താൾ:Mangalodhayam book-4 1911.pdf/313

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

266 മംഗളോദയം നായകന്റെ 'മാനോടൊത്തു വളർന്ന' എന്ന കളിവചനം മാഢവ്യൻ കാര്യമായിട്ടു വിശ്വസിട്ടില്ലായിരുന്നുവെങ്കിൽ ശകന്തളാ സമാഗമത്തിൽ മൗനം അവലംബിക്കയില്ലായിരുന്നു. മാഢവ്യന്റെ ഭൂതബാധാവസരത്തിൽ ദ്യോതിക്കുന്ന ഭയാനകം രാജാവിന്റെ വീര്യത്തെ ഉജ്ജ്വലിപ്പിച്ചു ദേവകാര്യം നടത്തുവാ൯ ശക്തിയുണ്ടാക്തിത്തീർത്തു ശകുന്തളാസമാഗമത്തിന്നു വഴികാണിച്ചുകൊണ്ടു സംഭോഗശൃംഗമത്തിന്നു പോഷകമായിതീരുന്നു. ബീഭത്സമൂർത്തിയായ മൂക്കുവൻ കൊണ്ടുവന്ന മോതിരമാണ് വിപ്രലാഭത്തെ ഉൽബോധിപ്പിക്കുന്നതു. ദുർവ്വാസസ്സിന്റെ രൌദ്രം കഥാവസ്തുവിന്റെ നാരായവേരുമാകന്നു "പുററിന്നുൾപ്പൊതി ദോഹം മുഴുകിയൊരരവച്ചട്ടപൂണൂലുമായിവ ച്ചുറ്റിക്കെട്ടിപ്പിണഞ്ഞുള്ളൊരു പഴയ ലതാമണ്ഡലാനദ്ധകണ്ഠൻ

     പറ്റിത്തോളാർന്നു  ക്കൂട്ടിൽ കരുവികൾ കുടികൊളളും  ജടാജൂടമോടേ
 ക്കുറ്റിക്കൊപ്പം  മുനീന്ദ്രൻ കതിരവനെതിരായങ്ങു നിൽക്കുന്നദിക്കിൽ"

ഇവിടെ ദ്യോതിപ്പിക്കുന്ന ശാന്തരസം നായകന്നു ഭക്തിയേയും കശ്യപദി ദൃക്ഷയേയും ഉല്പാദിപ്പിച്ചകൊണ്ടു നായികാസമാഗമപരമാനന്ദത്തിനു ഹേതുഭ്രതമായിതീരുന്നു.

            ആറാമങ്കത്തിലെ  'സംഭോഗാവസരങ്ങളിൽ   എന്ന  പദ്യം, വായിക്കുമ്പോങ്ങൾ 'അത്യന്തം വേപമാനാം' എന്നതിന്റെ പ്രതിബിംബമാണതെന്നും, ഭൃംഗത്തിന്റെ നേരെ അന്നു തോന്നിയ ഈർഷ്യ ഹൃദയത്തിൽ ലീനമായി കിടന്നിരുന്നതു ശകുന്തളാസ്മരണത്തോടുകൂടി വികാസത്തെ പ്രാപിച്ചതായി കവി വർണ്ണിച്ചിരിക്കുന്നുവെന്നുംവെന്നും ഓർക്കുന്നവരോട്  ആയങ്ങളുടെ

അവിച്ഛിന്നഗതിയെപ്പററി വിസ്തരിക്കുന്നതു് അനാവശ്യമാകന്നു. കാളിദാസന്റ രചനാസൌകുമാര്യം അതിരുകവിഞ്ഞുപോയോ എന്നു മാത്രമെ ശങ്കിക്കേണ്ടതുളളൂ. ലൌകിങ്ങളായ വ്യംഗ്യങ്ങളെ വ്യാഖ്യാതാക്കന്മാർ ചർവ്വിതചർവ്വണം ചെയ്തുകഴിഞ്ഞിട്ടുളളതുകൊണ്ട് വ്യംഗ്യത്തിന്റെ പരമകാഷുയുടെ ഗത്യന്തരമൊന്നും കാണുന്നില്ല.

       സൂര്യധാരൻ വേദശാസ്ത്രാദികളെ ധരിക്കുന്ന ജഗദീശ്വരൻ, നടതി വിശ്വകൃത്യം എന്ന  വ്യുല്പത്തികൊണ്ടു  നടി 

പാർവ്വതി, (1) രഞ്ജയതി വിശ്വമാത്മനാ എന്നർത്ഥത്തിൽ രാജാപ്രപഞ്ചത്തെ രഞ്ജിപ്പിക്കുന്നപുരുഷൻ , രഥം മനനം, അശ്വങ്ങൾ (2) ഇന്ദ്രിയങ്ങൾ ,സ്ത്രതൻ ശരീരത്തെ പ്രവർത്തിപ്പിക്കുന്ന പ്രാണൻ, മൃഗം സംസാരാഭിലാഷം, വൈഖാനസന്മാർ ജ്ഞാനോപദേ ഷാക്കൾ , കലപതി പരമഗ്രരു, ശക്കുന്തളാ പരമഹംസന്മാരാൽ ആദരിക്കപ്പെടുന്ന ആത്മവിദ്യ, അനസ്ത്രയാ പ്രിയംവദമാർ ശമദമാദിസാമഗ്രികൾ ,വിദൂഷകൻ അഹങ്കാരം എന്നിങ്ങനെ നാടകപാത്രങ്ങളിലും,വിവാഹം ആത്മവിദ്യാലാഭം, വിസ്മരണം വിഷയാഭിലാഷം കൊണ്ട് അതിന്റെ അപരിസ്ഫൂർത്തി, കാശ്യപാശ്രമത്തിൽ വെച്ചു ശകുന്തളാദർശനം സത്സംഗദ്വാരാ ആത്മവിദ്യയുടെ പുനർലാഭം എന്നിങ്ങനെ ഇതിവൃത്തത്തിലും ആദ്ധ്യാത്മീ

(1) ആര്യെ എന്ന സംബുദ്ധികൊണ്ടു ഈ അർത്ഥം ധ്വനിപ്പിച്ചിരിക്കുന്നു. 'ആര്യാ ദാക്ഷായണീ' എന്നമരം.

(2) ഇന്ദ്രിയാണി ഹയാനാഹു: (കഠോപനിഷത്)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/313&oldid=164955" എന്ന താളിൽനിന്ന് ശേഖരിച്ചത്