താൾ:Mangalodhayam book 2 1909.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഭാഷാതത്വം 

ഭാഷസംബന്ധമായ വിഷയങ്ങളെപറ്റി നിത്രപിക്കുന്നവരായ വിദ്വാ൯മാരുട ആലോചനക്കു വിഷയിഭവീക്കുന്ന അസംഖ്യം കാര്യങ്ങളിൽവെച്ചു മുഖ്യമായ ഒന്ന് മനുഷ്യരുടെ ഇടയിൽ ഭാഷപ്രചരിച്ചുതുടങ്ങിയത് എങ്ങിനെയാ‌‌ണെന്നുള്ളതാകുന്നു. ലോകം മുഴുവ൯ ബഹുമാനിക്കത്തക്കവിധം പാണ്ഡിത്യം സമ്പാദിച്ച വിദ്വാ൯മാരും, അതിയോഗ്യ൯മാരായ ഗ്രന്ഥക൪ത്താക്ക൯മാരും മനുഷ്യരുടെ ഇടയിൽ ധാരാളം ഉണ്ടായിട്ടുണ്ട്. അവരുടെ പരിശ്രമമാണു നമുക്കിപ്പോഴുള്ള എല്ലാ ഉൽക൪ഷങ്ങക്കും കാരണമായിട്ടുളളതും. അവരെല്ലാവരും വലിയ ഭാഷാപണ്ഡിത൯മാരായിരുന്നുവെന്നുളളതിന്നും വാദമില്ല. എന്നാൽ അവരുടെ പാണ്ഡിത്യത്തിന്നധിഷ്ഠമായ ഭാഷയുടെ ആവി൪ഭാവം എങ്ങിനെയാണെന്നു പ൪യ്യാലോചിക്കേണ്ടതാണ്. ശൈശവകാലത്തു മാതാപിതാക്ക൯മാരുടേയും മറ്റും സഹവാസത്താലാണ് എല്ലാവ൪ക്കും ഭാഷാപരിചയം സിദ്ധിക്കുന്നത്. എന്നാൽ മനുഷ്യരിൽ ഒന്നാമതായി ഉണ്ടായ ആൾക്കു ഭാഷ മനസ്സിലായതെങ്ങനെ? ഇങ്ങിനെ വിചാരിക്കുംതോറും കാഠിന്യം കൂടുന്നതായ ഈ വിഷയത്തിൽ ശരിയായ ഒരു തീരുമാനം വരുവാ൯ പ്രയാസമാണ്. ഇത്രയും ഗഹനമായ ഈ വിഷയത്തെപ്പറ്റിയ നിരൂപണങ്ങളിൽ രസമുളള അനേകം അംശങ്ങൾ അന്ത൪ഭവിക്കുന്നതാണ്.

സൃഷടിക൪ത്തവായ സ൪വ്വേശ്വര൯തന്നെ അവതരിച്ച് മനുഷ്യരുടെ പ്രഥമപുരുഷന്നു താനുണ്ടാക്കിയ വ്യാകരണകോശാദികൾ പഠിപ്പിച്ച് ആയാൾക്കൊരു ഭാഷ മനസ്സിലാക്കികൊടുത്തുവെന്നും, ആ ഭാഷക്കു പി൯കാലത്തിൽ അനേകം പ്രകാരത്തിൽ രൂപഭേദം വന്നിട്ടുണ്ടായ സന്തതികളാണ് ഇപ്പോൾ നടപ്പുള്ള ഭാഷകൾ എന്നും ചില൪ സിദ്ധാന്തിക്കുന്നു. മനുഷ്യ൪ക്കു യാതൊരു പരിഷ്കാരവും സിദ്ധിക്കാത്ത ആദികാലത്തിൽ അവ൪ ഭാഷകൂടാതെതന്നെ ഇംഗിതാകാരാദികളെക്കൊണ്ടു അന്യോന്യം സംഭാഷണം നടത്തിയിരുന്നുവെന്നും, അത്രമാത്രംകൊണ്ടു കാര്യം ശരിയായി നടക്കാതെ കാണുകയാൽ വണ്ടി മുതലായ കൃത്രിമവ


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/30&oldid=165389" എന്ന താളിൽനിന്ന് ശേഖരിച്ചത്