താൾ:Mangalodhayam book-4 1911.pdf/382

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഹനീയമായതായിരുന്നെന്ന് ഊഹച്ചാൽ അറിയവുന്നതാണ് . കിണ്ടർഗാർട്ടൻ രീതിയുടെയും മറ്റുംസഹായംകൂടാതെ പ്രാചീനകാലങ്ങളിലെ ഗുരുക്കന്മാർ ഇദ്ദേശനിവൃത്തിയിരുന്ന ഈ രീതിഎത്രതന്നെ ഉന്നതമായിട്ടുള്ളതാണ്. ഇനി നമുക്ക് പ്രാചീനകാലങ്ങളിലെ വിദ്യാർത്ഥിൾ തങ്ങളുടെ ആരോഗ്യവർദ്ധനക്കായി എന്താണ് ചെയ്തതിരുന്നുതെന്നന്വേഷിക്കാം. ദേഹമ്പലം വർദ്ധിക്കേണ്ടതിലേക്കായി മാത്രം പ്രാചീനകാലങ്ങളിലെ വിദ്യാർത്ഥികൾഎന്തെങ്കിലും ചെയ്തിരുന്നോ എന്ന് സംശയമാണ്. കളിക്കുമ്പോൾ നീന്തയിരുന്നതുകൊണ്ടും അവനവന്റെ വസ്ത്രങ്ങൾ അവനവൻതന്നെ അഴുക്കുകളഞ്ഞെടുക്കുന്നതുകൊണ്ടും ,ഗുരുനാഥന്റെ ആഞ്ജക്കൊത്തവണ്ണം സന്ദേശങ്ങൾകൊണ്ടുപോകുവാനും മാറുമായി ദൂരദേശങ്ങളിൽസഞ്ചരിച്ചതുകൊണ്ടും, തന്റെ ദേഹം സദാശുചിയായി വെക്കുവാനെടുത്തിരുന്ന ആയാസത്തിനാലും ,ഒരുവിദ്യാർത്ഥികാലക്രമത്താൽ ബലവാനായിരുന്നു. സന്ദേഹംവേണ്ടചരനുപകാരത്തിനാകാത്തതെങ്കിൽ കിംദേഹംകൊണ്ടൊരുഫലമിഹപ്രാണിനാം ക്ഷോണിതനിൽ എന്ന പ്രാചീനകാലങ്ങളിലെ മാതൃകാവിദ്യാർത്ഥികളിൽ ആരും ചോതിക്കുമായിരുന്നു. പരോപകാരതല്പാതയുള്ള ആ വിദ്യാർത്ഥി കാലക്രമത്താൽ ബലവാനായിതീർന്നു എങ്കിൽ അതിശയത്തിനു ലേശവും അവകാശമില്ല. സാധാരണ വിദ്യാർത്തികളുടെ ദേഹായാസത്തിനു മുൻപറഞ്ഞ വഴികൾ എല്ലാം ഉണ്ടായിരുന്നതിനുപുറമെ ക്ഷത്രയവിദ്യാർത്ഥികൾക്ക്, കുതിരസവാരി, നായാട്ട്, യുദ്ധത്തിലുള്ള പരിശീലനം മുതലായ വഴികളും ഉണ്ടായിരുന്നു.ഗുരുക്കൻമാർ തങ്ങളുടെ എല്ലാവിദ്യാർത്ഥികളുടെ നേരെയും ഒരുപോലൊയിരുന്നു പെരുമാറിയിരുന്നത്. ഇത് സഹോദരസ്നേഹത്തിന്നുള്ള പ്രധാനകാരണമായിരുന്നു. വംശവ്യത്യാസത്തെയും മറ്റുംപറ്റിയാതൊന്നും ആലോചിക്കാതെ വിദ്യഭ്യാസംചെയ്യുന്ന വവിദ്യാർത്ഥികൾ മാത്രമെ കാലക്രമത്താൽ മാതൃകാപണ്ഡിതന്മാരാകയുള്ളു എന്നുള്ള സംഗതി ഇന്തയിലെ ജനങ്ങൾ പണ്ടുതന്നെ ധരിച്ചിരുന്നു. ഇനി പ്രാചീനകാലങ്ങളിലെ വിദ്യാർത്ഥികളുടെ ദേഹാലങ്കാരാദിസംഗതികളെപ്പറ്റിയും കുറഞ്ഞൊന്നു പറയേണ്ടത് ആവശ്യമാണ്. പ്രാചീനവിദ്യാർത്ഥിയുടെ ഒതുക്ക സ്വഭാവംഎത്രയും അഭിനന്ദനീയമാണ്. ഒതുക്കത്തിൽ ജവിതനയനം ചെയ്യുന്നത് പ്രാചീനഹിന്ദുക്കൾക്കുണ്ടായിരുന്ന ഉത്തമഗുണങ്ങളിൽ ഒന്നായിരുന്നെന്നും ആധുനികഹിന്ദുക്കളും അതു മാതൃകയായെടുക്കുന്നതു എത്രയും ആവശ്യമണെന്നും ഫെല്പസ് ഒരവസരത്തിൽ പറയുകയുണ്ടായി. അന്തസ്സ് എന്നു പറയുന്നതു പ്രാചീനവിദ്യാർത്ഥികൾക്ക് അറിയുമായിരുന്നില്ല അതു രാജധാനികളിലും, അരമനകളിലും തന്നെ സുഖമായിരുന്നുവന്നു. പ്രാചീനവിദ്യാർത്ഥിധരിച്ചിരുന്നവസ്ത്രം പരുത്തികൊണ്ടുണ്ടാക്കപ്പെട്ടതും കഴുത്തുമുതൽ പാദംവരെയള്ള ദേഹഭാഗങ്ങളെ ആസകലം മരച്ചിരുന്നതും ആയിരുന്നു. കാഴ്ച്ചയിൽ മനോഹരത ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും അതു ശുചിയായിരുന്നു. ഒരു വിദ്യാർത്ഥിയുടെ ഭക്ഷണസാധനങ്ങൾ വളരെ ഒതുങ്ങിയ സമ്പ്രദായത്തിൽ പാകംച്ചെയ്യപ്പെട്ടിരുന്നു. രസനേന്ദ്രിയത്തിന്നു രസകരമായി തോന്നിയേക്കാവുന്ന ഒന്നുംതന്നെ അവൻ കഴിച്ചിരു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/382&oldid=164987" എന്ന താളിൽനിന്ന് ശേഖരിച്ചത്