താൾ:Mangalodhayam book-6 1913.pdf/233

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇപ്പോൾ വരും. വന്നാൽ ഉടൻത ഭവാനെ പാദപ്രക്ഷാളനാദി ക്രിയക ളെക്കൊ​​ണ്ടു യഥാവിധി പൂജിച്ചിരുത്തും. അനന്തരം ആ ഉലയ്ക്ക എടുത്തു നേരെ നെറുകയിൽ ഒരൊറ്റ അടി അടിയ്ക്കും. അ പ്പോൾ പൊട്ടിച്ചിതറുന്ന രക്തവും തലച്ചോറും ഭൈരവനു നിവേദിച്ചു ബലി സമർപ്പിയ്ക്കും. വിശേഷിച്ചു ദൈവീകവിഷയത്തിൽ ദേഹമുപേക്ഷിയ്ക്കുവാൻ സംഗതിയാകുന്നതു ജന്മാന്തരസുകൃതപരിപാകമുള്ളവർക്കല്ലാതെ കേവലം നിസ്സാരന്മാരായുളുളവർക്കു സാധിയ്ക്കുകയില്ലെന്നുള്ള തത്വസാരം ഭവാനും അറിഞ്ഞിരിക്കുമല്ലോ. ഇപ്രകാരം കുടിലചിത്തയായ കുടുംബിനിയുടെ കപടവാക്കുകളെ കേട്ടു ഭയവിഹ്വലനായ ആ വയോധികൻ തന്റെ അന്തകനെന്നു തീർച്ചപ്പെടുത്തിയ ഗൃഹസ്ഥൻ വന്നുചേരുന്നതിന്നുമുമ്പായി വല്ലയിടത്തും പാഞ്ഞു പറ്റി രക്ഷപ്പെടേണമെന്നുള്ള അത്യാഗൃഹത്തോടുകൂടെ ആ ക്ഷണത്തിൽ പുറത്തേയ്ക്കിറങ്ങി ഓടിത്തുടങ്ങി. അപ്പോൾ ബ്രാഹ്മണി ഒരു വേള ഭർത്താവു പിൻതുടർന്നാലും പിടികിട്ടാത്തവിധം ബ്രാഹ്മണൻ പൊയ്ക്കൊള്ളട്ടെ എന്നു കരുതി ഉച്ചത്തിൽ ഇങ്ങിലെ വിളിച്ചു പറഞ്ഞു. ഹേ! വൃദ്ധബ്രാഹ്മണ! എന്തിനു വൃഥാ ഓടി ബുദ്ധിമുട്ടുന്നു. എന്റെ ഭർത്താവു ഭവാനെ പിന്തുടർന്ന് എത്തിപ്പിടിച്ചു ഭൈരവനു ബലി കഴിയ്ക്കാതിരിയ്ക്കയില്ല നിശ്ചയം. ഇപ്രകാരം ആ ദുഷ്ടസ്ത്രീ വിളിച്ചുപറഞ്ഞതു കേട്ടു ഭീതനായ ആ വൃദ്ധൻ പ്രാണവേദനയോടുംകൂടെ പറഞ്ഞു പോകയും ചെയ്തു. അതിഥി പോയി കുറച്ചു കഴിഞ്ഞതി ന്റെ ശേഷം ആത്മാനന്ദൻ ഗൃഹത്തിലേയ്ക്കു മടങ്ങി എത്തി. അദ്ദേഹം സമീപങ്ങളി ലെല്ലാം അന്വേഷിച്ചിട്ടും നിത്യകൃത്യനിർവ്വഹണത്തിന് ആരേയും കണ്ടുകിട്ടായ്കയാൽ അതികുണ്ഠിതത്തോടുകൂടി വന്ന സമയം ഗൃഹാങ്കണത്തിൽ ചില കാൽച്ചുവടുകൾ തിഞ്ഞുകിടക്കുന്നതു കണ്ടു സന്തോഷസമേ തം ഭാര്യയെ വിളിച്ച് ഇങ്ങിനെ ചോദിച്ചു ബ്രഹ്മാനന്ദൻ-- ഇവിടെ അതിഥികളാരെ ങ്കിലും വന്നുവോ? ബ്രാഹ്മണി-- ഒരു വയോധികനായ ബ്രാ ഹ്മണൻ വന്നു. ഗൃഹസ്ഥൻ--അദ്ദേഹം എവിടെ. ബ്രാ-അദ്ദേഹം ഇടഞ്ഞുപൊയ്ക്കളഞ്ഞു. ഗൃ--അതിന്നെന്തു കാരണം. ബ്രാ--ഇവിടെയുള്ള ആ നല്ല ഉലക്ക അ

   ദ്ദേഹത്തിനു വേണമെന്നാവശ്യപ്പട്ടു.
   വേറിട്ടൊന്നുമില്ലാത്തതിനാൽ
   തരുവാൻ തരമില്ലെന്നു ഞാൻ മറുപടി
   പറഞ്ഞു.ആയതു കേട്ടു ദേഷ്യപ്പെട്ട് 

അദ്ദേഹം പിണങ്ങിപ്പോകുകയും ചെയ ഗൃ--ഹാ കഷ്ടം!കഷ്ടം! സദനത്തിൽ സം

  പ്രാപ്തനായ സർവ്വശക്തനെ ഭവതി ഒരു
   ഉലക്കയ്ക്കു   വേണ്ടി ഉപേക്ഷിച്ചുവല്ലൊ?
   കഠിനംതന്നെ. ആകട്ടെ അദ്ദേഹം
   എവിടയ്ക്കാണ് പോയത്.  പോയിട്ട്
   എത്ര നേരമായി.

ബ്രാ--പടികടന്നു ‌നേരെ പടിഞ്ഞാട്ടാണ്

  പാഞ്ഞുപോയത്.  പോയിട്ടു ഇപ്പോള്
  ഏകദേശം ഒരു കാൽ നാഴിക കഴിഞ്ഞു
  കാണും.
  അതു കേട്ടു ആ ഗൃഹസ്ഥൻ  ഇപ്രക

രം വിചാരിച്ചു . ആ അതിഥി ആവശ്യ പ്പെട്ട ഉലക്ക ഉടൻതന്നെ കൊണ്ടുപോയി കൊടുത്ത് സാന്ത്വനവാക്കുകൾക്കൊണ്ടു സന്തുഷ്ടമാനസനാക്കി ഗൃഹത്തിലേക്കു കൂട്ടി ക്കൊണ്ടുവന്നു നമ്മുടെ നിത്യനിയമം വേറ്റാം. എന്നുതീർച്ചപ്പെടുത്തി ഉലക്കയും

കയ്യിലെടുത്ത് അയാൾ അതിഥിയെ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/233&oldid=165148" എന്ന താളിൽനിന്ന് ശേഖരിച്ചത്