താൾ:Mangalodhayam book-6 1913.pdf/162

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പുസ്തകാഭിപ്രായം ൧൮൭ ഫം'അശ്ലീലാർത്ഥകമായ പദമാകുന്നു;അതിനാൽ അശ്ലീലദോഷസ്പൃഷ്ടം.ഫ൩-ആം ശ്ലോകത്തിൽ, 'ഉല്ലസിക്കുന്ന+ഉടൽ'-എന്നതിനെ 'ഉല്ലസിക്കുന്നുടൽ'എന്നു സന്ധിചെയ്തത് അർത്ഥവിരോധകം. അർത്ഥത്തിന്നു അവിരോധത്തോടുകൂടിയാണ്,-(വിരോധമില്ലാതെയാണ്)-പേരെച്ചം ലോപിക്കുമാറുള്ളത്, എന്നു വ്യാകരണവിധി. അതേ പദ്യത്തിൽ: ബാലയുടെ മനോധർമ്മമാകുന്ന കല്യാണി കൊങ്കത്തടത്തിൽ ചാർത്തുന്ന തങ്കപ്പതക്കിത്തിലെ തിരുമണിയാണ് കലേശൻ, എന്ന വർണ്ണനകൊണ്ടു പതക്കമേതാണെന്ന ജിജ്ഞാസ വരുന്നു. നായികാഗുണത്തിന്നു വിരോധമായ അർത്ഥവും ദ്യോതിക്കുന്നു. ൧൨-ആം പുറത്ത്, കലേശന്റെ ആഗമനത്തെ അറിഞ്ഞിട്ടുംകൂടി, ബാല, ഭർത്താവിനെ എതിരേല്പാൻ പോവാതെ കിടക്കുന്നതു സ്ത്രീധർമ്മവിരുദ്ധമാകുന്നു. ൧൮-ആം പുറത്ത് "ആചാര്യ്യന്റെ സ്ഥാനം ദിവാകരൻ എന്ന നവീനകാര്യദർശിയാൽ അലങ്കരിക്കപ്പെടുന്നോ?"- എന്ന വാക്യത്തിൽ :മുമ്പു വൈദ്യനായി വർണ്ണിക്കപ്പെട്ട ആചാര്യന്നു പകരം തൽസ്ഥാനത്തു വരുന്ന ആൾ കാര്യദർശി ആണെന്നു വർണ്ണിക്കുന്നത് അസംബന്ധമായിരിക്കുന്നു. ൧൪-ആം പുരത്ത്, "ധർമ്മക്ഷമാതൽ പരന്മാരുടെ ചരമഗതി"യിൽ അമംഗളം തോന്നുന്നതിനാൽ അശ്ലീലദോഷം. ൨൦-ആം പദ്യത്തിൽ'കാമൽ'നിരർത്ഥം. ആ ഭഗത്തുള്ള 'ന്യായാസനം'തുടങ്ങിയ പ്രസംഗമെല്ലാം പ്രകൃതത്തിൽ യോജിക്കാതെയും, അപ്രകൃതത്തെ പ്രകൃതമാക്കിക്കൊണ്ടും പ്രയോഗിക്കപ്പെട്ടവായാകുന്നു. ൧൭-ആം പുറത്ത്, ൨൪-ആം ശ്ലോകത്തിൽ, "കേരത്തരു"എന്ന ദ്വിത്വസന്ധി വ്യാകരണവിരുദ്ധം. അതേ പദ്യത്തിൽ,'ജളൻ' അനുചിതാർത്ഥം; ജളത്വം ഉള്ളവൻ നാണിക്കാറില്ലല്ലോ. ൧൮-ആം പുറത്ത്, 'രാമണീയകത്വം'വ്യാകരണവിരുദ്ധം. ൨൭-ആം ശ്ലോകം അശ്ലീലദുഷ്ടം. വിശേഷിച്ചും, ഒരു ഉത്തമപാത്രമായ കൃഷ്ണമേനോൻ പ്രഭാതത്തെ സംഭോഗശൃഗാരത്തിൽ വർണ്ണനം ചെയ്യുന്നത് ആ കാഥാപാത്രത്തിന്റെ ഗുണത്തിന്നു ഹാനികരമാകുന്നു. ൨൨-ആം പുറത്ത്, 'അടിയൻ ഒന്നു നനഞ്ഞിട്ടു വിടകൊള്ളാം.............'ഇത്യാദി പ്രസംഗം അശ്ലീലം. ൨൭-ആം പുറത്തുള്ള ൨൯-ആം ശ്ലോകവും അശ്ലീലദുഷ്ടം. 'ഹിന്തുബ്രാഹ്മണർ' അപുഷ്ടം. ൮൧-ആം പുറത്തു, 'ബാലയുടെ' തലസ്ഥാനത്തു കളിർമ പിടിപ്പിക്കുവാൻ വേണ്ടി ശുദ്ധജലാനയനയന്ത്രം പ്രതിഷ്ഠിക്കുക'-എന്നതിനു പ്രകൃതത്തിൽ പ്രസക്തിയില്ല; അപ്രകൃതത്തിലെ അർത്ഥയോജനയുള്ളു. മനുഷ്യരുടെ തലയിൽ ജനയന്ത്രം പ്രതിഷ്ഠിക്കുന്നത് ഒരു പുതമതന്നെയാകുന്നു. ൩൪-ആം പുറം തുടങ്ങി അനാചാരത്തിലെ കാർന്നോരുടേയും മറ്റും സംഭാഷണത്തിൽ തന്മയത്വം ഇല്ല. ൩൭-ലെ ൩൪-ആം പദ്യത്തിൽ ,'അനാവൃഷ്ടിയാംദൃഷ്ടി'യിൽ വർണ്ണ്യാവർണ്ണ്യ‌ങ്ങൾക്കു തമ്മിൽ വെച്ചമാറ്റം നിമിത്തം രൂപകാലങ്കാരം തുഷ്ടമായിരിക്കുന്നു.൪൯-ആം പുറത്തു, ൪൦-ം പദ്യങ്ങൾ അശ്ലീലദുഷ്ടം. കാവ്യസാമാന്യമായ ദോഷങ്ങൾ ഇ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-6_1913.pdf/162&oldid=165109" എന്ന താളിൽനിന്ന് ശേഖരിച്ചത്