താൾ:Mangalodhayam book-4 1911.pdf/302

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ളും, ചക്രവർത്തിയുടെ ഇന്ത്യയിലേക്കുണ്ടായ എഴുന്നള്ളെത്തും, ഡൽഹിയിൽ ചെയ്തിരുന്ന നാനാവിധം ഏർപ്പാടുകളും, അതിനെതുടർന്ന് സാരമായ മറ്റു സംഗതികളും വിവരിച്ചിട്ടുണ്ട്. രണ്ടാം ഭാഗത്തിൽ പ്രായേ​ണ പട്ടാഭിഷേക സംബന്ധിച്ചു മലയാളജില്ലയിൽ ഉണ്ടായ ആഘോഷങ്ങളുമാണ്.

      ഈ ഉത്സവം പ്രമാണിച്ചു, മലയാളജില്ലയുടെ തലസ്ഥാനമായ കോഴിക്കോട്ടു നടന്ന സംഗതികളെ സവിസ്തരം വിവരിച്ചതിന്നു ശേഷം മറ്റോരോ നഗരങ്ങളിൽ നടന്ന, ആഘോഷങ്ങളെപ്പറ്റി ദീർഘമായ ഓരോ റിപ്പോർട്ടുകളും ചേർത്തിട്ടുണ്ട്. പിന്നെ, അത്ഭുതപൂർവ്വമായ ഈ കിരീടധാരണാഘോഷത്തെ കൊണ്ടാടിയ ഗ്രാമങ്ങളുടേയും, അറിഞ്ഞേടത്തോളം, അതിനായി പരിശ്രമിച്ച മാന്യന്മാരുടേയും പേരും വിവരവും ചേർത്ത ഗ്രന്ഥവിഷയം മുഴുമിച്ചിരിക്കുന്നു. വിഷയാനുസരേണ മുപ്പതിലധികം ഛായാപടങ്ങളും ഇതിൽ യഥോചിതം ഘടിപ്പിച്ചിട്ടുണ്ട്. കിരീടധാരണാർത്ഥം ചക്രവർത്തിയുടെ ഇന്ത്യയിലേക്കുണ്ടായ എഴുന്നെള്ളത്തെന്ന പോലെ തന്നെ മലയാളഭാഷയിൽ ഇത്രയും ഛായാപടങ്ങളോടു കൂടെ ഒരു പുസ്തകം പുറപ്പടുന്നത് ഇതാദ്യമായിട്ടാണെന്ന് തോന്നുന്നു. ഏതായാലും പട്ടാഭിഷേകം സംബന്ധിച്ചു മലയാള ഗ്രന്ഥാകാരത്തിൽ വന്നു ചേർന്നിട്ടുള്ള അനേകം പുസ്തകങ്ങളിൽ പ്രസ്തുത പുസ്തകം സർവ്വഥാ പ്രാഥമ്യത്തെ അർഹിക്കുന്നുണ്ടെന്നാണ് ഞങ്ങളുടെ അഭിപ്രായം.
      പ്രസാധൻ ആക്ടിങ്ങ് കലക്ടർ സി. എ. ഇന്നിസ് സായ് വ് അവർകൾക്കു സമർപ്പിച്ചിട്ടുള്ളതും കോഴിക്കോട്ടു വിദ്യാവിലാസം അച്ചുകൂടത്തിൽ അടിച്ചിട്ടുള്ളതുംമായ ഈ പുസ്തകം ൧ക. ൪​ണ. വിലക്കു കേരള പത്രിക മാനേജരോടപേക്ഷിച്ചാൽ കിട്ടുന്നതാണ്.
                                                ഡല്ലീ പട്ടാഭിഷേകം  
      ഇതു കേരളസഞ്ചാരിയിൽ നിന്ന് ഉദ്ധരിച്ചിട്ടുള്ളതാകയാൽ ഇതിലുള്ള വിഷയങ്ങളുടെ ഗുണദോഷ വിവേചനം ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഇതു നിത്യപാരായണത്തിനു സൗകര്യമാകുന്നവിധം പുസ്തകമാക്കിത്തീർത്ത, കേരളസഞ്ചാരി പത്രാധിപർ അവർകളുടെ ഉദ്ദ്യമം ശ്ലാഘനീയം തന്നെ.

അഭിപ്രായത്തിന്നു അയച്ചു തരപ്പെട്ട മറ്റു പുസ്തകങ്ങളുടെ അഭിപ്രായം സ്ഥലച്ചുരുക്കത്താൽ ഇത്തവണ ചേർക്കാൻ സാധിക്കാഞ്ഞതാണ്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/302&oldid=164944" എന്ന താളിൽനിന്ന് ശേഖരിച്ചത്