താൾ:Mangalodhayam book-4 1911.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൪ മംഗളോദയം യനക്കാർക്ക് തോന്നിയേക്കാമെന്നൊരു വിപരീതഫലമുണ്ടുതാനും.

  സൌഭാഗ്യവതിയും കിരീടധാരിണിയുമായ നാരീരത്നം മുതലായ സംസ്ക്രതധാടികയും, 

ശ്രദ്ധയെ ക്ഷണിക്കുക ഭക്ഷണമെടുക്കുക തീരുമാനത്തിലെത്തുക തുടങ്ങിയുള്ള ഇംഗ്ലീഷുഃമാടികളും മലയാള സ്വഭാവത്തിനു ലേശം യോജിക്കയില്ല. ദാംഭികരന്മാരായ അനേകം പണ്ഡിതമ്മന്യന്മാർ ഗ്രീഷ്യൻജനങ്ങളുടെ മനശ്ശ്വസനമണ്ഡലത്തിൽ പരമാർത്ഥജ്ഞാനത്തെ അപേഭ്രേഷ​ണം

ചെയ്തുവന്നിരുന്ന കാലഘട്ടത്തിലാണ് സാക്രട്ടീസ്സ് ജനോപകാരാർത്ഥങ്ങളായ 

പ്രസാഗങ്ങളേയും ഉപദേശങ്ങളേയും ചെയ്വാൻ ഉദ്യമിച്ചത്??. ഈ മാതിരി വാചകങ്ങളുടെ താല്പര്യം മലയാളികളുടെ മനശ്ശ്വസനമണ്ഡലത്തിൽ പ്രവേശിക്കുക തന്നെ ഇല്ല.

  സാരള്യം, അക്ലിഷ്ടത, സ്പഷ്ടാർത്ഥത എന്നീ ഗുണങ്ങൾ ഒത്തുകൂടീട്ടുള്ള ഗദ്യങ്ങൾ മലയാള 

ഭാഷയിൽ ദുർല്ലഭമായിട്ടെ ഉണ്ടായിട്ടുള്ളൂ. ധാടിക്കുവേണ്ടി അർത്ഥബോധമില്ലാതെ സംസ്ക്രതപദങ്ങളെ വാരിവിതറി വളച്ചുകെട്ടി ചമച്ചു​ണ്ടാക്കീട്ടുള്ള ഗദ്യങ്ങൾ വേണ്ടിടത്തോളം കണ്ടുകിട്ടുന്നതുമാണ്. അതിന്നും പുറമെ ഇംഗ്ലീഷുഭാഷയെ മലയാളത്തിലേക്കു പദത്തിനു പദമായി പകർത്തുന്നതുകൊണ്ട് ചൈതന്യമറ്റ എത്രപ്രയോഗങ്ങളാണു മലയാളത്തിൽ കടന്നുകൂടിയിരിക്കുന്നതെന്ന് എണ്ണിക്കണക്കാക്കുവാൻ ആർക്കും കഴിയുന്നതല്ല.

                                                  മലയാളത്തിലെ ദേവാലയങ്ങൾ
  പ്രപഞ്ചത്തിൽ കാണുന്ന പലതരം ശക്തിവിശേഷണങ്ങൾക്കെല്ലാം ഏകാശ്രയമായിരിക്കുന്ന 

ദൈവത്തെ ജനസമുദായങ്ങളുടെ ഭക്തിക്കും ആവശ്യമുള്ള ശക്തിവിശേഷങ്ങൾക്കും ആസ്പദമാക്കിക്കല്പിച്ച് ഇച്ഛപോലെ മൂർത്തികൊടുത്തും കൊടുക്കാതേയും ഉപാസിക്കുന്നതിനുശള്ള സ്ഥാനങ്ങളെയാണ് ദേവാലയങ്ങളെന്നുപറയുന്നത്. ഈ വിധമുള്ള ദേവാലയങ്ങൾ അടുത്തടുത്തു പലവിധത്തിലും കാണുന്നതായ ഒരു രാജ്യും മലയാളംപോലെ മറ്റെങ്ങുമുണ്ടൊ എന്ന് സംശയമാണ്.

  ഈ നാട്ടിലുള്ള ദേവാലയങ്ങളെ ജനസമുദായങ്ങളുടെ മതവിശ്വാസഭേദത്തിന്നനുസരിച്ചു രണ്ടുതരമായി വിഭജിക്കാം .ഒന്ന് ദീപാന്തരത്തിൽ ഉത്ഭവിച്ച മതഭേദങ്ങളെ അനുസരിച്ചിരിക്കുന്ന ജനങ്ങൾക്കു 

ദൈവോപാസനയ്ക്കുള്ള സ്ഥാപനങ്ങൾ; മറ്റൊന്ന് ഇന്ത്യയിലുണ്ടായ മതങ്ങളെ ആശ്രയിക്കുന്നവരുടെ ഉപാനാസ്ഥാങ്ങ. ഈ രണ്ടുതരം ദേവാലയങ്ങളിൽ ആദ്യും പറഞ്ഞവ ജൂതന്മാർ, ക്രിസ്ത്യാനികൾ, മഹമ്മദീയർ എന്നീ തരക്കാരുടെ പള്ളികളാണ്. ഇവർ പ്രായേണ മൂർത്തികൊടുക്കാതെതന്നെ ദൈവത്തെ ഉപാസിക്കുന്നവരാണ്.എന്നാൽ ഇവർക്ക്

ദൈവോപസനയിൽ സിദ്ധന്മാരായ പൂർവാചാര്യന്മാരെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/18&oldid=164857" എന്ന താളിൽനിന്ന് ശേഖരിച്ചത്