താൾ:Mangalodhayam book 1 1908.pdf/250

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൩൦ മംഗളോദയം

ന്നു.ഭീഷണിയും തട്ടിവിട്ടു.ഇങ്ങനെയുള്ള ദുഷ്പ്രേരണകൾ മൂലമാണ് കുട്ടക്കുറുപ്പ് നാരായണൻനായർക്ക് മരുമകളേടുള്ള ബന്ധം വിടുത്തിയത്.അമ്മാമന്റെ ആജ്ഞയ്ക്ക് എതിരായി പ്രവർത്തിക്കുന്നതിന്നു മാധവിക്കുണ്ടോ സാധുവായ ത്രാണി?അവൾ 'കണ്ണീരും കൈയ്യുമായി'കാലം കഴിച്ചുകൂട്ടി.ഊണും ഉറക്കവുമില്ലാതെ അഹോരാത്രം കരഞ്ഞും കാന്തനെയോർത്തും സ്വഗൃഹത്തിൽ മാധവി ശ്മശാനലതപോലെ നിവസിച്ചു.

                                   (തുടരും)
                                 സി.ശങ്കുണ്ണിനായർ(വിദ്വാൻ)   


                              മൃണാളിനി  
                                (1)
                          അനിയന്ത്രിതകാലയോഗമാം
                          പനിയിൽപ്പെട്ടുപരംവിഷണ്ണയായി
                          അനിശംവിഷമിച്ച_ശേഷമെ,_
                          ന്തിനിങ്ങോട്ടുവരാ മൃണാളിനി.
                               (2)
                          അരവിന്ദമൊഴിഞ്ഞു,ജീവിതം
                          നരകംപോലെനിനച്ചുദീനയായി
                          മരുവുന്നമൃണാളിനിക്കഹോ
                          മരണംതാൻ,മില്ലസംശയം.

കുമാരദാസ്സ്.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/250&oldid=165234" എന്ന താളിൽനിന്ന് ശേഖരിച്ചത്