താൾ:Mangalodhayam book-4 1911.pdf/257

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തീർത്തീടാവൂശിളോകംശിവശിവകവിതാ

         രീതിവൈഷമ്യമത്രേ.'
   എന്നുംമറ്റും കുഞ്ചൻ നമ്പ്യാർ തുടങ്ങിയുള്ളവർ പറഞ്ഞിട്ടുണ്ടെങ്കിലും പദ്യമെഴുത്തിന്നു നല്ല ഗദ്യമെഴുത്തിനേക്കാൾ അധികം പ്രയാസമൊന്നുമുണ്ടെന്നു തോന്നുന്നില്ല. 'മുറിപ്പദ്യജാലം മുരണ്ടു.'നടക്കുന്ന "യോഗ്യർ "നല്ല ഗദ്യമെഴുത്തിന്നു തൂവലെടുത്തിരുന്നാലറിയാം  ഇക്കാര്യത്തിന്റെ വാസ്തവം. 

ചില സന്ദർഭങ്ങളിൽ പദ്യത്തേക്കാൾ അധികമായ ഒരു പ്രാബല്യം ഗദ്യത്തിന്നു കണ്ടുവരുന്നുണ്ട്. ആത്മീയമായും ശാസ്ത്രീയമായും മറ്റു ഗൌരവമേറിയ വിധത്തിലുമുള്ള വിഷയങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്നിടത്തു ഗദ്യമായിരിക്കും അധികം അനുയുക്തം‌. എന്തെന്നാൽ :-അത്യഗാധങ്ങളായ ആത്മീയതത്വങ്ങളെ വിവരിക്കുന്ന ഉപനിഷത്തുകൾ മുതലായവകളിൽ ഗദ്യത്തിനാണ് പ്രാചൂര്യം കാണുന്നത്. നാനാശാസ്ത്രഭണ്ഡാകാരമായ സംസ്കൃതസാഹിത്യസമൂച്ചയത്തിൽ ഭൂരിപക്ഷം ഗ്രന്ഥങ്ങൾ ഗദ്യമയങ്ങളാണെന്നുള്ള വാസ്തവവും മേൽപറഞ്ഞ സംഗതിയെ പിൻതാങ്ങുന്നു. ഒരു ഭാഷയുടെ വയസ്സിനെ കുറിക്കുന്നവയാണ് ആ ഭാഷയിലെ ഗദ്യഗ്രന്ഥങ്ങളെന്ന കാര്യം ഇവിടെ സ്മരണീയമാകുന്നു.പദ്യാധിക്യവും ഗദ്യദൌർലഭ്യവും ഏതു ഭാഷയിൽ കാണുന്നുവോ ആ ഭാഷ തന്റെ ശൈശവം വിട്ടിട്ട് അധികം കാലമായിട്ടില്ലെന്നു നമുക്കു ശരിയായി ഊഹിക്കാം. ഇതിനുള്ള കാരണം മാന്യന്മാർ ഇങ്ങിനെയാണ് പറയുന്നത് : - പദ്യമെന്നത് ആഹ്ലാദത്തിന്റെയും മനസ്സമാധാനത്തിന്റെയും ഒരു ബഹിഃസ്രവണമാണ്. അതിനാൽ പദ്യരചനയുടെ ആസ്പദം മനസ്സമാധാനമാണ്. ആദികാലങ്ങളിൽ മദ്ധ്യമകാലങ്ങളിലെന്നപോലേയുള്ള യുദ്ധവും കലഹവും മറ്റും വളരെക്കുറവായിരുന്നതിനാൽ ജനസാമാന്യത്തിന്നു മനശ്ശാന്തതഹസ്താമലകമായിരുന്നു. അപ്പോൾ ആഖേടനാദികളേക്കുറിച്ചും മറ്റും സംഗീതലേശസംകീർണ്ണങ്ങളായ സാഹിത്യശകലങ്ങൾ അവരുടെ വക്ത്രങ്ങളിൽ നിന്നും സ്ഖലിച്ചു തുടങ്ങി. സ്മരണയ്ക്കു നിഷ്പ്രയാസങ്ങളായ ഈ പദ്യങ്ങളെ ശ്രോതാക്കൾ എളുപ്പത്തിൽ ഗ്രഹിക്കുകയും പാടുകയും ചെയ്തിരുന്നുവത്രേ. ഇങ്ങനെ പ്രശാന്തങ്ങളായിരുന്ന പ്രാഥമീകകാലങ്ങളിൽ പദ്യപ്രചാരത്തിന്നു പ്രാബല്യം ഉപര്യുപരി കൂടിവന്നു- പദ്യസൌലഭ്യത്തിന്നുള്ള നിദാനം ഇതാണ്.

ഗദ്യഗ്രന്ഥങ്ങളുടെ സംഖ്യ നോക്കി ഭാഷയുടെ പ്രായം പരിഗണിക്കാമെന്നു മുമ്പ് പ്രസ്താവിച്ചല്ലോ.ഈ നിയമത്തെ മലയാള ഭാഷയുടെ സ്ഥിതിയോട് ഒന്നനുയോജിപ്പിച്ചു നോക്കുന്നതായാൽ അതിന്റെ ശൈശവാവസ്ഥ എനിയും വിട്ടിട്ടില്ലെന്ന് തെളിയുന്നതാണ്. മലയാള ഭാഷയിൽഇപ്പോഴുള്ള സകല ഗ്രന്ഥങ്ങളും കൂടിയാൽ ഒരു വലിയ 'അറമാല' പൂർത്തിയാക്കുവാൻ മതിയാകുമോ എന്ന് സംശയമാണ്. അവയിൽതന്നെ , പുരാണഗ്രന്ഥങ്ങളും അവയെ സംബന്ധിക്കുന്ന പദ്യകാവ്യങ്ങളും ഒഴിച്ചുനിർത്തുന്നതായാൽ ശേഷമുള്ള ഗ്രന്ഥങ്ങളുടെ സഖ്യ, ഹൃദയമുള്ള സകല കേരളീയരെയും സന്തപ്തരാക്കുവാൻ മതിയാകുന്നതാണ് എന്ന് നിസ്സംശയം പറയാം. കുറെക്കൊല്ലത്തേക്കു പാഠശാലകളിൽ ഗദ്യപുസ്തകങ്ങൾക്കു പകരം കഥകളികൾ പാഠപുസ്തകങ്ങളായി നിയമിക്കേണ്ടി വന്ന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/257&oldid=164900" എന്ന താളിൽനിന്ന് ശേഖരിച്ചത്