താൾ:Mangalodhayam book-4 1911.pdf/301

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അലങ്കരിച്ചിരുന്നു. രത്നപ്രഭയെ ഉപദ്രവിപ്പാൻ ശ്രമിച്ച ഗുലാംഖാൻ എന്ന ആ നീചൻ രാജദ്രോഹകുറ്റത്തിന്നു കഠിനശിക്ഷ അനുഭവിപ്പാൻ വിധിച്ചിരിക്കുന്നുവെന്നു ഈ ദൂതൻ മുഖേന പുതിയ രാജാവും രാജ്ഞിയും അറിഞ്ഞു. ഭീമസിംഹന്റെ ആവശ്യപ്രകാരം ജയസിംഹനെ സേനാധിപതിയാക്കി രാജാവു നിശ്ചയിപ്പാൻ അഗ്രഹിച്ചു. എന്നാൽ ജയസിംഹൻ തന്റെ ഗുരുവിനെ വിട്ടു പിരിയുന്നതല്ലെന്നു തീർച്ചയായി രാജാവിനെ അറിയിച്ചു. അഭിഷേകകോലാഹലങ്ങളെല്ലാം കഴിഞ്ഞു. ബന്ധുരാജാക്കന്മാരെല്ലാം ഉചിതമായി ഉപചരിച്ചു അവരവരുടെ രാജ്യങ്ങളിലേക്കയച്ചു. ഒരു ദിവസം സന്ധ്യാസമയത്ത് പ്രതാപസിംഹനും രത്നപ്രഭയും കൂടി രാജധാനിയിലെ വിശേഷമായഉദ്യാനത്തിലിരിക്കുമ്പോൾ ഭീമസിംഹൻ അവരോടു യാത്രപറവാനായി അവിടെ ചെന്നു. രത്നപ്രഭയുടെ നേത്രങ്ങളിൽ അശ്രുക്കൾ നിറഞ്ഞു. ഭീമസിംഹൻ പുത്രിയെ പിടിച്ചു തന്റെ സമീപത്തിലേക്കണച്ചു പറയുന്നു. നീ എന്റെ മനസ്സിന്നു അധൈര്യമുണ്ടാക്കരുതു. നിന്നെ പിരിയുന്നതിൽ എനിക്കു കഠിനമായ ദുഃഖമുണ്ടു. എങ്കിലും എനിക്കു എന്റെ കർത്തവ്യകർമ്മത്തെ അനുഷ്ടിക്കാതെ കഴികയില്ല. എനിക്കു പ്രായം അതിക്രമിച്ചുതുടങ്ങി. പുതുതായി കീഴടങ്ങിയ രാജ്യം സമാദാനത്തോടുകൂടിയും പ്രജകൾക്കു തൃപ്തികരമാംവണ്ണവും ഭരിപ്പാൻ ഞാൻ ഇപ്പോൾ ശക്തനല്ല ഇനി ലൗകീകസുഖങ്ങളിൽ നിന്നു മനസ്സിനെ നിവൃത്തിപ്പിച്ചു ഈശ്വരഭക്തിയോടുകൂടി കാലംകഴിക്കയാണ് എന്റെ ധർമ്മം. അതിന്നു നിങ്ങൾ ​എനിക്കു അനുവാദം തരണം. "നിങ്ങൾക്കു എല്ലാവിധശ്രെയസ്സുകളും ഉണ്ടാവുകയും നിങ്ങളെ ഈശ്വരൻ രക്ഷിക്കയും ചെയ്യട്ടെ". രത്നപ്രഭേ, പുത്രനോടുകൂടിയിരിക്കുന്ന നിന്നെ നിന്റെ ഭർതൃഗൃഹത്തിൽ വന്നു കണ്ടുകൊള്ളാമെന്നു പണ്ടു ആശ്രമത്തിൽ വെച്ചു ഞാൻ നിന്നോടു പറഞ്ഞതോർമ്മയുണ്ടോ? അവസരം വന്നാൽ എന്റെ ആ വാഗ്ദത്തത്തെ സഫലീകരിച്ചുകൊള്ളാം. "നിങ്ങൾ രണ്ടുപേരും ദീർഘകാലം സുഖമായിരിപ്പാൻ ഈശ്വരൻ സംഗതിവരുത്തട്ടെ". ഇത്രയും പറഞ്ഞു കരഞ്ഞുംകൊണ്ടു തന്നെ ആലിംഗനം ചെയ്യുന്ന പുത്രിയുടെ സമീപത്തിൽ നിന്നു ഒരു വിധത്തിൽ വിട്ടുപോന്നു. പിറ്റെന്നു തന്നെ സിദ്ധവനത്തിലേക്കു തിരിച്ചു പോകയും ചെയ്തു. .......................... ഞങ്ങളുടെ വായനശാല .............. ജോർജ്ജ് പട്ടാഭിഷേകം

   ......

ഈ പുസ്തകം ഇതിന്റെ പ്രസാധകനായ കേരളപത്രികാ മാനേജർ മിസ്റ്റർ, ചെങ്കുളത്ത് ചെറിയ കുഞ്ഞിരാമമേനോൻ ഞങ്ങളുടെ അഭിപ്രായത്തിന്നായി അയച്ചുതന്നിട്ടുള്ളതാണ്. ഇതിൽ വാച്യവിഷയം രണ്ടായി ഭാഗിച്ചു ചേർത്തിട്ടുള്ളതിൽ ആദ്യത്തെ ഭാഗംകൊണ്ട് പട്ടാഭിഷേക സംബന്ധമായ ആലോചനകളും, ഒരുക്കങ്ങ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/301&oldid=164943" എന്ന താളിൽനിന്ന് ശേഖരിച്ചത്