താൾ:Mangalodhayam book 1 1908.pdf/251

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഞങ്ങളുടെ വായനശാല. കണ്മശ്ശരാമായണം."മദ്ധ്യകാലമലയാളമാതൃകക"ളുടെ നാലാം ഭാഗമായി ശ്രീ ഉള്ളൂർ എസ്സ്. പരമേശ്വരവർകൾ പ്രസിദ്ധം ചെയ്തിട്ടുള്ള കണ്ണശ്ശരാമായണം സുന്ദരകാണ്ഡം വായിച്ചു നോക്കിയതിൽ പ്രസാധകനെ വളരെ അഭിനന്ദികക്കുവാൻ ഞങ്ങൾ ഒട്ടും മടിക്കുന്നില്ല.മയാള സാഹിത്യത്തിലുള്ള ഗ്രന്ഥങ്ങളുടെ അർത്ഥപുഷ്ടിയും ശബ്ദസുഖവും രസപരിപോഷവും അറിഞ്ഞാസ്വദിക്കാതെ സാഹിത്യവേദികളാണെന്നഭിമാനിക്കുവാൻ നവീന സഹൃദയാത്മക്കൾക്കവകാശമില്ലെന്നു പറയേണ്ടതില്ലല്ലോ.അങ്ങനെയുള്ള പഴയ ഗ്രന്ഥങ്ങളിൽ എത്രയും മാന്യമായ പദവി ഈ വിശിഷ്ഠഗ്രന്ഥത്തിനുണ്ടെന്ന് ആരും സമ്മതിക്കും.കണ്ണശ്ശരാമായണത്തിൽവെച്ചും ഈ സുന്ദരകാണ്ഡത്തിനു ഒരു ഉൽക്കർഷമുണ്ട്. ഇതിന്റമാതിരി കാണാനായി ചിലതു താഴെ ചേർക്കുന്നു;_ "അതുകാലംകണ്ടാൻകപിപുഞ്ജരനനുപമകാഞ്ചനമതിലകമെങ്ങും നിതരാമൊളിവോടുയർന്നുളവാകിയദിവ്യമഹാമണിഭവനസമൂഹം മധുരായതഗീതാദിമനോഹരവരവനിതാജനനൃത്തവിശേഷവു- മിതമേലുംമധുപാനവിനോദമിയന്നനിശാചരവരരേയുമവിടേ." "കണ്ടാനൊരുഭാഗത്തൈരാവതകരിനികരായകരീന്ദ്രസമൂഹം ഭണ്ഡാരായതതനംപുനരങ്ങൊരുപാടുനിശാചരപാലിതമായേ വണ്ടാർപൂംപൊഴിലൂടുമവീടിനമന്ദാനിലസുഖകരമൊരുഭാഗം വണ്ടാർകുഴൽമടവാർപന്താടിമകിഴ് ന്തുകളിക്കുമിടംപുനരൊരിടം." കണ്ടാനുടനൊരുയോജനനീണ്ടതികാന്തികലർന്നരയോജനവീതിയി ലുണ്ടാകിയപൊന്മതിലകമേപുനരുത്തമമാകിയരാവണഭവനം തണ്ടാമരമലർകീതിലിരുന്നചതുർമ്മുഖനുംവിസ്മയമാമതിനെ- ക്കണ്ടാലാദിത്യോദയസമമായിക്കാണാമതുരത്നപ്രഭയാലും." "കണ്ടാൻദശമുഖനോടുമിരുന്നതുകാലംമധുപാനംചെയ്തതിനാ-

ലുണ്ടാകിയമദമോടുംക്രീഡിച്ചുതുടനേനിദ്രാപരവശരായേ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_1_1908.pdf/251&oldid=165235" എന്ന താളിൽനിന്ന് ശേഖരിച്ചത്