ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ലക്കം ദിവാചന്ദ്രൻ ൫൭
പൂരം ചേരുന്ന സത്സന്നിധിയിലിഹ ജനാ-
മോദമേകി ക്രമത്തിൽ
സ്വൈരം രാജാവു രാജിച്ചിതു വഴിപിഴയാ-
തെങ്കിലും ചെന്നു സൂർയ്യാ-
കാരം നോക്കാ,തതല്ലോ വലിയൊരപജയ-
ത്തിനു മുഖ്യം നിദാനം.
൩.. സർവ്വജ്ഞോത്തംസമുത്താ, ണമൃതകിരണനാ,
ണെന്നുതാനല്ല ലക്ഷ്മി-
സർവ്വസ്വത്തിന്റെ സത്താണ, ഖിലകുവലയ-
വ്രാതനേതാവുമാണ്,
സർവ്വംകൊണ്ടും തനിക്കുണ്ടൊരു മഹിമ ജഗ-
ത്തിങ്കലെന്നുളളിലേററം
ഗർവ്വംകൊണ്ടാനതാണീ നിലയിലുലയുവാൻ
കാരണം ശർവ്വരീശൻ.
൪. ജാതമോദം രമിച്ചക്കുമുദിനി മറയു-
ന്നേരമന്യത്ര ജാത-
സ്ഫിതാനന്ദം ഹസിക്കും കമലിനിയൊടണ-
ഞ്ഞിടുവാനൂടുനോക്കി
വിതാശങ്കാ തിരിക്കുംവഴിയിലിഹ ദിവാ-
ജീവനാഥന്റെ രശ്മി-
വ്രതാഘാതാൽ കരം തോറ്റോടുവിലിത മുഖം
താഴ്ത്തിമാഴ് കുന്നു ചന്ദ്രൻ.
൫. ആത്താമോദം വിളങ്ങും നവകുസുമതിയാം
പദ്മിനിത്തയ്യലാളെ-
ച്ചേർത്താനന്ദിക്കുവാനായ് ത്തുടരുമൊരു ജഡാ-
കാരനെപ്പദ്മിനീശൻ
പാർത്താവേശിച്ചകാറീ, ശിവശിവ ശിവനാ-
പീഡമാകും ദ്വിജേന്ദ്ര-
ന്നോർത്താലേവം വരാമോ ഗതി നിശിചരനെ-
ന്നുളള ദുർവൃത്തിയെന്യേ
15*

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.