താൾ:Mangalodhayam book 1 1908.pdf/336

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം

കുതിരയെ നിറുത്തി പരിഭ്രമത്തോട്കൂടി അകത്തേയ്ക്കു കയറിച്ചെന്നു. അത് കുമാരിക്കു കണ്ട് പരിചയമുള്ള ഒരാളായിരുന്നു. `അലക്സിന ഇവിടെയില്ലേ?’ `ഉണ്ട്’ എന്നു പറഞ്ഞു കുമാരി അകത്തുപോയി. ഗൃഹനായികയെ കൂട്ടിക്കൊണ്ടുവന്നു. അലക്സിന-എന്താ പാള്! വിശേഷം വല്ലതുമുണ്ടോ?. പാള്-വിശേഷമോ,എന്താണു പറയേണ്ടത്, മാറിന്ബഗ്ഗുനഗരം റഷ്യന്ഭടന്മാര് കൈവശപ്പെടുത്തിക്കഴിഞ്ഞു. ഞാന് തന്നെ കോട്ടയ്ക്കു വെളിയില് ഇറങ്ങുവാന് വളരെ ഞരുങ്ങി. വല്ല വിധവും പറ്റിയെന്നേയുള്ളൂ പാതിരി ഒരു എഴുത്തു തന്നയച്ചിട്ടുണ്ട്’ അലക്സിന എഴുത്തു വായിച്ചുകൊണ്ടിരുന്നപ്പോള്,പാള് പെണ്കുട്ടിയോട് പറഞ്ഞു. `കാതറൈന് തന്നെ ഭാഗ്യവതി. ഒരു ചിന്തയും വേണ്ട. അച്ഛനുമമ്മയും ബന്ധുക്കളുമാരുമില്ലാത്തത്കൊണ്ട് മാറിന്ബഗ്ഗില് ആരെല്ലാം മരിച്ചാലും കാതറൈനു മാത്രം അതുകൊണ്ട് ഖേദിക്കാനൊന്നുമില്ല.’ `ഇങ്ങിനെയാണോ നിങ്ങള് ധരിച്ചിരിക്കുന്നത്’എന്ന് ആക്ഷേപസൂചകമായ നൊട്ടത്തോടുകൂടി കാതറൈന് ചോദിച്ചു. `അതെ ബന്ധുക്കളാരുമില്ലാത്തവര്ക്ക്’ആധിക്ക് ഒരിക്കലും വകയില്ലല്ലൊ.’ അതു പോട്ടെ. അച്ഛനേയും നിങ്ങളുടെ ബന്ധുക്കളെയും അവിടെ വിട്ടുവേച്ചു പാള് എന്തിനാണിങ്ങോട്ടു പോന്നത്.? പാതിരി എന്നെ നിര്ബന്ധിച്ച് ഇങ്ങോട്ടു അയക്കയായിരുന്നു. ഇനി എന്തെല്ലാമാണവിടുത്തെ സ്ഥിതിയെന്നു ദൈവത്തിനേ അറിയാവു. ഞാനായിരുന്നുവെങ്കില് എന്തായാലും ശരി. അച്ഛനെ വിട്ടേച്ചു പോരികയില്ലായിരുന്നു. ആകട്ടെ. യുദ്ധം തുടങ്ങിയോ?. യുദ്ധമെന്നു പറഞ്ഞാല് മതിയോ? വെടികേട്ടില്ലേ? റഷ്യന് ഭടന്മാറര് മാറിന്ബഗ്ഗുനഗരം വെടിവെച്ചുതകര്ക്കുകയാണ്. അയ്യോ,അതു കണ്ടാല് തന്നെ പേടിയാകും. അയ്യോ,എന്റെ പിതാവെ,എന്റെ രക്ഷിതാവെ എന്ന് പറഞ്ഞു

ആ സാധുകുട്ടി ഏങ്ങലടിച്ചു കരഞ്ഞു.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/336&oldid=165270" എന്ന താളിൽനിന്ന് ശേഖരിച്ചത്