താൾ:Mangalodhayam book 2 1909.pdf/451

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മഴക്കാറിലെ ആദിത്യൻ

നത്തിന്നു ഫലമില്ലാതെവരുന്നതിനാൽ അതിനെ നിഗ്രഹിക്കണം. പിന്നെയും ജീവിതത്തിലുള്ള സുഖസൌകര്യങ്ങൾക്കുപയുക്തമെന്നുതോന്നുന്ന ഗുണങ്ങളെല്ലാം സ്വീകരിക്കുന്നതിനു പുറമെ തന്നെക്കൊണ്ട്  അന്യനു കഴിയുന്ന ഉപകാരങ്ങൾ ചെയ്പാൻ എപ്പോഴും ഒരുക്കമുണ്ടായിരിക്കണം തന്റെ മരണത്തിന്റെ സ്ഥിതിയെപ്പറ്റി നല്ലവണ്ണമുറപ്പുവരുമ്പോൾ തന്റെ സംബന്ധികൾക്കു വരുന്നതുപോലെയുള്ള ആപത്തുകളെന്നുവെച്ചിരിക്കുന്ന ഉത്സവങ്ങളിൽ ക്ലേശത്തിനവകാശമില്ലാതാകുന്നു. സുഖത്തിന്റെ ശുദ്ധമായ രൂപം സന്തോഷവും സന്തോഷത്തിന്നു വിരോധി സന്താപവും, ആവക സന്താപങ്ങൾക്കു കാരണം പ്രതികൂലജ്ഞാനവും , പ്രതികൂലങ്ങളിൽവെച്ചു മുഖ്യമായതു മരണഭയവുമാകുന്നു. 
        ഈ ചെറുതായ വിചാരം നിമിത്തം വല്ലവർക്കും വലുതായ മരണഭയത്തിൽനിന്നു വേർപെടുവാനിടവരുന്നപക്ഷം അതിൽ കവിഞ്ഞ്  ആഗ്രഹിക്കേണ്ട കൃതാർത്ഥത ഒന്നുമില്ല.
                                                                                                                                                                                                കോരാത്ത് നാരായണമേനോൻ
                                                                                                                                  മഴക്കാറിലെ ആദിത്യൻ
    പൂങ്കൊത്തോരോന്നിളക്കിക്കിളികളിളയ  തേ-
                   നുറ്റുവിഴുംവിധത്തിൽ
     സംഗീതം പാടി ; മന്ദസ്മിതമൊടു പനിനീർ-
                   പ്പൂച്ചെടിത്തൈകളാടി,
    തങ്കച്ചാറിൽക്കുളിച്ചു  ഭുവന, മിളയ കാ-
                   റ്റാകവേ വീശി ; രാഗം
   തിങ്ങി പ്രാചീമുഖത്തിൽ ; ദിനകര! ഭവതീ
                   യോദയം ഭംഗിയായി.
    അപ്പോഴാർത്തിരുന്നൂ തവ മഹിമ കുറ-
                  ച്ചീടുമാറുഗ്രമേഘ-
    ക്കുപ്പായം പൂണ്ടു "പേ പേ" നിനദമൊടു മഹാ-  

മാരി വന്നെത്തുമെന്നും,










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/451&oldid=165462" എന്ന താളിൽനിന്ന് ശേഖരിച്ചത്