താൾ:Mangalodhayam book-4 1911.pdf/331

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

284

                                           മംഗളോദയം

ഷണൻനായരെ അറിയിക്കാതെയാണ് വക്കീൽ കാര്യമൊക്കെ പറ്റിച്ചത്. കണ്ണും തുറിച്ചു നാവും പുറത്തിട്ട് ചത്തുകിടക്കുന്ന ഊണ്യാതി അമ്മയെ കണ്ട ആളാരും കളപ്പുരയിൽ പിന്നെ കാലെടുത്തു വെക്കയില്ല. കളപ്പുരയിൽ കണ്ണിയാറമ്പ് തറവാട്ടുകാരല്ലാതെ ആരെങ്കിലും താമസിച്ചിട്ടു അനർത്ഥാ കൂടാതെ മടങ്ങിപോയതു കേട്ടിട്ടുണ്ടൊ. എത്രപണക്കാര് വന്നു. എത്രപണക്കാര് പോയി. താച്ചുവിന് അതൊക്കെ നിശ്ചയമുണ്ട്. കൃഷ്ണൻനായർക്കു പ്രേതത്തിലൊന്നും വിശ്വാസമില്ല അല്ലെ.

    താച്ചുനായര് ഇത്രയും പറഞ്ഞപ്പൊളാണ്  കൃഷ്ണൻനായരുടെ മകൻ അപ്പുക്കുട്ടമേനവനോടാണ് താന് സംസാരിക്കുന്നതെന്ന് ഓർമ്മയായത്.

താ-നാ-ഞാൻ എന്തൊക്കെയോ പറയുന്നു.അതൊന്നും കേട്ട് നിങ്ങൾ ഭയപ്പെടേണ്ട.കണ്ടാലറിയാം.അല്ലാ! നിങ്ങൾ വന്നത് വിശേഷിച്ചൊന്നുമില്ലെല്ലൊ. പറയുന്നാളെയും, പറയുന്ന സ്ഥലവും , പറയുന്ന വിഷയവും ഒക്കെ ആലോചിച്ചാൽ മിസ്റ്റർ മേനോൻ ഒന്ന് വിയർത്തു വിളറിയതിൽ ആശ്ചര്യമില്ല ഏതെങ്കിലും ധൈര്യം അവലംബിച്ചു മറുപടിപറഞ്ഞു. അ-മെ-വിശേഷിച്ചും അല്പം ഒന്നില്ലെന്നില്ല.കാരണവരോടു പറവാൻ അല്പം ലജ്ജയും മടിയും ഉണ്ട്. അച്ഛന്ന് വരുവാൻ സൗകര്യമുണ്ടായിരുന്നുവെങ്കിൽ ഈ ബുദ്ധിമുട്ടുണ്ടായിരുന്നില്ല.ഞാൻ ഇതുവരെ സംബന്ധം കഴിച്ചിട്ടില്ല.നാം അയൽവക്കക്കാരുമാണ്.അമ്മ മരിച്ചത് അമ്മുക്കുട്ടിക്കാണ് വലുതായ ഒരു നഷ്ടമായത്.വീട്ടിൽ പ്രാപ്തിയുള്ള സ്ത്രീകളുമില്ല. മാധവിക്കുട്ടിയെ സംബന്ധം ചെയ്യാൻ ഞാൻ തീർച്ചപ്പെടുത്തുന്നതായാൽ അമ്മാമന്ന് അതിൽ വിരോധഭിപ്രായത്തിന്ന് വകയില്ലെന്നു വിശ്വസിക്കുന്നു.

    ഇതു കേട്ടപ്പൊളാണ് താച്ചുനായര് തന്റെ ജീവദശയിൽ ഒന്നാമത് ഒന്നുഞെട്ടിയത് 'ആ മൂധേവ എവിടെ! സംബന്ധക്കാരനില്ലാത്ത കുറവാണ് ഇപ്പോൾ ഉള്ളത്. എച്ചിലിലയും നക്കിയിരിക്കുമ്പോൾ ഏതോ ഹോട്ടലിൽ നിന്ന് ഇവിടെ പിടിച്ചുകൊണ്ടാകി തീറ്റിപോറ്റി ആളാക്കിയതിന്റെ  പ്രതിഫലം തരക്കേടില്ല.ഞങ്ങൾക്കു രണ്ടാൾക്കും വാർദ്ധക്യം.ഞങ്ങളെ ശുശ്രൂഷിപ്പാൻ ആരാണ് . ഞാൻ മരിക്കുന്നതുവരെ നിങ്ങൾ അവളോടുകൂടി സംബന്ധം ചെയ്യുന്നത് എനിക്ക് ഇഷ്ടമല്ല. നിവൃത്തിയുണ്ടെങ്കിൽ ഞാനതു സമ്മതിക്കുന്നതുമല്ല.'എന്നും പറഞ്ഞ് ക്രോധതാമ്രാക്ഷനായി താച്ചുനായര് ഇരുന്ന ദിക്കിൽനിന്ന് ​എഴുന്നേറ്റു.അപ്പുക്കുട്ടമേനവൻ വല്ലാതെ അമ്പരന്നുവശായി.

അ-മേ-അല്ലാ! കാരണവര് എന്തൊക്കെയൊ തെറ്റിദ്ധരിച്ചു.മാധവിക്കുട്ടി ഈ കാര്യത്തിൽ നിർദ്ദോഷിയാണ്.അവളുടെ നേരെ കോപിച്ചിട്ട് ഫലമില്ല.എന്റെ സ്വന്തം ആവശ്യത്തെയാണ് ഞാനിപ്പോൾ പറഞ്ഞത്. കാരണവര് ആലോചിച്ചു മറുപടി പറഞ്ഞാൽമതി.തീറ്റിപ്പോറ്റിയ ഒരാളോട് കൃതഘ്നത കാട്ടുന്ന പ്രകൃതമാണ് മാധവിക്കുട്ടിയുടേതെന്ന് എനിക്കു തോന്നുന്നില്ല. അഥവാ എന്റെ സംബന്ധം കാരണവരുടെ ദിനചര്യക്കു വിഘ്നം വരുത്തുമെങ്കിൽ തന്നെ അതിന്നു നിവാരണമാർഗ്ഗങ്ങൾ ഞാൻ വിചാരിച്ചാൽ ഉ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/331&oldid=164975" എന്ന താളിൽനിന്ന് ശേഖരിച്ചത്