താൾ:Mangalodhayam book-10 1916.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മുധനന്റെ കഥാകഥനം. മുധനൻ ഒരു രാജസദസ്സിലെ വിദ്വത്സഭയിൽ അംഗമായിരുന്നു. ആ രാജാവ് ഏതു രജ്യം ഭരിച്ചിരുന്നു എന്നോ അദ്ദേഹത്തിന്റെ രാജ്യഭരണരീതി എന്തായിരുന്നു എന്നൊ നമുക്കറിവാൻ തരമില്ല. എങ്കിലും വിദ്വന്മാരെ അറിഞ്ഞു ബഹുമാനിയ്ക്കുന്ന ആളായിരുന്നു, നിശ്ചയം തന്നെ. മുധനൻ യുവാവായ ഒര കർണ്ണാടക കവിയായിരുന്നു. സകലസൽഗുണസമ്പൂർണ്ണയായ അദ്ദേഹത്തിന്റെ പ്രണിയിനി 'മനോരമ'യും അദ്ദേഹവും ഏതു തരത്തിലാണ് അവരുടെ ഗൃഹജീവീതത്തെ നയിച്ചിട്ടുള്ളതെന്നു മുധനൻ ഉണ്ടാക്കിയ 'ശ്രീരാമാശ്വമേധം' എന്ന ഗ്രന്ഥത്തിൽ സ്പഷ്ടമായി വർണ്ണിച്ചിരിയ്ക്കിന്നു. ഒരു സന്താനംപോലും ലഭിച്ചിട്ടില്ലാത്തതിനാൽ അവരുടെ വിവാഹം കഴിഞ്ഞിട്ടു അധികനാളായിട്ടില്ലെന്നു ഏകദേശം ഊഹിക്കാം. പകൽ സമയം മുഴുവൻ ഭർത്താവിനെ പിരിഞ്ഞിരിക്കുന്നതിൽ ഭാര്യയ്ക്കുള്ള സങ്കടവും ഇതിനെ ഏറെക്കുറെ സ്പഷ്ടമാക്കുന്നു. ഇങ്ങിനെയിരിയ്ക്കെ വർഷാകാലമാരംഭിച്ച. ഭർത്തൃവിരഹിണിയായ മനോരമയ്ക്ക് അക്കാലങ്ങൾ വളരെ ദുസ്സഹമായി തോന്നി. ഒരു ദിവസം വൈകീട്ടു മുധനൻ രാജസന്നിധിയിൽ നിന്നു വന്നപ്പോൾ മനോരമ അദ്ദഹത്തിന്റെ പാദപ്രക്ഷാളനത്തിനു കുറച്ചു ജലവും ഇരിയ്ക്കുന്നതിനു ഒരു പലകയും കൊടുത്തിട്ടു താൻ പ്രത്യേകം ഒരുക്കിവെച്ചിരുന്ന കുറെ ഫലങ്ങൾ കൊണ്ടുവന്നു കൊടുത്തു. അദ്ദേഹം അതു ഭക്ഷിച്ചു തൃപ്തനായെന്നു കണ്ടപ്പോൾ ഇപ്രകാരം സംഭാഷണമാരംഭിച്ചുഃ-

  • ഒരിംഗ്ലീഷുമാസികയിൽ നിന്ന്.

മനോരമ- ഹാ! ഈ ദിവസങ്ങൾ എത്ര ദുസ്സഹമായിരിക്കുന്നു. തീരെ സമയം പോകുന്നില്ല. പ്രാണനാഥൻ ഉരു കഥ പറഞ്ഞാൽ എനിക്കു വളരെ സുഖം തോന്നും. മുധനൻ - പ്രിയേ ! നിന്റെ ഇഷ്ടം അങ്ങിനെയാണെങ്കിൽ കഥ പറയുന്നതിനു ഞാൻ ഒരുക്കമാണ്. നവരസങ്ങളിൽ ഏതിനോടാണു നിനക്കധികം ഇഷ്ടമുള്ളത്? ശൃംഗാരമൊ കരുണമൊ വീരസമൊ ഏതാണ്? മനോ - എല്ലാ രസങ്ങളും അടങ്ങിയ ഒരു കഥ പറയണം. മുധ - ആകട്ടെ , ഭീമന്റെയൊ വിക്രമന്റെയൊ കഥ പറയാം. മനോ - എനിക്കതു രണ്ടും കേൾക്കേണ്ട. ശ്രീരാമന്റെ കഥയല്ലേ അധികം നല്ലത്? മുധ - എന്നാൽ സീതാവിവാഹമാകട്ടെ. മനോ - അത് ഇതിനുമുമ്പു എന്നോടു പറഞ്ഞതാണല്ലൊ . ഇന്നൊരു പുതിയ കഥ കേൾക്കാനാണ് എനിയ്ക്കാഗ്രഹം. മുധ - 'ശ്രീരാമാശ്വമേധ'മായാലൊ ? ഗദ്യമൊ പദ്യമൊ ഏതാണ് വേണ്ടത്? മനോ - പദ്യം പാറക്കല്ലു പോലെ മുരടിയതും ഗദ്യം റോസാപ്പൂ പോലെ മൃദുവും ആകയാൽ ഗദ്യത്തിൽ തന്നെ പറയണം. മുധ - ആകട്ടെ നിന്റെ ഇഷ്ടം പോലെ . നല്ല സംസ്കൃതഗദ്യത്തിൽ പറയാം. മനോ -- കസ്തൂരിയെപ്പോലെ വാസനയുള്ള എന്റെ മാതൃഭാഷയുള്ളപ്പോൾ എന്തിനാണ് സംസ്കൃതപദം തിരയുന്നത്?

* ഒരിംഗ്ലീഷുമാസികയിൽ നിന്ന്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/52&oldid=164819" എന്ന താളിൽനിന്ന് ശേഖരിച്ചത്