ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
മംഗളോദയം
ഇപ്പാരെല്ലാം ഗ്രസിക്കുന്നതിനു കൊതിപിടി-
ച്ചുച്ചലിക്കുന്ന വിദ്യ
ജ്ജിഹ്വാഗ്രം നീട്ടമെന്നും;പ്രകൃതിമിനി-
ട്ടിന്നു മാറുന്നു കഷ്ടം!
താപത്തിൻ ഹേതുതാനെങ്കിലുമതിനുപശാ-
ന്തിക്കു ചിന്തിച്ചുമാർഗ്ഗം
തൻകയ്യാൽത്താങ്ങി മെല്ലെജ്ജലതതിയെ വഹി-
ച്ചങ്ങു മേല്പോട്ടു പോക്കി
പിൻകാലത്തിൽ ഘനപ്പെട്ടവ പലവഴി വ-
ന്നങ്ങയോടേറ്റുമുട്ടി-
പ്പങ്കം പാരിൽപരത്തി;കരുമനകളിനി
ക്കാട്ടുവാൻ ബാക്കിയുണ്ടൊ?.
ഗോളങ്ങക്കൊക്കെയും താനധിപതി, സുമന-
സ്സേവ്യനാമോക്ഷധീശൻ-
പോലും പോഷിക്കുവാനായ്ത്തവ കരബലമാ-
ണാശ്രയിക്കുന്നതത്രെ;
ആമട്ടാന്യാദൃശശ്രീപെരുകിന ദിവസാ-
ധിശ! നീ ദൈവയോഗാ
മൂലം കോലംപകർന്നു വിളറി വിവശനായ്
കാണ്കെടൊ കാലഭേദം !.
മന്ത്രങ്ങൾക്കേകദേശം വിഷയ ,മിരുളുക-
റ്റീടുവാൻ പോരുമെന്നോ-
ർത്തെന്തായാലും ചലിക്കാതരുളുമൊരു മറ-
ക്കാതലാതിത്യദേവൻ
അന്തംകൂടാതെടുത്തീടിന കരിമുകിലിൽ-
ക്കഷ്ടമേ ! പെട്ടു വല്ലാ-
തന്തസ്സില്ലാതെ മങ്ങും പരിധിയൊടു പരി-
ക്ഷീണനായ്പാണിടുന്നൂ
വേനൽക്കാലത്തു വേഴാമ്പലുകളുഴലുമാ-
മൽക്കടോഷ്മാവുയർത്തി
മാനത്തിൽ സ്വപ്രതാപത്തിനു കാവു വരാ-
തത്രയും സഞ്ചരിച്ചു ;

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.