താൾ:Mangalodhayam book-4 1911.pdf/314

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചരിത്രാന്വേഷണം 267 കമായ താല്പര്യത്തെ അന്തർഭവിപ്പിച്ചുകൊണ്ടുലോകരംഗത്തിൽ നമ്മളെല്ലാവരു നടന്മാരാണെന്ന തത്ത്വംദൃശ്യ മായനാടകത്തിൽ മഹാകവി കാണിച്ചുരുന്നു ലോകത്തെ അനുഗ്രഹിച്ചിരുന്നതിൽ പുരുഷാർത്ഥത്തിന്റെ പരമോൽക്കർഷവും പ്രതിഷ്ഠിതമായിരിക്കുന്നു.

      കേരളഭാഷയുടെ ശ്രേയസ്സിൽ എനിക്കുണ്ടെന്നഭിമാനിയ്കന്ന ആവേശത്തിന്റെ  ആധിക്യം നിമിത്തം   സാഹിത്യലോകത്തിൽ   കടന്നുവല്ല ഗോഷ്ഠിയും ഞാ൯  കാണിച്ചിട്ടുണ്ടെങ്കിൽ അതുകൊണ്ടുള്ള സങ്കോചത്തിനു എതിരായിട്ടുള്ള   സത്സമാഗമം കൊണ്ടുള്ള ചാരിതാർത്ഥ്യവും   എനിക്കു സിദ്ധിച്ചിട്ടണ്ടു എന്നാൽ മഹാശക്തനായ കേരളകാളിദാസരുടെ കൃതിയിൽ കൈവെച്ചപ്പോളുണ്ടായ സങ്കോചംപോലൊരു സങ്കോചവും അദ്ദേഹത്തിന്റെ ഇഷ്ടത്തെ അനുസരിക്കുന്നതിലുളള ചാരിതാർത്ഥ്യം ഇതിനുമുമ്പുഞാൻ അനുഭവിച്ചിട്ടില്ല;  മേലാൽ  അനുഭവിക്കന്നതുമല്ല. കേരളകലാഗുരുവിന്റെ ഒരുകൃതിയെ അവതരിപ്പിക്കുക എന്ന സാഹസകൃത്യത്തിൽ   പൂജ്യപാദനായ അദ്ദേഹത്തിന്റെ നിയോഗശക്തി  മാത്രമേ ശരണീകരണീയമായിട്ടുളളു.  
                                          ശുഭം.
      കുമാരമന്ദിരം        				 പ്രസാധകൻ
       17-11-87 					അപ്പൻതന്വുരാൻ
                         		 ചരിത്രാന്വേഷണം
                  

അതിശയോക്തിയോടും അലങ്കാര പ്രയോഗത്തോടും എഴുതിവെച്ച പദ്യ സമൂഹങ്ങളിൽ ലയിച്ചുകിടക്കുന്ന നമ്മുടെ ചരിത്രത്തെ പാലും വെളളവും വേർതിരിക്കുവാൻ സാമർത്ഥ്യമുള്ള ഹംസങ്ങളെപ്പോലെ പ്രകൃതിയാൽ നല്കപ്പെട്ട വരത്തോടു കൂടിയ വിദ്വാന്മാരുണ്ടാകുന്നതുവരെ അറിവാൻ സാധിക്കാതെ ആശാഭംഗത്തോടേ ഇരിപ്പാനല്ലേ തരമുള്ളു. ലന്തക്കാരുടെയും ഈസ്റ്റിന്ത്യാകന്വനിക്കാരുടെയും,റിക്കാർട്ടുകളും ദേശാടനം ചെയ്തിരുന്ന വിദേശികളായ ചിലരുടെ ഡയറിയും മാത്രമാണ് ഇപ്പോഴത്തെ ചരിത്രാന്വേഷികൾ ആധാരമായി മുറുകെപ്പിടിച്ചിട്ടുളളത്. ഈ വക റിക്കാർട്ടുകളിൽ നിന്നു നമ്മുടെ ചരിത്രത്തെ ഗ്രഹിക്കുകയെന്നത്, വലിയതു ചെറുതായും, ചെറിയതു വലുതായും കാണിക്കുന്ന ഭ്രതക്കണ്ണാടികളികൂടി നമ്മുടെ ചരിത്രത്തെ വായിക്കുക എന്ന മട്ടിലേയുള്ളു.നമ്മുടെ ശരിയായ

ചരിത്രത്തെ  കാണിക്കുന്നവയായ   റിക്കാർട്ടുകൾ മിക്കതും അഗ്നിബാധയാലും, കലാപങ്ങളാലും,  ചിതലിന്റെ ബുഭുക്ഷയാലും,നശിച്ചുപോയിരിക്കുന്നു. എനി ആകപ്പാടെ വല്ലതും ശേഷിപ്പുണ്ടെങ്കിൽ അവ ചില ശിലാരേഖകളും

താമ്രശാസനങ്ങളും മാത്രമാണ്. ഈ വക റിക്കാർട്ടുകൾ പരിശോധിച്ചു ചരിത്രഖണ്ഡങ്ങളെ അവിടുന്നും ഇവിടുന്നും

എടുത്തു കൂട്ടിച്ചേർത്തു ഒരു ചരി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/314&oldid=164956" എന്ന താളിൽനിന്ന് ശേഖരിച്ചത്