താൾ:Mangalodhayam book-4 1911.pdf/189

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൮൯ ഭീമസിംഹന്റെപുത്രി

ണമെന്താണെന്ന് വിരോധമില്ലെങ്കിൽ പറയാം. സ്ത്രീ:-ഞാൻ രാജസ്ഥാനത്തിലെ രാജപുത്രരാജാക്കന്മാരിൽ പ്രസിദ്ധപ്പെട്ട ഭീമാപുരിയിലെ ഭീമസിംഹനെന്ന രാജാവിന്റെ ഏക സന്താനമാണ്.ചെറുപ്പത്തിൽ തന്നേ മാതാവു കാലഗതിയെ പ്രാപിച്ചു.അതുകൊണ്ടു വിശേഷിച്ചും ഞാൻ അച്ഛന്റെ പ്രേമഭാജനമായി തന്നെ വളർന്നു.എനിക്കു ഏകദേശം പന്ത്രണ്ട് വയസ്സുകാലത്തു അച്ഛന്റെ രാജ്യം ശത്രുക്കൾ ആക്രമിച്ചു.എങ്കിലും മേരിട്ടു യുദ്ധം ചെയ്തു രാജ്യം കൈവശപ്പെടുത്താൻ അവർക്കു കഴിഞ്ഞില്ല.യുദ്ധം അവസാനിപ്പിക്കണമെന്ന് അവർ എന്റെ അച്ഛനായ ഭീമസിംഹനോട് അപേക്ഷിച്ചു.വളരെ ദിവസമായി ഭയങ്കരമായ യുദ്ധം ചെയ്ത സേനാനായകന്മാരുടേയും സൈന്യങ്ങളുടേയും അവശസ്ഥിതി കണ്ടു ഇനി യുദ്ധം മതിയാക്കുന്നതു നല്ലതെന്നു തോന്നി അച്ഛനും സന്ധിക്കു സമ്മതിച്ചു.വരെ ദിവസമായി ശത്രുവിന്റെ പെട്ടെന്നുള്ള ആക്രമത്തെ ശങ്കിച്ചു നിദ്രയില്ലാതെ ഇരിക്കുന്ന സൈന്യങ്ങളും എന്റെ അച്ഛനായ രാജാവും രാത്രി മനസ്സമാധാനത്തോടുകൂടി ഉറങ്ങുമ്പോൾ ശത്രുക്കൾ രാജധാനിയെ വളഞ്ഞു ഉള്ളിലേക്കു പ്രവേശിച്ചതു മാത്രമെ ഞങ്ങൾക്ക അറിഞ്ഞുള്ളു.രാജധാനിയിലെ ഒരു ഭൃത്യന്റെ സഹായത്തോടുകൂടിയാണ് അവർ ഈ ചതിപ്രവൃത്തി ചെയ്തതെന്നു പിന്നെ അറിഞ്ഞു.ശത്രുക്കളുടെ സന്തോഷവും ഞങ്ങളുടെ പരിഭ്രമവും ഒരുപോലെ വർദ്ധിച്ചു.കൂട്ടിലിട്ടിരിക്കുന്ന നരികളെ കാട്ടാളന്മാർ ആയുധം കൊണ്ടു കുത്തികൊല്ലുമ്പോലെ എന്റെ അച്ഛനേയും സൈനികന്മാരേയും അവർ വധിച്ചു.ഞാൻ കുട്ടിയായിരുന്നുവെങ്കിലും അന്നു കഴിഞ്ഞ കഥയെല്ലാം ഇപ്പോഴും എനിക്കു നല്ല ഓറ്‍മ്മയുണ്ട്.ധീരന്മാരായ യോദ്ധാക്കൾ മുറിവേറ്റു ദാഹം സഹിച്ച് ഒരുതുള്ളിവെള്ളം കിട്ടാതെ ദയീയമായി നിലവിളിക്കുന്നതും ശത്രുക്കൾ സന്തോഷംകൊണ്ടുച്ചത്തിൽ ആർത്തുവിളിക്കുന്ന ശബ്ദവും എല്ലാം എനിക്കിപ്പോഴും എന്റെ ചെവിയിൽ കേൾക്കുന്നുവെന്ന് തോന്നുന്നു.ഏതായാലും എന്റെ കഥ പറഞ്ഞവസാനിപ്പിക്കട്ടെ.എന്നെ ആ തിരക്കിൽ നിന്നു അച്ഛന്റെ സൈന്യത്തിലുള്ള ഒരു യോദ്ധാവ് എടുത്തുപുറത്തേക്കു കൊണ്ടുവന്നു.പിന്നേയുള്ള കഥയൊന്നും എനിക്കോർമ്മയില്ല.ഞാൻ മോഹാലസ്യപ്പെട്ട് പോയിട്ടുണ്ടായിരിക്കണം.യുവതി സംസാരം നിർത്തി ദീർഘനിശ്വാസത്തോടു കൂടി സന്യാസിയുടെ മുഖത്തേക്കുനോക്കി.എന്റെ ശൈശവം മുതൽക്കുതന്നെ ഞാൻ ദുഖം അനുഭവിപ്പാൻതുടങ്ങിയിരിക്കുന്നു എന്നു എന്റെ ചരിത്രം മുഴുവൻ

കേൾക്കുമ്പോൾ അങ്ങെക്കു മനസ്സിലാവും.അന്നു ഞാൻ അനുഭവിച്ച കഷ്ടപ്പാടുകൾ ആലോചിച്ചാൽ ഇപ്പോഴും എന്റെ മനസ്സിൽ കണക്കില്ലാത്ത ഭയവും വ്യസനവും തോന്നുന്നു.എന്റെ ചരിത്രം മുഴുവൻ പറഞ്ഞവസാനിപ്പിക്കട്ടെ.എന്നെ രക്ഷിച്ച ഭടൻ എന്നെ ഉദയപുരത്തിലെ രാജാവിന്റെ സമീപത്തിൽ എത്തിച്ചു.രണ്ടുനാലുകൊല്ലത്തോളം ഞാൻ ആ രാജധാനിയിലെ അന്തപുരത്തിൽ സുഖമായി കഴിച്ചു.ഉദയസിംഹന്റെ പട്ടമഹിഷി എന്നെ ഒരു സഹോദിയെപ്പോലെ സ്നേഹിച്ചു രക്ഷിച്ചു.ഏകദേശം പതിനേഴ് വയസ്സായപ്പോൾ എന്റെ ഭർത്താവായ പ്രതാപസിംഹൻ എന്നെ വിവാഹം കഴിച്ചു.ഇദ്ദേഹം ഉദയസിംഹന്റെ സേനാനായകന്മാരിൽവെച്ച് പ്രസിദ്ധനായ ഒരു യോദ്ധാവാണ്.ഒരു കൊല്ലം സുഖമായി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/189&oldid=164865" എന്ന താളിൽനിന്ന് ശേഖരിച്ചത്