താൾ:Mangalodhayam book-4 1911.pdf/89

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം ൧0൮൭ പുസ്തകം ര മകരമാസം ലക്കം മംഗളം ഭൂതാനാം ചീർത്തൊരാർത്തിംമികവൊടുധരണൗജാതുദൂരീകരിപ്പാൻ വീതാതങ്കം യൂദനാം കുലമതിലിടയപ്പൈതലായ്ജാതവന്തം കാതോളംനീണ്ടകണ്ണിൻ മുനകകളുടെ കളിക്കൂത്തരങ്ങബ്ലിജായാമീതേമീതേ മീകംഭക്തിയൊടഖിലധരാധാരമാരാധയാമഃ പാലാഴിമഥനം നൂറ്റെട്ടുപനിഷത്തുകൾ 'ജ്ഞാനകാണ്ഡ'മെന്നും,വേദാന്തമെന്നു പറയുന്ന ഉപനിഷത്തുകൾ ആത്മതത്ത്വത്തെ പ്രതിപാദിക്കുന്ന വേദഭാഗളാകന്നു. ഇവയും മറ്റുളള വേദഭാഗങ്ങളെപ്പോലെ അനാദികളും സ്വയംപ്രാമാണ്യമുള്ളവയുമാണെപുരാതനഹിന്തുക്കൾ സിദ്ധാന്തിചിരി- ക്കുന്നു. ശബ്ദജാലമയമായ പ്രബന്ധത്തിന്ന് ഒരു പ്രണേതാവും ഉൽപത്തിയും ഇല്ലെന്നു വാദിക്കുന്നതു യുക്തിവിരുദ്ധമാകയാൽ നവീനന്മാർ 'അനാദിത്വ'ത്തെ അനിശ്ചിതമായആദിയോടു കുടിയതെന്നു വ്യാഖ്യാനിക്കുന്നു. ഇങ്ങിനെ വ്യാഖ്യാനിക്കുന്നതുകൊണ്ടുവേദത്തിന്റെ പ്രാമാണ്യത്തിന്നു യാതൊരു ഹാനിയും വരുന്നതല്ല. വേദത്തിൽ പറയുന്ന തത്ത്വങ്ങളുടെ യാഥാർത്ഥ്യവും മഹിമയുമാണ് അതിന്ന് അപ്രതിഹമായ പ്രാമാണ്യം കൊടുത്തിരിക്കുന്നത്.

ഏതു സാഹിത്യത്തിലെ ഗ്രന്ഥരാശി പരിശോദിച്ചാലും പുരാതനഗ്രന്ഥങ്ങളുടേയും അർവ്വാചീനഗ്രന്ഥങ്ങളുടെയും ഭാഷാരീതിക്കു ഗണനീയമായ ഭേദഗതിയുളളതായികാണുന്നുണ്ട്. കൃഷണപ്പാട്ട് , കേരളപ്പഴമ തുടങ്ങിയുളള പുരാതനഗ്രന്ഥങ്ങളിലെ മലയാളവും , ഇന്നത്തെ 'പത്രമലയാള ഒരു ഭാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/89&oldid=165066" എന്ന താളിൽനിന്ന് ശേഖരിച്ചത്