താൾ:Mangalodhayam book-4 1911.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൪൨ മംഗളോദയം

             രാശികൾ ഓരോന്നിൽ അശ്വതി മുതലായ നക്ഷത്രങ്ങൾ രണ്ടേകാൽ വീതം പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു.   "അശ്വതിയും   
             ഭരണിയും കാത്തികക്കാലും മേടക്കൂറ്" എന്നുള്ള എഴുത്തശ്ശൻവായ്പാത്തിന്റെഅർത്ഥവും ഇതുതന്നെയാണ്. ഈ    
             നക്ഷത്രങ്ങളിൽ സൂര്യൻ സഞ്ചരിക്കുന്നതിനെ അടിസ്ഥാനപ്പെടുത്തിയാണു 'ഞായറുവേല'യെന്നുള്ള  വ്യപദേശവും 
             ഉണ്ടായിരിക്കുന്നത്.
                      സൂര്യന്നു രാശിചക്രത്തിൽ ഒരു വട്ടം ചുറ്റിവരുവാൻ വേണ്ടിവരുന്ന കാലമാണു സംവത്സരമെന്ന പറയുന്നത്. 
              ഹിന്ദു ജ്യൌതിഷികന്മാരുടെ സിദ്ധാന്തപ്രകാരം സംവത്സരാരംഭം മേഷസംക്രാന്തിയിലാകുന്നു. മറ്റു ചില ഗ്രഹങ്ങൾക്ക്
               രാശിചക്രത്തിൽ ഒരു വട്ടം ചുറ്റിവരുവാൻ വളരെ അധികം കാലം വേണ്ടിവരുന്നു. വ്യാഴം സുമാർ പന്ത്രണ്ടു സൌരസം 
              വത്സരം കൊണടാണു രാശി ചക്രത്തിൽ പ്രദക്ഷിണം പൂർത്തിയാക്കുന്നത്. ശനിക്ക് ഒരു പ്രദക്ഷിണം പൂർത്തിയാക്കുവാൻ 28-ലധികം സൌരസംവത്സരം വേണ്ടിവരുന്നു. ആ കാലങ്ങളെ ആ ഗ്രഹങ്ങളുടെ 'സംവത്സര' മായി ഗണിക്കാവുന്നതാണ്. എന്നാൽ ചന്ദ്രനു രാശിചക്രം ചുറ്റിവരുവാൻ രണ്ടു പക്ഷങ്ങൾ മാത്രമേ വേണ്ടിവരുന്നുള്ളൂ. ചന്ദ്രൻ രാശിചക്രത്തെ പ്രദക്ഷിണം വെച്ചു വരുന്ന കാലത്തിന്നു 'ചന്ദ്രമാസ'മെന്നാണു സങ്കേതം.
              ഇത്രയും വിവരിച്ചതിനിന്നു മേടം, എടവം മുതലായ മാസസംജ്ഞതകൾ കേവലം യാദൃച്ഛികങ്ങളല്ലെന്നും, 

അവയെല്ലാം ഒരു തത്ത്വത്തെ അടിസ്ഥാനപ്പെടുത്തി കല്പിച്ചിട്ടുള്ളവയാണെന്നും അറിയാറായല്ലൊ. ഇപ്രകാരം തന്നെ തിഥിനക്ഷത്രാദിസങ്കേതങ്ങളും അനർത്ഥ്വങ്ങളാണ്, അവയുടെ സാരതത്ത്വങ്ങളെ മറ്റൊരവസരത്തിലെക്കു നിർത്തിവെക്കുന്നു. മേഷാദികളായ രാശികളുടെ ആകൃതിയെപ്പറ്റി വരാഹമിഹി ആചാര്യൻ ഇങ്ങിനെ വിവരിച്ചിരിക്കുന്നു.

               'മത്സ്യൌഘടീനൃമിഥുനംസഗദംസവീണം 
               ചാചീനരോശ്വജഘനോമകരോമൃഗാസ്യഃ 
               തൌലീസസസ്യദഹനാപ്ലവഗാചന്യാ 
               ശോഷാഃസ്വനാമസദൃശാഃസ്വചരാശ്ചസർവ്വേ'
              മേടം മുതലായ രാശികളുടെ സംസ്കൃതസംജ്ഞതകൾ യഥാകൃമം മേഷം, വൃഷഭം, മിഥുനം, കർക്കടകം, സിംഹം, കന്യ, തുലാം, വൃശ്ചികം. ധനുസ്സ്, മകരം,കുംഭം, മീനം എന്നാകുന്നു. ഇതിൽ മിഥുനം മനുഷ്യദമ്പതികളുടെ ആകൃതിയിലും, കന്യ തോണിയിൽ കയറി നിൽക്കുന്ന കന്യകയുടെ സ്വരൂപത്തിലും, തുലാ തുലാസ് വഹിച്ചിരിക്കുന്ന പുരുഷന്റെ മാതിരിയിലും ധനുസ്സ് ധനുർദ്ധരന്റെ രൂപത്തിലും, കുംഭം കുംഭധാരിയായ പുരുഷന്റെ സമ്പ്രദായത്തിലുമാണ്. മറ്റെല്ലാ രാശികളുടേയും ആകൃതി സംജ്ഞാനു രൂപമാകയാൽ സുബോധമാകുന്നു. മകരരാശി മാനിന്റെ ആകൃതിയിലാണെന്നു മാത്രം വിശേഷം.

പണ്ടുകാലത്തുണ്ടായിരുന്ന ഹിന്ദു ജ്യൌതിഷികന്മാർ രാശിചക്രത്തിന്റെ സ്വരൂപം സൂക്ഷ്മമായി പരിശോധിച്ചറിഞ്ഞിട്ടുണ്ടായിരുന്നു. രാശി ചക്രം വൃത്ത കാരണമാണെന്ന് അവർ ധരിച്ചിരുന്നുവെന്ന് അവരുടെ ഗ്രന്ഥങ്ങളിൽ നിന്നു തെളിയുന്നുണ്ട്. പന്ത്രണ്ടു രാശികളടങ്ങിയ രാശിചക്രത്തിൽ ഒന്ന്, അഞ്ച്, ഒമ്പത് എന്നീ രാശികൾക്ക് ത്രികോണം എന്നാണ് അവർ സംജ്ഞകൊടുത്തിട്ടുള്ളത്. രാശി ചക്രത്തിന്റെ ഉള്ളിൽ ഒരു ത്രികോണം വരച്ചാൽ അതിന്റെ മൂന്നു രേഖകൾ മേല്പറഞ്ഞ സ്ഥാനങ്ങളിൽ തട്ടുമെന്ന് പറയേണ്ടതില്ലല്ലൊ. പ്രാചിനന്മാർ ചെയ്തിട്ടുള്ള സങ്കേതങ്ങളുടെ താൽപര്യം ഗ്രഹിക്കാതെ ഗതാനുഗതികന്യായേന ഗ്രന്ഥം കാണാപ്പാടം പഠിച്ചു തുടങ്ങിയതു കൊണ്ട് അവർ കണ്ടെത്തീട്ടുള്ള തത്ത്വങ്ങൾ ഘടദീപങ്ങളെപ്പോലെ പ്രകാശമില്ലാതായിപോയതു ശോചനീയംതന്നെ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/59&oldid=165039" എന്ന താളിൽനിന്ന് ശേഖരിച്ചത്