൬൮ മംഗളോദയം ഷയാണെന്നു പറഞ്ഞാൽ വിശ്വസിപ്പാൻ കുടി പ്രയാസമാണ് . ബൈബിളിംഗ്ലിഷിന്നും , ഇരുപതാം നുറ്റാണ്ടിലെ ഇംഗ്ലഷിന്നും തമ്മിൽ വളരെ അത്നരമുണ്ട്. ഇങ്ങിനെ എല്ലാ സാഹിത്യങ്ങളിലും കാണാവുന്നതാണ് . അതുകൊണ്ടു കാലക്രമത്തിൽ ഭ്ാഷക്കു പല മാറ്റങ്ങളും വരുന്നുണ്ടെന്നുളളതു സാർവ്വത്രികമായ തത്ത്വമാണ്.ഈ തത്ത്വത്തെ അടിസ്ഥാനപ്പെടുത്തി നോക്കുബോൾ വേദഗ്രന്ഥങ്ങൾക്കും കാലഭേദമുണ്ടെന്നു തെളിയുന്നു. ഋഗ്വേദത്തിലേയും യജുർവേദത്തിലേയും ഭാഷകൾ ക്കുതന്നെ വലിയ വ്യത്യാസം കാണുന്നുണ്ട് . സാധാരണസംസ്തൃതവ്യൽ പന്നന്മാർക്കു ഋക്സംഹിത ചെല്ലിക്കൾപ്പിച്ചാൽ അവർക്ക് അർത്ഥബോധത്തിന്റെ ഗന്ധാപോലുമുണ്ടാക്കുന്നതല്ല. യജുർവ്വേദസംഹിതയിലെ മിക്കഭാഗങ്ങളും സുഗമങ്ങഴുമാണ് . അതുകൊണ്ട് അവയുടെ കാലത്തിന്നു വ്യത്യാസമുണ്ടെന്നും യജുർവ്വേദം ഋക്കിനെക്കാൾ നവീനമാണെന്നും വിചാരിക്കേണ്ടിയിരിക്കുന്നു.
സംഹിതകളിലേയും ഉപനിഷത്തുകളിലേയും ഭാഷക്കു വലിയ വ്യത്യാസം കാണുന്നതുകൊണ്ട് ഉപനിഷത്തുകളുടെ ഉൽപത്തി പിൻകാലത്താണെന്നു സിദ്ധിക്കുന്നു. എന്നാൽ ഉപനിഷത്തുകൾതന്നെ എല്ലാം ഒരു കാലത്തുണ്ടായവയല്ലെന്ന് അവയുടെ ഭാഷാഭേദംകൊണ്ടും വിഷയവ്യത്യാസംകൊണ്ടും വിശദമാകുന്നുണ്ട് . 'നുറ്റെട്ടു പനിഷത്തുകൾ'ഇപ്പോൾ അച്ചടിച്ചു പുറത്തു വിട്ടു കഴിഞ്ഞിട്ടുണ്ടെങ്കിലും ഇനിയും അസംഖ്യം ഉപനിഷത്തുകൾ ലഖിതഗ്രന്ഥങ്ങളായി കിടപ്പുണ്ടെന്നു സാഹിത്യപണ്ഡിതന്മാർ പരിശോധിച്ചറിഞ്ഞിരിക്കുന്നു.ഇപ്പോൾ പ്രസിദ്ധപ്പെടുത്തിക്കാണുന്ന ഉപനിഷത്തുകളിൽ ഈശാവാസ്യം തുടങ്ങിയുള്ള ദശോപനിഷത്തുകൾമാത്രമേ ആദികാലത്തുണ്ടായിരുന്നുള്ളുവെന്നും,അവക്കു മാത്രമേ 'ഉപനിഷത്ത്' എന്ന പേരിന്നുയഥാർത്ഥത്തിൽ അർഹതയുളളുവെന്നും വിചാരിപ്പാൻ പല ലക്ഷ്യങ്ങളും സഹായിക്കുന്നുണ്ട് . വ്യാസമഹർഷിയുടെ ബ്രഹ്മസൂത്രങ്ങളിൽ ഉപനിഷത്തുകളുടെ താൽപയ്യങ്ങളെപ്പറ്റി രചിച്ചിരിക്കുന്ന അധികരണങ്ങളിൽ ദശോപനിഷത്തുകളിലെ വാക്യങ്ങളെയാണ് ഉല്ലേഖനം ചെയതിരിക്കുന്നത്. മറ്റുളള ഉപനിഷത്തുകളും അന്നുണ്ടായിരുന്നുവെങ്കിൽ അവയെ സൂചിപ്പിച്ചകൊണ്ടെങ്കിലും സൂത്രങ്ങളിൽ പ്രസ്താവിച്ചിരിക്കേണ്ടതാണലൊ . എന്നു മാത്രമല്ല, ആത്മതത്ത്വത്തെ പ്രതിപാദിക്കുക എന്നുളള ലക്ഷണം ദശോപനിഷത്തുകളിലെല്ലാം കാണുന്നുണ്ട്; അതിനാൽ ആത്മതത്ത്വത്തെപ്പറ്റിയാതൊന്നും പ്രസ്താവിക്കാതേയും മറ്റോരൊ വിഷയങ്ങളെ സ്ഥാപിച്ചുകൊണ്ടും പുറപ്പെട്ടിട്ടുളള ഉപനിഷൽ ഗ്രന്ഥങ്ങൾ പിന്നീടുളള പല വർഗ്ഗക്കാരും ചില പ്രത്യേകാരണങ്ങളിന്മേൽ നിർമ്മിച്ചവയാണെന്നു വിചാരിക്കേണ്ടിവരുന്നു.
ശിവൻ, വിഷണു, ദേവി, ഗണപതി മുതലായ സഗുണമൂർത്തികളുടെ പ്രാശസ്തത്തെ സഥാപിക്കുകയാണു ചില ഉപനിഷത്തുകളിൽ ചെയ്തിരിക്കുന്നത്. മറ്റുചില ഉപനിഷത്തുകളിലെ വിഷയം ഭസ്മരുദ്രാക്ഷമാണ്. ഗോപികുറിയിടുന്നതു മോക്ഷപ്രദമാണെന്നു വേറെയൊന്നിൽ പ്രതിപാദിച്ചുകാണുന്നു. നാമോച്ചരണത്തിന്റെ മാഹാത്മ്യമാണു മറ്റൊന്നിൽ വിസ്തരിച്ചിരിക്കുന്നത്.ഗണപതിയുടെ കൊമ്പും തുമ്പിയും വർണ്ണിപ്പാനാണ് ഒരുപനിഷത്തിന്റെ പുറപ്പാട് . പോരെങ്കിൽ ഗോപസ്ത്രീ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.