താൾ:Mangalodhayam book-4 1911.pdf/383

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ന്നില്ല. ഒരു വിദ്യാർത്ഥിയുടെ ഭക്ഷണരീതിയെപ്പറ്റിമനു ഇപ്രകാരം പറയുന്നു പൂജയേദശനംനിത്യം അന്യാച്ചൈതദകു ത്സയൻ ദൃഷ്ട്വാഹൃൽപ്രസീദേച്ചപ്രതിനന്ദേച്ച സർവ്വശഃ പൂജിതംഹ്യശനംനിത്യംബലമൂർജ്ജംചയ ച്ഛതി അപൂജിതംതതദ്ഭുക്തംഉഭയംനാശയേദിദം അർത്ഥം അവൻ ശിഷ്യൻ സദാതന്റെ ഭക്ഷണത്തെ ബഹുമാനിക്കേണം നിന്ദകൂതെ അത് ഭുജിക്കയും വേണം. ഭക്ഷണം കണ്ടാൽ അവൻ സർവ്വവിധേനയും പ്രസാദിക്കയും, സന്തോഷിക്കയും, ബഹുമാനത്തോടുകൂടി അതിനേ കൈക്കൊള്ളുകയും വേണം. ശിഷ്യനാൽ ബഹുമാനിക്കപ്പെട്ട ഭക്ഷണം നിത്യം അവന് ബലത്തേയും ഓജസ്സിനേയം ഉണ്ടാക്കും ബഹുമാനിക്കപ്പെടാത്ത ഭക്ഷണം ഇത് രണ്ടിനേയും നശിപ്പിക്കും. പഞ്ചേന്ദ്രിയങളിൽ എന്തെങ്കിലും വേണ്ടതിലതികം ആനന്ദം കൊടുക്കുന്ന യാതൊന്നും വിദ്ധാർത്ഥി ഭക്ഷിച്ചുകൂടയിരുന്നു വർജ്ജയേൽ മധുരമാംസംച ഗംധമല്യം രസാൻസ്ത്രീയഃ ശുക്താനിചൈസവ്വാണി പ്രാണിനാംചൈവഹിംസനം. അഭ്യാഗമജ്ജനംചാക്ഷ്ണൊ രൂപാനാംച്ഛത്രധാരണം കാമംക്രോധംചലോഭംച നർത്തനംഗീതിവാദനം. ദ്യൂതംചജനുപാദംച പരിവാദംതഥാ നൃത്തം സ്ത്രീണാംചപ്രേക്ഷണാലംഭ മുപഘാതംപരസ്യച. എന്നുള്ള മനുവിന്റെ തീർപ്പുകൊണ്ട് മദ്യം, മാംസം സുഗന്ധവസ്തുക്കൾ, സ്ത്രീകൾ പുളിയുള്ള സകല വസ്തുക്കൾ, പ്രണിഹിംസ, അംഗരാഗം, കണ്ണെഴുത്ത്, ചെരിപ്പ് അഥവാമെതിയടി കുട ഇവ ധരിക്കുക, കാമം, ക്രോധം, ദ്രവ്യത്തത്തിലുള്ള ആഗ്രഹം, ആട്ടം, പാട്ട്, വീണമുതലായവ വായികു്കുക അല്ലെങ്കിൽ മദ്ദളം മുത്യത് കൊടുക ചൂതുകളി, വൃഥാവിലുള്ള സംസാരം, ജനങ്ങളെപ്പറ്റി ദോഷം പറയുക, സ്ത്രീകളെനോക്കക, സ്ത്രീകളെ സ്പർശിക്കുക, അന്യന്മാരെ അടിക്കുക ഇവയെ വിദ്ദാർത്ഥി വർജ്ജിക്കണം എന്ന് തെളിയുന്നുണ്ട്. ഇവയിൽ ചില നിഷ്കർഷകൾ ഇപ്പോൾ സ്വീകരിക്കേണമെന്നില്ലെങ്കിലും ചിലവയെ തീർച്ചയായും ആചരിക്കണം. ചെരിപ്പും കുടയും ഉപയോഗിക്കരുതെന്നു പറയുന്നത് ഇപ്പോൾ സ്വീകാര്യമാണോ എന്ന് സംശയിക്കുന്നു. പ്രാചീനക്കാലത്തെ ഹിന്ദുവിദ്യാർത്ഥി പഠിച്ചിരുന്ന ഭാഷ സാധാരണയായി സംസ്ക്രതം തന്നെയായിരുന്നു. പ്രാകൃത ഭാഷ ആദ്യത്തിൽ ഒരു സംഭാഷണഭാഷ മാത്രമേ ആയിരുന്നുള്ളു. സംസ്കൃത്തെ അപ്പോൾ ആരും ഒരു മൃതഭാഷയായി കരുതിയിരുന്നില്ല അതു പണ്ഡിതന്മാരുടെയിടയിൽ തീർച്ചയായിട്ടും സംസാരിക്കുമ്പോൾ ഉപയോഗപ്പെടുത്തിരിക്കമം. ഭോജനസഭ യിലെ ഭാഷ ഗൈർവ്വാണി തന്നെയായിരുന്നെന്നാണ് അറിയുന്നത്. ഇങ്ങിനെ എല്ലാം ഇരിക്കുമ്പോൾ സംസ്കൃതത്തിൽ തന്നെ വിദ്യാഭ്യാസവും നടന്നിരുന്നതിൽ അതിശയമില്ല പ്രാകൃതത്തിന്










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/383&oldid=164988" എന്ന താളിൽനിന്ന് ശേഖരിച്ചത്