താൾ:Mangalodhayam book-4 1911.pdf/258

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

'ബുക്ക്കമ്മറ്റി'ക്കാർക്ക് മലയാളഗദ്യസാഹിത്യദൌർലഭ്യം പ്രത്യേകിച്ചും അറിയുമാറായിരുന്നു. മുൻപ്രസ്താവിച്ചപോലെ, മലയാള ഭാഷയിൽ ആദ്യകാലങ്ങളിൽ പദ്യഗ്രന്ഥങ്ങൾ അടിക്കടിയായി വളർന്നുവന്നു. ദുർദ്ദേവതാബാധകളെ പരിഹരിക്കുന്നതിനായിട്ടു, ഒന്നാമതായി കേരളത്തെ അധിവസിച്ച പരദേശീയർ ഭദ്രകാളിസ്തോത്രം, തോറ്റൻപാട്ട് മുതലായവ നിർമ്മിച്ചു.പിന്നീട് തച്ചോളി ഒതേനൻ മുതലായ വീരപുരുഷന്മാരെക്കുറിച്ചുള്ള പാട്ടൂകൾ , പാനകൾ ,നിഴൽകുത്തിപ്പാട്ട് മുതലായവയും ക്രമേണ വർദ്ധിച്ചു. അപ്പോഴൊന്നും ഗദ്യസാഹിത്യം മലയാള ഭാഷയിൽ കണികാണാൻപോലും ഉണ്ടായിരുന്നില്ല. എഴുത്തുകുത്തുകളും മറ്റും പണ്ട് തന്നെ ഉണ്ടായിരുന്നതിനാൽ ഒരുതരം ഗദ്യവും അന്നുതന്നെ നടപ്പുണ്ടായിരുന്നിരിക്കാമെങ്കിലും യഥാർത്ഥഗദ്യസാഹിത്യം അന്നു മലയാളത്തിലില്ലായിരുന്നു. ചിറയ്ക്കൽ , തലശ്ശേരി, കോഴിക്കോട്,കൊച്ചി, തിരുവതാംകൂർ ഇവിടങ്ങളിലെ ഗ്രന്ഥവരികളെഴുതുവാൻ തുടങ്ങിയതുവരെ ഗദ്യഗ്രന്ഥങ്ങൾ യാതൊന്നുമുണ്ടായിരുന്നതായി തോന്നുന്നില്ല. ഗദ്യരീതിയിലുള്ള കവനം മലയാളത്തിലുണ്ടായത് ശക്തൻ സാമൂതിരിപ്പാട് തമ്പുരാന്റെ കാലത്തുമാത്രമാണ്. ഇപ്പറഞ്ഞ ഗദ്യം ഇപ്പോൾ സാധാരണ നടപ്പുള്ള ഗദ്യപോലെയല്ല. ചില പ്രത്യേകമാത്രകളോടും പ്രാസാനുപ്രസാദികളോടും സംസ്തൃതബാഹുല്യത്തോടും കൂടി, രീതിയിൽ ഇപ്പോഴത്തെ ഓട്ടൻതുള്ളലിനോട് ഏകദേശം സാമ്യമുള്ള ഒരുവിധം ഗദ്യമാണ് ഇത് . മഹിഷമംഗലം , പുനം മുതലായ നമ്പൂതിരിമാരുടെ ചാംപൂപ്രബന്ധങ്ങളിൽ കണ്ടുവരുന്ന ഗദ്യമാണ് മേൽ വിവരിച്ചതെന്നറിയുമ്പോൾ ആധൂനികഗദ്യകൃത്തുകൾ തീർച്ചയായും തല പൊക്കുന്നതാണ്. പ്രബന്ധങ്ങൾ കൂടാതെ ഗദ്യസ്വയംബരങ്ങളും മറ്റും അവർ എഴുതിയിരുന്നു. രണ്ടിലും ഗദ്യരീതി ഒന്നു തന്നെ. ദമയന്തിസ്വയംബരം ഗദ്യത്തിൽ നിന്നും ഉദാഹരണത്തിനൊരുഭാഗം താഴെ ചേർത്തിരിക്കുന്നു. പ്രതിദിനമിതിബതബാല്ല്യം വിട്ടൊരു മതിമുഖിമണിയുടെ പരിമൃതു ഹസിതം പുതിയനിലാവ് കണക്കപൊഴിഞ്ഞു, സഭയിൽഭാവംസപദികുറഞ്ഞു.മന്ദാക്ഷാദിമനസ്സിനിറഞ്ഞു,വപുഷിസുഷുമ്നാഭഗിതികഞ്ഞു ,നാളീകായതലോചനയാൾക്കുനാളീ പാളികേളിശൂകതതികേളികന്ദുകമെന്നിവയിൽ നാളിനു നാളായ് പ്രീതിതുടങ്ങിസ്പീതാമോദം തരുണീമണിയുടെ താതനുമനസികവിഞ്ഞു വഴിഞ്ഞു, കനമോടുനിഖിലധരായാമന്നാൾ ധനധാന്യാദിസമൃദ്ധിഭവിച്ചു., ദാരിദ്രത്തിനു ദാരിദ്രസ്ഥിതി പാരിലശേഷവുമുണ്ടായവന്നൂ;തിങ്ങിനകാന്തി കലർന്നുവിളങ്ങിന മംഗലമൂർത്തീ ദമയന്തി സാസംഗീതാദിഷുനിപുണാതരുണീ,ഭംഗം കൂടാതിങ്ങിനെനിത്യം തണ്ടാരിൻ മകൾമിഥിലാരാജ്യെപണ്ടെന്നതു പോലിവിടെവളർന്നാൾ

ഇക്കാലത്ത് ബ്രാഹ്മണികൾ ഭദ്രകാളീ ക്ഷേത്രങ്ങളിൽ പാടിവരുന്ന മാതിരിയിലുള്ള ഈ ഗദ്യം ഒരു യഥാർത്ഥ ഗദ്യമാക്കി കണക്കാക്കുക വയ്യെന്നും എന്നാൽ ഇത് പദ്യങ്ങളുടെ സമ്മേളനരംഗമാണെന്നും മേൽകാണിച്ചതിൽ നിന്നും വ്യക്തമാക്കുന്നുണ്ടല്ലോ. അതിനാൽ അപ്പോഴും ഗദ്യസാഹിത്യം പിറന്നിട്ടില്ലെന്നുതന്നെ പറയേണ്ടി വന്നിരിക്കുന്നു. ഇങ്ങിനെ കുറെക്കാലം കഴിഞ്ഞപ്പോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/258&oldid=164901" എന്ന താളിൽനിന്ന് ശേഖരിച്ചത്