താൾ:Mangalodhayam book 2 1909.pdf/113

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പ അവളുടെ മൃദുമേനി മ൪ത്തൃനേത്രാ-

  ത്സവ, മതിലെങ്ങുമെഴു ന്നമുഗ്ദ്ധഭാവം 
 പവനഗതിയിലുള്ളിൽനിന്നു നാസാ- 
 ശ്രവണമുഖാദിയിലൂടെയേലപതാവാം.

ബ -ജനകജനനിമാരുമാളിമാരും

  ഘനകതുകത്തൊടുവാഴ്ത്തീടുന്നമൂലം
  തനകഴകൂനിനച്ചു പെണ്ണിനും ത൯
 മനതളിരിൽപരമൂറ്റമുത്ഭവിച്ചു.

൪ -അവളവികലമായ യൌവനത്തി൯

  നവനവകാന്തിവള൪ന്നു വന്നകാലം 
അവനിയിലതികേമനാം പൂമാനെ 

സ്വവരപദത്തിലണയ്ക്കുവാനുറച്ചു. ൫-പൂരുമഹിമകല൪ന്ന പുണ്യവാനാം

പുരുഷവര൯ ഭുവി ചക്രവ൪ത്തിയല്ലൊ
സുരുചിരസുമകോമളാംഗിയാമാ-
ആരുണിയുമീ വിവരം ധരിച്ചിരുന്നു.

൬- വിരുതൊടു പരിവാരഘോഷമൊടൊ-

  ത്തൊരു ദിവസം നൃവര൯  പുറത്തിറങ്ങി
 തെരുവുകളിൽ മുദ്രാനടപ്പതാരാൽ
പെരുവഴിപ്പൂക്കവൾ കണ്ടു തുഷ്ടി പൂണ്ടാൾ.

൦-വിരവൊടു നിജകാമസിദ്ധിനേടാ൯

 തരമിതുതാ'നിതി ചിന്തചെയ്തുചെമ്മേ
നരവ൪പരിവാരമദ്ധ്യഭാഗേ

പരമവളന്ത്യജപുത്രിയും നടന്നാൾ. ൮- അതുപൊഴുതൊരു ഭിക്ഷുതന്റെ മുമ്പിൽ കതുകമൊടാ നൃവര൯ വണങ്ങിനിന്നു.

 പുതുമയൊടതുകണ്ടു മുഗ്ദയാമാ-

പ്പുതുമധുവാണിയിവണ്ണമുള്ളിലോ൪ത്താൾ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/113&oldid=165301" എന്ന താളിൽനിന്ന് ശേഖരിച്ചത്