താൾ:Mangalodhayam book-4 1911.pdf/308

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം ൧൦൮൭ പുസ്തകം ൪ കർക്കട മാസം ലക്കം ൯ മംഗളം. സ്വൈരംവാഗ്ദേവി കൂത്താടിയവിധിവദനംനാലിൽനിന്നുംപുറപ്പെ- ട്ടോരസ്സൂക്തങ്ങൾപോലും,തവചതുരചരിത്രങ്ങൾ വർണ്ണിച്ചുതീർപ്പാൻ പ്രാരംഭിച്ചിട്ടു,മായാശബരി!തവ'കളിശ്വാക്കളാ'യ്ത്തീർന്നു; മറ്റു- ള്ളോരയ്യോ!പിന്നെയെന്തെ,ൻഭഗവതിഭവതിയ്കായ് നമസ്കാരമമ്മേ! വള്ളത്തോൾ നാരായണമേനോൻ. മണിപ്രവാളശാകുന്തളം * സ്വകൃതമായ രഘുവംശകാവ്യം കാളിദാസമഹാകവി തന്നെ ഭോജസദസ്സിൽ വായിച്ചു കേൾപ്പിച്ചു കൊണ്ടിരുന്നപ്പോൾ 'നിർദ്ധൌതദാനാമലഗണ്ഡഭിത്തിർവന്യ: സരിത്തോഗജഉന്മമജ്ജ'എന്ന ശ്ലോകാർദ്ധത്തിലെ 'സരിത്തോ' എന്ന ശബ്ദപ്രയോഗം കേട്ട് സദസ്യന്മാരായ പണ്ഡിതപ്രവരന്മാരിൽ പലരും നെറ്റി ചുളിച്ചതായും, അർത്ഥഗതിക്കു ഭംഗം പറ്റാതെ ശബ്ദം മാത്രം വേണ്ടപാട് ഭേദപ്പെടുത്തുവാനുള്ള ഭാരം സദസ്യന്മാരിൽ തന്നെ കാളിദാസൻ സമർപ്പിച്ചതായും, താഴെ പറയും പ്രകാരം മാറ്റങ്ങൾ ചെയ് വാൻ അവർ ചെയ്ത ശ്രമം മാറ്റിത്തത്തിൽ പര്യവസാനിച്ചതായും ഒരു ഐതിഹ്യം കേട്ടിട്ടുണ്ട്. 'സരിത്ത്:' എന്ന പദത്തിന് പകരം 'തടിന്യാ:' എന്ന പദമാണ് ഉപയോഗിച്ചു നോക്കിയത്. ഈ പ്രയോഗം ശ്രവണമാത്രത്തിൽ പൂർവ്വാധികം സുഖപ്പെട്ടുവെങ്കിലും, 'ദാനനിർദ്ധാവന' ത്തിന് ഹേ

* ഇതു കേരളവർമ്മ കോയിത്തമ്പുരാൻ തിരുമനസ്സിലെ 'മണിപ്രവാളശാകുന്തള' ത്തിന്നു എഴുതിയ ഒരു പുതിയ മുഖവുരയാകുന്നു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/308&oldid=164949" എന്ന താളിൽനിന്ന് ശേഖരിച്ചത്