാകുന്നു അവരുടെ പഴമൊഴി . ഇതു കേവലം പഴയമൊഴിയല്ല, പുതിയ നടപ്പും അങ്ങിനെതന്നെയാകുന്നു . മഹാവിദ്വാനായ ഉദ്ദണ്ഡ ശാസ്ത്രികൾ മലയാളത്തിൽ വന്നു സാമുതിരികോവിലകത്തു താമസിച്ചിരു ന്ന കാലത്തു സ്വരാജ്യത്തിലില്ലാത്തവിധമുളള ഈ ആഘോഷത്തെകണ്ടി ട്ടു താഴെ പറയുന്ന ശ്ലോകം ഉണ്ടാക്കിച്ചൊല്ലിയതായി കേട്ടിട്ടുണ്ട്. ആ
ശ്ലോകമാകുന്നു ഇത്: :-
"കോകൂയന്തേ പൃഥുകതതയശ്ചാപതാഡിന്യ ഉച്ചൈഃ
സർവ്വാ നാർയ്യഃ പതിഭിരനിശം.......... മാഃ
ബംഭ്രാമ്യന്തേ സകലപുരുഷാ വല്ലഭാഭ്യഃ പ്രദാതും
ചിത്രം വസ്ത്രം ശ്രവണകതുകാ വർത്തതേ കേരളേഷു. "
പുന്നശ്ശേരിനമ്പി നീലകണ്ഠശർമ്മാ.
ദിവാചന്ദ്രൻ
൧. ശ്രീമത്ത്വത്തിൻ തിളപ്പാൽ തെളുതെളെ നിശയിൽ-
ത്താൻ വിളങ്ങിത്തിളങ്ങി-
ക്കാമം ക്രീഡിച്ച തേഃജാനിധി ശശിയതിയാ-
യുളള ഗർവ്വം നിമിത്തം
ആമട്ടിൽത്തന്നെ പിന്നെദ്ദിനകരനുദയം -
ചെയൂ നേരത്തുമംശു-
സ്തോമം ചിന്നിപ്പതിന്നായ്ക്കരുതിയവശനായ്
ഹന്ത മങ്ങുന്നു മന്ദം.
൨. പാരം തേജസ്സ്വിയെന്നാകിലുമതിമൃദുവായ്-
ത്താൻ കരം ചേർത്തു , തേജഃ-

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.