താൾ:Mangalodhayam book-4 1911.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പന്ത്രണ്ടു മാസങ്ങൾ


      അനാദിയും അനന്തവുമായ കാലത്തിന്നു, വ്യവഹാരസൌകര്യത്തിന്നു വേണ്ടി ചില നിമിത്തങ്ങളെ അടിസ്ഥാനപ്പെടുത്തി ചില സംജ്ഞകൾ കൊടുത്തിരിക്കുന്നു. ദിനം, രാത്രി, പക്ഷം, മാസം ഇത്യാദികളായ സംജ്ഞതകൾ ഉദയം, അസ്തമനം തുടങ്ങിയുള്ള ഉപാദികളെ ആശ്രയിച്ചാണിരിക്കുന്നത്. എന്നാൽ പന്ത്രണ്ടു മാസങ്ങളായി കാലത്തെ വിഭജിച്ചിരിക്കുന്നതും, അവയ്ക്കു മേടം തുടങ്ങിയുള്ള പന്ത്രണ്ടു പേരുകൾ കൊടുത്തിരിക്കുന്നതും ഏതൊരു നിമിത്തത്തെ ആശ്രയിച്ചാണെന്നറിയുമാൻ പലർക്കും ആഗ്രഹമുണ്ടായിരിക്കാം. ആ സങ്കേത നിമിത്തത്തെ സംക്ഷിപ്തമായ ഈ ഉപന്യാസത്തിൽ വിവരിപ്പാൻ തുടങ്ങുന്നു.
     കാലപരിച്ഛേദത്തിൽ സൂര്യൻ, ചന്ദ്രൻ എന്നീ ഗ്രഹങ്ങൾക്കാണ് അധികം പ്രാധാന്യം കല്പിച്ചിട്ടുള്ളത്. ദിനം, രാത്രിയെന്നുള്ള സംജ്ഞകൾ സൂര്യനെ ആശ്രയിച്ചിരിക്കുന്നത് പോലെ നക്ഷത്ര സങ്കേതം ചന്ദ്രനെ അവലംഭിച്ചിരിക്കുന്നു. തിഥിസ സങ്കേതം സൂര്യചന്ദ്രന്മാരെ ഒരുപോലെ അടിസ്ഥാനപ്പെടുത്തികൊണ്ടാണിരിക്കുന്നത്. ഇങ്ങിനെ കാലനിർണ്ണയത്തിൽ പ്രാധാന്യം വഹിക്കുന്ന സൂര്യന്റെ ഗതിയെ അവലംബിച്ചാണു മാസസങ്കേതവും നിലനിൽക്കുന്നത്. 
    ഭൂമി സ്ഥിരമായി സ്ഥിരമായി നിൽക്കുന്ന വസ്തുവാണെന്നു സിദ്ധാന്തിച്ചിട്ടുള്ള ഹിന്ദു ജ്യൌതിഷികന്മാരും അത് ഒരു ഗോളമാണെന്നു കണ്ടുപിടിച്ചിട്ടുണ്ട്. അവരുടെ സിദ്ധാന്ത സംക്ഷേപം ഭൂമിയുടെ ചുറ്റും വലയത്തിന്റെ ആകൃതിയിൽ കിടക്കുന്ന രാശി ചക്രം തിരിഞ്ഞുകൊണ്ടിരിക്കുന്നുവെന്നും, അങ്ങിനെ തിരിയുന്ന രാശി ചക്രത്തിൽ തന്നെ സൂര്യൻ തുടങ്ങിയുള്ള ഗ്രഹങ്ങൾ അവരവരുടെ കക്ഷാവൃത്തത്തിൽകൃടി സഞ്ചരിക്കുന്നുവെന്നുമാകുന്നു. ഈ രാശി ചക്രത്തെ അവർ പന്ത്രണ്ടു ഭാഗങ്ങളാക്കി വിഭജിച്ചിരിക്കുന്നു. ഇതിലെ ഓരോ ഭാഗത്തിന്ന് രാശിയെന്നു സംജ്ഞ കൊടുത്തിരിക്കുന്നു. ഈ രാശികളിൽ സ്ഥിരമായി ഉറച്ചിരിക്കുന്ന നക്ഷത്രങ്ങളുടെ സ്ഥിതിഭേദം കാണുമ്പോൾ ഇവയാക്ക് ചില മൃഗങ്ങളുടേയും മറ്റും സാദൃശ്യമുള്ളതായി തോന്നുന്നതു കൊണ്ട് " ഇവക്ക്  മേഷം (ആട്) മുതലായ പേരുകളും ഉണ്ടായി വന്നു. മേഷം, വൃഷഭം മുതലായ സാജ്ഞകൾ നക്ഷത്ര വിന്യാസം കൊണ്ടുള്ള ആകൃതി ഭേദത്തിൽ നിന്നുണ്ടായതാണെന്നു പാശ്ചാത്യന്മാരുടെ സംജ്ഞകളിൽ നിന്നും തെളിയുന്നുണ്ട്. അവരും ഈ രാശികൾക്കു മേഷാദികളുടെ സാദൃശ്യമുണ്ടെന്നു സമ്മതിക്കുന്നു. 

പന്ത്രണ്ടു രാശികളടങ്ങിയ രാശി ചക്രത്തിൽ സൂര്യാദികൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നുവെന്നു പറഞ്ഞല്ലൊ. അതിൽ സൂര്യന്റെ രാശി സഞ്ചാരമാണു മാസസങ്കേതമൂലമായിരിക്കുന്നത്. സൂര്യൻ മേടം രാശിയിൽ സഞ്ചരിക്കുന്ന കാലത്തെ മേടമാസമെന്നു പറയുന്നു. ഒരു രാശിയിൽ നിന്നു മറ്റൊരു രാശിയിലേക്കുള്ള പ്രവേശമാണു സംക്രമമെന്നു പറയുന്നത്. എന്നാൽ ഗതിയിലുള്ള വേഗവ്യത്യാസം കൊണ്ട് ചില രാശികളെ അതിക്യമിച്ചു പോവാൻ കാലം അധികവും മറ്റു ചില രാശികളെ കടപ്പാൻ അല്പവുമായി വരുന്നുണ്ട്. ഇതാണു ചില മാസങ്ങളിൽ അധികം ദിവസങ്ങളുണ്ടാവാനുള്ള കാരണം. മേഷാദികളായ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/58&oldid=165038" എന്ന താളിൽനിന്ന് ശേഖരിച്ചത്