താൾ:Mangalodhayam book-6 1913.pdf/234

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പിൻതുടർന്നു. കുറച്ചു ദൂരം ചെന്നപ്പോൾ പ്രാണഭയം നിമിത്തം പാഞ്ഞുപോകുന്ന ആ വൃദ്ധനെ കണ്ടു. ഗൃ-- ഹേ ബ്രാഹ്മണാ! അവിടെ നില്ക്കു അവിടെ നില്ക്കു. ഇതാ ഇതുതത്രഭവാനുതന്നെ തന്നെതന്നേയ്ക്കാം. നമ്മുടെനിത്യനിയമം മുടക്കിക്കളയരുതെ. എന്നിങ്ങനെ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു ഉലക്കയും ഉയർത്തിപ്പിടിച്ചുംകൊണ്ടു പിന്നാലെ ഓടിത്തുടങ്ങി. ശബ്ദം കേട്ടു പിന്നോക്കം തിരിഞ്ഞുനോക്കിയ ആ വയോധികന്നു ദണ്ഡപാണിയായ സാക്ഷാൽ യമകിങ്കരൻ പ്രത്യക്ഷപ്പെട്ടതുപോലെ തോന്നി. അയ്യോ എന്നു അത്യുച്ചത്തിൽ നിലവിളിച്ചിട്ടും ശബ്ദം പുറത്തേയ്ക്കു പുറപ്പെട്ടില്ല. ഭയാധിക്യം നിമിത്തം ഹൃദയം വല്ലാതെ തുടിച്ചു. സന്ധികളെല്ലാം തളർന്നു. വൃദ്ധൻ വളരെ വിവശനായി. ഹാ! ഹാ! ദൈവമേ! രക്ഷിയ്ക്കണെ രക്ഷിയ്ക്കണെ എന്നു ഇടത്തൊണ്ട ഇടറിക്കൊണ്ട് ഏറ്റവും പണിപ്പെട്ടു പറഞ്ഞു. കടമുറിച്ച തടിയെന്നപോലെ ആ രാജവീഥിയിൽ പതിയ്ക്കുകയും ചെയ്തു. ഗൃഹസ്ഥൻ അടുത്തെത്തിയപ്പോഴേയ്ക്കും ആ അദ്ധ്വഗൻ ജീവിതസംശയനായി കിടക്കുന്നു. അദ്ദേഹത്തിന്റെ ആർത്ത സ്വരശ്രവണത്താൽ അനേകം ആളുകൾ അവിടെ കൂടുകയും ആ സാധുവിനെ മുസലധാരിയായ ആ ഗൃഹസ്ഥൻ തച്ചുകൊന്നതുതന്നെയെന്നു തീർച്ചപ്പെടുത്തി വിശിഷ്ടനായ ഗൃഹസ്ഥനെ പലപ്രകാരത്തിലും ദ്രോഹിപ്പാനൊരുങ്ങകയുംചെയ്തു. ആത്മാനന്ദൻ വളരെ സാഹസങ്ങൾ പറഞ്ഞിട്ടും ഒരു നിക്കക്കള്ളി കിട്ടുയില്ല. ഒടുവിൽ ജനങ്ങളെല്ലാവരുംകൂടി ഗൃഹസ്ഥനേയും ആ വൃദ്ധന്റെ ശരീരവും രാജസന്നിധിയിൽ ഹീജരാക്കി വിവരം അറിയിച്ചു. രാജാവു പരിശോധിച്ചതിൽ ആ വൃദ്ധൻ മരിച്ചിട്ടില്ലെന്നു കാണുകയാൽ അദ്ദേഹത്തിന്റെ മോഹാലസ്യം തീർക്കുവാൻ വൈദ്യന്മാരെ ഏല്പിച്ചതിന്റെശേഷം മുസലധായ ആ ഗൃഹസ്ഥനോടു ഇപ്രകാരം കല്പിച്ചു ചോദിച്ചു. . ആകൃതികൊണ്ടു ബ്രാഹ്മണനും പ്രകൃതികൊണ്ട് ഘോരരാക്ഷസനെന്നും തോന്നിയ്ക്കുന്ന ഭവാനാരാണ്. ഈ വൃദ്ധനെ പ്രഹരിച്ചു ഈ സ്ഥിതിയിൽ ആക്കിയത് എന്തിനാണ്. ഗൃഹസ്ഥൻ ആ മഹാജാവിന്റെ വാക്കുകൾകേട്ടു ഭയഭരി യി നടന്ന സംഗതികളെല്ലാം സവിനയം പറഞ്ഞറിയിച്ചു. ആ അവസരത്തിൽ വൃദ്ധനായ അദ്ധ്വഗൻ മോഹാലസ്യം തീർന്നു ​എഴുന്നേല്ക്കുകയും സമീപത്തിൽ ആത്മാനന്ദനെക്കണ്ടു " അയ്യോ അന്തകൻ അന്തകൻ "എന്നു പറഞ്ഞു എഴുന്നേറ്റേ ഓടുവാൻ ഒരുമ്പെടുകയും ചെയ്തു. രാജഭടന്മാർ പിടിച്ചനിർത്താതിരുന്നെങ്കിൽ അദ്ദേഹം മഷിയിട്ടു നോക്കിയാൽക്കൂടി കാണാത്തവിധം എവിടെയെങ്കിലും ഓടിപ്പറ്റി ഒളിയ്ക്കാമായിരുന്നു. പരിഭ്രമിയ്ക്കുന്ന ആ വൃദ്ധ നോട് രാജാവ് വിവരങ്ങൾ ചോദിച്ചു. അപ്പോൾ താൻ ആത്മാനന്ദന്റെ ഗൃഹത്തിൽപ്പോയതും അവിടെ കണ്ട വിശേഷങ്ങളും ഗൃഹനായിക പറഞ്ഞ വാക്കുകളും വിശദമായി പറഞ്ഞറിയിച്ചു. അതുകേട്ട് ആത്മാനന്ദൻ വളരെ ഭയത്തോടും വ്യസന ത്തോടുംകൂടി ഇങ്ങിനെ പറഞ്ഞു. എന്റെ ഗൃഹിണിയും അതിദുഷ്ടയും ആയ ആ ഗേഹബാധയുടെ കപടതന്ത്രത്താൽ ഈ വിശിഷ്ടനായ അതിഥിയും ഞാനും വഞ്ചിതന്മാരായി. ഇതിന്റെ വാസ്തവസ്ഥിതികൾ അറിഞ്ഞു നിരപരാധിയും സാധുവും ആയ

എന്റെ നിയമത്തിനു ഭംഗംവരാത്തവിധം മഹാരാജാവ് രക്ഷിയ്ക്കേണമെന്ന്










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/234&oldid=165149" എന്ന താളിൽനിന്ന് ശേഖരിച്ചത്