താൾ:Mangalodhayam book 2 1909.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഇതുകേട്ട ഉടനെ വീരമംഗലത്തു നമ്പൂതിരിയായിരുന്ന മഹാമഹിമയുടയ വീരകേരളവർമ്മൻ പെരുംപടപ്പു വലിയതമ്പുരാൻ അരവാളൂരിപ്പിടിച്ച്"അതിശുദ്ധനായ മലനാട്ടുകരസ്വരൂപത്തേയും കൂറുടയ കുറുപ്പിനേയും ചതിച്ചുകൊന്ന ഭൂതത്തെ തമ്പുരാട്ടിയുടെ തോഴിയായ കുറുപ്പിന്റെ മരുമക്കൾക്ക് ബലികഴിക്കുകതന്നെ"എന്നരുളിചെയ്ത് ഒരു വെട്ടുകൊണ്ടു തലച്ചണ്ണവരുടെ കഥ തീർത്തു.

    പിറന്നാളത്തെ ഉദയം:-
                 "ഭൂതാർത്തിയോറും നിറമറ്റു തമസ്സിലാണ്ട 
                  ശ്രീധാത്രിതൻ മതിമറഞ്ഞ കിടപ്പു കണ്ട് 
                  വാതംകലർത്തഥ ഹിമാംബു തളിച്ചു തേജോ-
                  നാഥൻ കരംതടവിമെല്ലെയുണർത്തിടുന്നു"
 എന്ന വർണ്ണനത്തിന്ന് ഏറ്റവും ചേർച്ചയുള്ളതായിരുന്നു.അന്ന് ആറു നാഴികപ്പുലർന്നപ്പോൾ ഭാഗ്യം കൊണ്ട് പേരാറ്റുവീതിനാടു മുഴുവനും മലനാട്ടുകരസ്വരൂപത്തിൽ തിരുഅവതാരംചെയ്തരുളിയ കാത്ത്യായനിത്തമ്പുരാട്ടിയുടെ തൃക്കുടയിൻകീഴിലായി.മഹിമയുടയ മനക്കോട്ട് അച്ഛൻ മലനാട്ടുകര മന്ത്രിസ്ഥാനവും ഉണിക്കാളിയുടെ ഭർത്തൃസ്ഥാനവും അന്നുതന്നെ കയ്യേറ്റു.നെടുതലനായകൻ പതിമുവ്വായിരത്തിന്റെ നായകനായിത്തീർന്നു.വാഴ്ചകഴിപ്പിച്ചു പെരുമ്പടപ്പു വലിയതമ്പുരാൻ വന്നേരി ചിത്രകൂടത്തിങ്കലെക്കു പിറ്റെദിവസം എഴുന്നെള്ളി.മാറ്റാരായ ഐതലനായ്ക്കൻ,വെന്നിപ്പടനായർ,പന്തിരുവീടർ മുതലായവർക്കുംകൂടി വേണ്ട ഉപദേശം നൽകി നീതിയിൻനിലയ്ക്ക് ഒക്കത്തക്കവണ്ണം ലോകരെ കാത്തുപോന്ന ആ തംപുരാട്ടിയെ സാക്ഷാൽ കാർത്ത്യായനീദേവിയെന്നു കരുതി പേരാറ്റുവീതിയിലെ നാട്ടാർ ഇന്നും വന്ദിച്ചു വരുന്നു.

എ.കെ.പി


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/29&oldid=165387" എന്ന താളിൽനിന്ന് ശേഖരിച്ചത്