താൾ:Mangalodhayam book 1 1908.pdf/337

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

‌ കാതറൈൻ‌ അലക്സിന എഴുത്ത് അവളുടെ പക്കല് കൊടുത്ത് ഇതൊന്നു വായിച്ചുനോക്കൂ എന്ന് പറഞ്ഞു കാതറൈന് അതു വാങ്ങി, താഴെക്കാണുന്നപ്രകാരം വായിച്ചു. മാറിന്ബര്ഗ്ഗു, ആഗസ്റ്റ് 20 പ്രിയസഹോദരി! മാറിന്ബര്ഗ്ഗു നിവാസികള്ക്കു വിചാരിച്ചിരിക്കാതെയുള്ള ഒരാപത്താണ് ഇപ്പോള് ഉണ്ടായിട്ടുള്ളത്. റഷ്യന് സേനാധിപന് ഒരു വലിയ പടയോടുകൂടി ഇന്നലെ അര്ദ്ധരാത്രിസമയം ഇവിടെ വന്നു ഭയങ്കരമായ പീരങ്കിപ്രയോഗം തുങ്ങിയിരിക്കുന്നു. കാതറൈനെ അലക്സിന തന്നെ രക്ഷിച്ചുകൊള്ളണം.അവളെ അവിടെ നിന്ന് എവിടേക്കും പോകാനനുവധിക്കരുത്.എന്റെ സ്വദേശത്തെ ശത്രുക്കളുടെ ആക്രമണത്തില്നിന്നു രക്ഷിക്കേണ്ടത് എന്റെ കടമയാകയാല് എനിക്കു യുദ്ധത്തിലേര്പ്പെടാതെ കഴികയില്ല. ഒരു പക്ഷേ ഞാന് യുദ്ധത്തില് മരിച്ച്പോകുന്നതായാല് എന്റെ സ്വത്തുമുഴുവന് ഞാന് എന്റെ പ്രിയപുത്രിക്കായി സമര്പ്പിച്ചിരിക്കുന്നു. എന്നു സ്കാറന്സ്കി. എഴുത്തു തിരികെ അലക്സിനയെ ഏല്പ്പിച്ചശേഷം കാതറൈന് തന്റെ ഉടുപ്പിന്റെ അറ്റംകൊണ്ടു കണ്ണുനീര് തുടച്ചുകളഞ്ഞു.`എനിക്കിപ്പോള്, മാറിന്ബര്ഗ്ഗില് പോകണം.അച്ഛനെ കാണാതെ ഒരു നിമിഷംപോലും ഞാനിവിടെ ഇരിക്കയില്ല’എന്നു പറഞ്ഞു. അലക്സിന-നിനക്കു പേടിയില്ലേ, ഈ യുദ്ധസമയത്താണോ നീ തനിച്ചു പടയാളികളുടെ ഇടയില് ചെന്നുകയറുന്നത്? പക്ഷേ വാസ്തവത്തില് കാതറൈന് പോകുന്നത് കണ്ടപ്പോള് അവള്ക്കു കുണ്ഠിതമുമ്ടായിരുന്നില്ല.പാളിനെ ബോധിപ്പിക്കുവാന് ഇത്രയും പറഞ്ഞെന്നേയുള്ളൂ.

അലക്സിന എഴുത്തു ഒരാവര്ത്തികൂടി വായിച്ചുനോക്കി.ഈ പ്രാവശ്യം പാള് അവളുടെ മുഖത്തേക്കു നോക്കിക്കൊണ്ടിരുന്നു. എ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/337&oldid=165271" എന്ന താളിൽനിന്ന് ശേഖരിച്ചത്