താൾ:Mangalodhayam book-4 1911.pdf/190

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൯൦

 മംഗളോദയം

ഞാൻ ഭർത്തൃഗൃഹത്തിൽ താമസിച്ചു.ആ കാലത്താണു മുഗൾചക്രവർത്തിയായ അക്ബർ രാജസ്ഥാനത്തെ ആക്രമിച്ചത്.രാജസ്ഥാനത്തിലെ രാജാക്കന്മാരെല്ലാം ഈ ആക്രമത്തെ എതൃത്തു.അനേകം പേർ തോറ്റുപോയി.ചിലർ ഇന്നും എതൃത്തുവരുന്നു.പരാജയത്തെസമ്മതിക്കാതെ സിദ്ധനുമായി ചക്രവർത്തിയുടെ സൈന്യങ്ങളെ എതിർത്ത രാജാക്കന്മാരിൽ പ്രധാനപ്പെട്ടവൻ ഉദയസിംഹനായിരുന്നു.ചക്രവർത്തിയുടെ സൈന്യത്തിന്റെ പ്രധാനഭാഗം ഗുലാംഖാൻ എന്ന യോദ്ധാവിന്റെ കീഴിൽ ഉദയപുരത്തെ ആക്രമിച്ചു.പ്രതാപസിംഹനും അദ്ദേഹത്തിന്റെ കീഴിലുള്ള ഒരു ചെറിയ സൈന്യവും ഈ വമ്പിച്ച സേനയോട് എതൃക്കേണ്ടി വന്നു.സംഘബലം മുഹമ്മദീയസൈന്യത്തിന്നധികമുണ്ടാകകൊണ്ടു പ്രതാപസിംഹന്റെ സൈന്യം ക്ഷണത്തിൽ നശിച്ചു തുടങ്ങി.ജീവനോടുകൂടി എന്റെ ഭർത്താവ് ഇരിക്കുന്നകാലം അദ്ദേഹം ശത്രുവിന്നു കീഴടങ്ങുന്നതല്ലായിരുന്നു.ഒടുവിൽ അദ്ദേഹത്തിനു കഠിനമായ ഒരു മുറിവേറ്റു യുദ്ധം അസാദ്ധ്യമായി.ചക്രവർത്തിയുടെ സൈന്യം ക്ഷണത്തിൽ ഞങ്ങളുടെ സൈന്യത്തെ കീഴടക്കി.പ്രതാപസിംഹനെ യുദ്ധത്തിൽ തടവുകാരനായി പിടിക്കയോ അദ്ദേഹം യുദ്ധത്തിൽ മരിക്കയൊ ചെയ്തതെന്നു എനിക്കു നിശ്ചയമില്ല.യുദ്ധം കഴിഞ്ഞശേഷം ഗുലാംഖാൻ ബലാൽക്കാരമായി ഞങ്ങളുടെ ഭവനത്തെ ആക്രമിച്ചു.ഗൃഹത്തിൽ ആയുധം ധരിച്ച ഒരു രാജപുത്രയോദ്ധാവും ഉണ്ടായിരുന്നില്ല.ഏകാകിനിയായിരിക്കുന്ന എന്നെ സ്വാധീനപ്പെടുത്താൻ പല കൌശലങ്ങളും അവൻ പറഞ്ഞു നോക്കി.ഒരു രാജപുത്രരാജാവിന്റെ പുത്രിയും രാജപുത്രരാജാവിന്റെ ഭായ്യും ആയ എനിക്കു മാനഹാനിയോക്കാൾ മരണം എത്രയോ യോഗ്യമാണെന്നും സംശയം കൂടാതെ എന്നെ വധിച്ചുകൊള്ളണമെന്നും ഞാൻ അവനോടു പറഞ്ഞു.എന്റെ ഭർത്താവിനെ നിങ്ങൾ കൊന്നു.ഉദയസിംഹൻ ജീവിച്ചിരിക്കുന്നുണ്ടൊ എന്നുള്ള കായ്യം തന്നെ സംശയമാണ്.എനിക്കിനി ഒരു ശരണം ലോകത്തിലാരുമില്ല.ക്ഷണത്തിൽ നിങ്ങളുടെ ക്രൂരകൃത്യം നിങ്ങൾ നടത്തിക്കൊള്ളണം.മരണത്തിൽ എനിക്കു ഭയമില്ല.മഹായോഗ്യന്മാരായ അസംഖ്യം രാജപുത്രയോദ്ധാക്കളെ നശിപ്പിച്ച നിങ്ങളുടെ കയ്യിന് ഒരു അബലയായ സ്ത്രീയുടെ വധം ഇത്രപ്രയാസമായ കായ്യമോ?എന്നു ഞാൻ അയാളോടു ഈഷ്യയോടെ പറഞ്ഞതിനു നിന്റെ ഭർത്താവ് മരിച്ചിട്ടില്ല.കടിനമായി മുറിപറ്റീട്ടെയുള്ളു.നീ എന്റെ അപേക്ഷയെ സ്വീകരിക്കാത്ത പക്ഷം പ്രതാപസിംഹന്റെ മരണം നിശ്ചയം തന്നെ.ഗുലാംഖാനിന്റെ പ്രേമത്തെ ധിക്കാരമായി ഇതുവരെ ഒരു സ്ത്രീയും നിരസിച്ചിട്ടില്ല.ആദ്യമായി അപ്രകാരം നീ ചെയ് വാൻ ഒരുങ്ങുന്നതായാൽ അതിന്റെ ഫലം അനുഭവിക്കേണ്ടിവരും.ഇതുവരെ താണപേക്ഷിക്കുക എന്നത് ഗുലാംഖാൻ ചെയ്തിട്ടില്ല.എന്റെ അസാമാന്യമായ ധൈയ്യവും പരാക്രമവും കണ്ടിട്ടുകൂടി നിന്റെ ഭർത്താവ് സ്വന്തമനസ്സാലെ എനിക്കു കീഴടങ്ങിയില്ല.എങ്കിലും ഗുലാംഖാന്റെ ഭാഗ്യം ഉച്ചത്തിൽ തന്നെയാണ് നിൽക്കുന്നത്.പ്രതാപസിംഹനെ ഞാൻതന്നെയാണ് മുറിവേല്പിച്ചത്.എന്റെ നിശ്ചയം നിണക്ക് അറിയിച്ചുതന്നു.ഇനി നിന്റെ ഹിതം പോലെ ചെയ്യാം.നിന്റെ തീർച്ച എന്താണെന്നറിവാൻ ഞാൻ നാളെ രാവിലെ ഇവിടെ വരും.ഇങ്ങിനെ പറഞ്ഞ് തന്റെ വിശ്വസ്ത ഭൃത്യന്മാരിൽ അഞ്ചാറുപേരെ ആ ഗൃഹത്തിൽ കാവലാക്കി.അവരോടു എല്ലാം ഭദ്രമായി സൂക്ഷിച്ചുകൊള്ളുവാൻ പറഞ്ഞ് ആ നിഷ്ടുരൻ എന്റെ മുമ്പിൽ നിന്നിറങ്ങിപോയി.(തുടരും)

പി.പി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/190&oldid=164867" എന്ന താളിൽനിന്ന് ശേഖരിച്ചത്