താൾ:Mangalodhayam book-4 1911.pdf/187

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൮൭

                                                  ഭീമസീംഹന്റെ പുത്രി

സമയം അതിഭയങ്കരമായ അർദ്ധരാത്രി.ആകാശത്തിൽ കറുത്തിരുണ്ട മേഘങ്ങളെക്കൊണ്ടു നക്ഷത്രങ്ങൾ യാതൊന്നും കാണ്മാൻപോലുമില്ല.നിശീഥിനിയാകുന്ന രാക്ഷസിയുടെ ഭയങ്കരമായ അട്ടഹാസമൊ എന്നു തോന്നുംപോലെ ഇടിമുഴങ്ങുന്നതു കേൾപ്പാനുണ്ട്.മേഘങ്ങളുടെ ഇടയിൽക്കൂടി പ്രകാശിച്ചുകാണുന്ന മിന്നൽപിണരുകളല്ലാതെ നിബിഡമായ അന്ധകാരത്തിന്നു യാതൊരു വിഘ്നവും വരുത്തിയില്ല.മഴ ധാരമുറിയാതെ പെയ്യുന്നുണ്ട്.ഗംഗാനദിയുടെ ഉൽപത്തിസ്ഥാനമായ ഹരിദ്വാരത്തിന്നടുക്കെ ഹിമാലയതാഴ് വാരത്തിൽ സിദ്ധവനം എന്ന സ്ഥലത്തു തന്റെ ആശ്രമത്തിൽ നിത്യാനുഷ്ഠാനങ്ങൾ എല്ലാം കഴിഞ്ഞു പുരാണഗ്രന്ഥങ്ങളും നോക്കിയിരിക്കുന്ന സനാതനമഹഷിയുടെ ശ്രദ്ധയെ അതിദീനമായ ഒരു വിലാപസ്വരം ആകഷിച്ചു.സമീപമുള്ള കാട്ടിൽനിന്നു ചെന്നായ്ക്കൾ നിലവിഴിക്കുന്നതൊ അല്ലെങ്കിൽ കാറ്റിൽ വൃക്ഷങ്ങൾ ഇളകുന്നതൊ ആയിരിക്കേണമെന്നു കരുതി ആദ്യം അല്പനേരം അനങ്ങാതെ ഇരുന്നു.പിന്നെ വ്യക്തമായി മഹഷിക്കു ആ ആത്തനാദം കേൾക്കാറായി.ഈശ്വര!അദ്ധരാത്രി സമയത്ത് അതിഭയങ്കരമായ കാട്ടിൽ കാറ്റും മഴയും സഹിച്ചു ഞാൻ എങ്ങിനെയാണിരിക്കുന്നത്?ഈ ഭയങ്കരമായ സ്ഥലത്തു യാതൊരു സഹായവും കൂടാതെ അലഞ്ഞു നടന്നു വല്ല ദുഷ്ടമൃഗങ്ങൾക്കും ഇരയായി തീരേണമെന്നൊ അങ്ങയുടെ സിദ്ധാന്തം!എന്നാൽ അങ്ങിനെ തന്നെ.മരണം മാത്രമാണ് എനിക്ക് ബന്ധു.മഹഷിയുടെ സംശയങ്ങളെല്ലാം തീർന്നു.വേഗം ഗ്രന്ഥങ്ങളെല്ലാം താഴെ കെട്ടിവച്ചു തന്റെ പലാശദണ്ഡും സമീപത്തിൽ ചുമരിന്മേൽ നിന്നു കാട്ടിലുള്ള ഒരു വിധം വൃക്ഷത്തിന്റെ കൊമ്പു കത്തിക്കൊണ്ടിരിക്കുന്നതും എടുത്തുപുറത്തെക്കിറങ്ങി കാട്ടിലേക്കു തിരിച്ചു.ഒരു വൃക്ഷച്ചുവട്ടിൽ വെള്ളവസ്ത്രം ധരിച്ചിരിക്കുന്ന ഒരു സ്ത്രീയെ മഹഷിക്കു കാണാറായി.സമീപത്തിൽ ചെന്ന് അല്പം അകലെയായി മാറിനിന്നു.പുത്രീ ആശ്വസിച്ചെഴുനീല്ക്കു.നിണക്കു സങ്കേതസ്ഥാനം ഞാൻ കാണിച്ചുതരാം.സമാധാനവാക്കുകൾ കേട്ടു സ്ത്രീ തല ഉയത്തി നോക്കി.കഠിനമായ ദുഖവും ആ തരുണിയുടെ ദുഖത്തിന്റെ സൌന്ദയ്യശോഭയെ വദ്ധിപ്പിക്കുന്നതേയുള്ളു. തലമുടി മുഴുവൻ ജഡയായി പിരിച്ചിട്ട ദേഹം ആസകലം ഭസ്മവുംപൂശി കാഷായവസ്ത്രവും പലാശദണ്ഡും ധരിച്ചിരിക്കുന്ന ആ സിദ്ധനെക്കണ്ടു അവൾ പറഞ്ഞു.പ്രഭോ! അങ്ങ് ആരാണെന്നു ഞാൻ അറിയുന്നില്ല.

എങ്കിലും ഞാൻ വിശ്വാസത്തോടെ അങ്ങയുടെ പിന്നാലെ വരാം.ഏകാകിനി ആയി കാട്ടിൽ കിടന്നുഴലുന്ന ഒരു സ്ത്രീയെ രക്ഷിച്ചതിന്ന് അങ്ങെക്കു പ്രത്യുപകാരം ഈശ്വരൻ ചെയ്യട്ടെ;എന്നാൽ സാധിക്കുന്നതല്ല.വ്യസനമടക്കി ധൈയ്യപ്പെട്ട എന്റെ കൂടെ വരൂ!സവ്വശക്തനായ ഈശ്വരൻ അനുഗ്രഹിക്കുന്നുവെങ്കിൽ നിന്റെ ദുഖം ഉടനെ ശമിക്കും.എന്റെ ആശ്രമത്തിൽ നിനക്കു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/187&oldid=164863" എന്ന താളിൽനിന്ന് ശേഖരിച്ചത്